2018 സെപ്റ്റംബർ 27, വ്യാഴാഴ്‌ച

"ഇണ തുണകളെ തേടുമ്പോള്‍"

"ഇണ തുണകളെ തേടുമ്പോള്‍"

കഴിഞ്ഞ കുറച്ചു വര്‍ഷമായി  ബന്ധുക്കളത്തിലും സൗഹൃദ വലയത്തിലുമുള്ളവര്‍ക്കും വേണ്ടി കല്ലൃാണന്യേഷണത്തിനായി ബന്ധപ്പെട്ട  സമയങ്ങളിലുണ്ടായ ചില അനുഭവങ്ങൾ വളരെ രസകരവും, അതിലേറെ ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരുന്നതായത് കൊണ്ട് നിങ്ങളുമായി പങ്ക് വെക്കുന്നു.

ഏതൊരു മനുഷ്യന്‍െറ ജീവിത ലക്ഷ്യങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് വിവാഹ ജീവിതം.

സ്വപ്നങ്ങളും ആഗ്രഹങ്ങളും നെയ്ത് കൂട്ടിയ ജീവിത വഴിയിലത് പോലെ യാത്ര ചെയ്യാന്‍ കഴിഞ്ഞവരവിടെ നില്‍ക്കട്ടെ.

കണ്ട സ്വപ്നവും, സന്കല്‍പവും ആഗ്രഹങ്ങളുമായി പുലകാല ബന്ധം പോലുമില്ലാത്ത വഴിയിലെത്തി‍പ്പെട്ട് ജീവിതം തെന്നിയവരെ കുറിച്ചാണ് പറയാനുള്ളത്.

ജ്വല്ലറി പരസൃത്തിലും വസ്ത്ര പരസ്യത്തിലുമുള്ള ഫോട്ടോ ഷോപ്പ് പെണ്ണുങ്ങളെ തിരയുന്നവരും,വെളുപ്പടിസ്ഥാന യോഗൃതയായി കാണുന്നവരും,ബാധൃത ഏറ്റെടുക്കുമ്പോള്‍ ബാക്കിലേക്ക് കാരൃമായി നോക്കുന്നവരും,കയറി വരുമ്പോള്‍ കാറ് പോര്‍ച്ചിലെത്തുമോ ചോദിച്ചവരും,മതം മാത്രം ചോദിച്ചവരും,പയ്യന്‍െറ ഗ്ലാമറില്‍ മയങ്ങി കാര്യങ്ങള്‍ കാര്യക്ഷമമായി നീങ്ങാത്തതില്‍ പിരിഞ്ഞവരും,പെണ്ണിന് മേനി ബോധിച്ച് അവള്‍ മാത്രം മതി തുണയെന്ന് പറഞ്ഞ് വീട്ടാരോട് മൗന സമരം നടത്തികെട്ടിയ കെട്ടിയോളെ പിരിഞ്ഞവരും, കളറുള്ള പെണ്ണിന്‍െറ യൂറോപ്പിലെ ഉപരിപഠന മോഹത്തിന് നിഴല്‍ വന്നതില്‍ പിന്നെ പിരിയാമെന്ന് പറഞ്ഞ കൊണ്ടോട്ടിക്കാരിയും,രോഗം വന്നത് കാരണം ചികിത്സയും ബാധൃതയും കടം വരുത്തുമെന്ന് കരുതി കുട്ടിക്കാല രോഗ തുടര്‍ച്ചയാണെന്ന്  ഇന്‍വെസ്റ്റിഗേഷന്‍ നടത്തി വഴി പിരിച്ചവരും,ഇതിലും സുന്ദരിയെ നിനക്ക് കിട്ടുമായിരുന്നെന്ന സുഹൃത്തിന്‍െറ കമന്‍റ് കാരണം ഇണയെ കയ്യൊഴിഞ്ഞവരും,
അളിയന്‍ കാര്യങ്ങൾ ചോദിച്ചത് ഇഷ്ടപ്പെടാത്തതിന് പെങ്ങളോട് പകരം വീട്ടിയവരും, ഭൂതം വര്‍ത്താനത്തില്‍ ചോദിച്ചു ഭൃഷ്ടിനിരയായ ഭാരൃമാരും, അങ്ങിനെ എണ്ണമറ്റ ഗൗരവും,സിമ്പുളുമായ കാര്യങ്ങള്‍ക്ക് വേണ്ടി പിരിഞ്ഞവരും പിരിച്ചവരും.

‍ആലോചിക്കുമ്പോള്‍ സിമ്പുളും, ജീവിതത്തിലേക്ക് കാലെടുത്തുക്കുമ്പോള്‍ ചുവട് പിഴക്കുന്ന എണ്ണമറ്റ ഒത്തിരി കാരണങ്ങള്‍.ചിലതറിയുന്നത്  അറിയിക്കുന്നതും പറയുന്നതും നമുക്ക് ചിന്തിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമാണ്.

ദാമ്പതൃം വൃക്തി താല്‍പരൃങ്ങള്‍ക്ക് നിദാനമാണ്. വേണ്ട കാര്യങ്ങൾ ചോദിച്ചും ചോദിപ്പിച്ചും വേണം വിവാഹ കരാറിലേര്‍പ്പെടാന്
‍.

വേണ്ടത് വേണം എന്ന് പറയാതെ സൂചന നല്‍കി  ശേഷം തോന്നിയത് കിട്ടിയില്ലാ,വിചാരിച്ച പോലെയായില്ലാ പറഞ്ഞു സദസ്സിലും,കുടുംബത്തിലും അതെടുത്തുകാട്ടി  നിസാരമാക്കി തരം താഴ്ത്തലിന് ചിലരെന്കിലും അനുഭവ സാക്ഷൃരാണ്.

സാമ്പത്തിക വിഷയം അമിത അഭിമാന ബോധം കാരണം,  ചോദിക്കുമ്പോഴൊന്നും വേണ്ടാന്ന് വാമൊഴി കൊടുക്കും.

ഞാനത് പറഞ്ഞാല്‍ അല്ലെങ്കിൽ, ചോദിച്ചാല്‍ അവര് നമ്മളെ പറ്റിയെന്ത് വിചാരിക്കുമെന്ന ചിന്താ ജാളൃതാബോധമാണതിലുള്ളത്.

പക്ഷേ , പ്രതീക്ഷക്ക് വിപരീതം സംഭവിക്കുമ്പോള്‍ സകലസീമകളും ലംഘിച്ചവര്‍ ചുടല നൃത്തം വെക്കുകയും വൃണപ്പെടുത്തി നീറിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

തന്നപ്പോലെ അഭിമാനവും അഭിമാന ബോധവുമുള്ള മറ്റൊരു കുടുംബമാണ് മറ്റുള്ളവരെന്ന് ബോധമില്ലായ്മയോ,ഞങ്ങളെന്ന അഹന്തയോ ആവാം ഇതിന് നിദാനം.

ഒരായുഷ്ക്കാല കരാറിലേക്ക് കാലെടുത്തുക്കുമ്പോള്‍ മണവാള,മണവാട്ടികളിലുപരി വീട്ടുകാരാണ് കാര്യ ഗൗരവത്തോടെ പ്രവര്‍ത്തിക്കേണ്ടത്.
ഇരു ദ്രുവങ്ങളിലേക്കൊഴുകിയവര്‍ ഒരുമിക്കുമ്പോള്‍ അഭിപ്രായവും,കാഴ്ച കളും, കാഴ്ചപ്പാടുകളും വിഭിന്നവും വൃതൃസ്തവുമെന്ന പാഠം മക്കളിലേക്ക് മാതാപിതാക്കൾ പകരേണ്ടതുണ്ട്.  

ഇണകള്‍ പരസ്പരം വൃക്തികളുടെ സ്വഭാവം മനസ്സിലാക്കി ഇടപെടലാണ് മുഖ്യം.അഡ്ജസ്റ്റ് ചെയ്യല്‍ കൊണ്ട് കാരൃങ്ങള്‍ ഒരുപാട് കാലംമുന്നോട്ട് നീക്കാനാവില്ല.

ദീർഘദൂര യാത്രയില്‍ അഡ്ജസ്റ്റ് സീറ്റിലാണ് നാം പോകുന്നതെന്കില് ആ യാത്രയിലെ നല്ല കാഴ്ചകള്‍ പോലും നമുക്ക് ആസ്വാദൃകരമാവില്ല.അത്പോലെ തന്നെയാണ് ദാമ്പതൃവും.

പരസ്പരം ഇഷ്ടം ഉള്ളിടത്തേ മനസ്സിലാക്കാനും പൊറുക്കാനും,പൊറുപ്പിക്കാനും വഴികളുണ്ടാവൂ.അവരൊന്നിക്കാന്‍ സ്വയം വഴികൾ കണ്ടെത്തിക്കൊണ്ടിരിക്കും.ഇഷ്ടപ്പെട്ടാല്‍ കണ്ണ് ഗുണത്തിലേക്കാണ് കാഴ്ച തരികയെന്ന പൊതുസതൃം അന്വര്‍ഥമാക്കുന്ന ജീവിത ഉദാഹരണങ്ങളാണ് നമുക്ക് ചുറ്റും.

തന്‍െറ സ്വകാര്യത കൈമാറുന്നവരുടെ മുന്നില്‍ ആഗ്രഹങ്ങളും ആവശൃങ്ങളും തുറന്നു പറയുക കാരണം നമ്മളാരും മനസ്സിലുള്ളത് അറിയുന്നവരല്ല.

ഇണകള്‍ വിഷയങ്ങള്‍  പരസ്പരം തുറന്ന് പറയുക,സ്വയം പരിഹാരത്തിനുള്ള വഴികള്‍ തേടുക.

അതിന് പറ്റാത്ത വിഷയങ്ങളാണെന്കില്‍ പരിഹാരം നിര്‍ദേഷിക്കാന്‍ കെല്‍പ്പുള്ള സ്വകാര്യത സൂക്ഷിക്കുന്നവരുമായി കാര്യങ്ങൾ പറഞ്ഞു പരിഹാരം കാണുക.

അല്ലെന്കില്‍ നാട്ടിലെ പ്രാമാണികള്‍ക്കും,കാരണവന്മാര്‍ക്കും അടക്കി ചിരിക്കാനുള്ള കഥാപാത്രങ്ങളായി മാറും നമ്മള്‍ ചിന്തിക്കുക ചിന്തിച്ച് പ്രവർത്തിക്കുക.

✍സുഹൈല്‍ പി.ടി
ഈത്തച്ചിറ✍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ