2018 സെപ്റ്റംബർ 6, വ്യാഴാഴ്‌ച

വവ്വാല്‍ പാറി വന്നു

വവ്വാല്‍ പാറി വന്നു
മാങ്ങമേലിരുന്നു
വവ്വാല്‍ പാറിപോയി
നിപ്പോ ബാക്കിയായി
നിപ്പോ ഓടി നടന്നു
നാട്ടിലാകെ പരന്നു
ഡോക്ടർ ചാടി വന്നു
ബോധമോതിയിറങ്ങി
നിപ്പാ പോയുറങ്ങി
നാട് പഴേപോല്‍ മടങ്ങി
മഴ തുള്ളി ചാടി വന്നു
വെള്ളമാകെ നടന്നു
മാലിനമാകെ പരന്നു
ഡോക്ടർ ഓടി വന്നു
കുറിപ്പെഴുതി തന്നു
കുറിക്ക് തന്നെ കൊണ്ടു
പനിയും പോയി
എലിയും പോയി
കുറിപ്പ് തന്ന ഡോക്ടറും പോയി.

സുഹൈല്‍ പി.ടി
ഈത്തച്ചിറ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ