2018 സെപ്റ്റംബർ 6, വ്യാഴാഴ്‌ച

കേള്‍പറ്റ കേരള നാട്ടില്

കേള്‍പറ്റ കേരള നാട്ടില്
കേരം തിങ്ങിയ  നാട്ടില്
കരകവിഞ്ഞൊരു ഹാലില്ല്
കൈകോര്‍ത്തു നമ്മള്‍ കേരളര്

ഖൈറുള്ള മഴ വന്നു നമ്മളില്‍
ഷറായി നീണ്ടു തീരങ്ങളില്‍
‍ബേജാറ് പൂണ്ട ജനങ്ങളില്‍
ആശ്വാസം ചൊരിഞ്ഞ് നമ്മള്

അറിവ് നിറഞ്ഞൊരു കൂടായി
ഒരുമ തിങ്ങിയ വീടായി
കേരളമെന്നൊരു പേരില്.
ആലിമിലാരിഫാം നമ്മള്

പെരുമ നടിച്ചൊരു കൂട്ടരും
ജാതി തിരിച്ചൊരു ഊറ്റരും
ഈറ്റില്ലം പോയ കോലത്തില്‍
കണ്ടു നമ്മളൊരു ഹാളില്

പേര് തന്നത് തിരിയാനാ
നാട് തിരിച്ചത് അറിയാനാ
കോലം തിരിച്ചത്
തിരിയാനാ
മതറായി വന്നതത് പറയാനാ


സുഹൈല്‍ പി.ടി
ഈത്തച്ചിറ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ