2018 ഡിസംബർ 23, ഞായറാഴ്‌ച

അടയാളങ്ങുണര്‍ത്തി

ഒരുവേള പൊടിപററിയ ഓര്‍മ്മകളില്‍
കാററു  വന്നു തെളച്ചം കാണിക്കവെ
കണ്ടു ഞാൻ തിളക്കും ചോരയില്‍
മുഴക്കിയ ധീര വീര ചെയ്തികള്‍.
കടലായി കണ്ടത് കുളമായും
ലാഘവങ്ങൾ ലോലമായും 
ചിരിപരത്തിയുളളില്‍ തെളിഞ്ഞു പൊങ്ങുന്നു
ഇന്നിന്‍ നാളിലെയെന്നിലെ ഞാന്‍
ഇന്നലെകളിലെന്നില്‍-
വസിച്ചിരുന്നേലെന്നോര്‍മിച്ച
നിമിഷങ്ങള്‍ പലത്.
ചെറുതിലെ  ഞാൻ ഇന്നെന്നിൽ
നിലനിന്നെങ്കിലെന്നോർത്ത സമയങ്ങളും പലത്
നിറം മാറി തരംമാറി തിരിയുന്ന കാലം
തരം നോക്കിയണിയിച്ച കോലത്തിന്‍ മോടി
മങ്ങിയും തെളിഞ്ഞും വലിഞ്ഞും -
അയഞ്ഞും പടി കടക്കവെ-
പറയാതെയറിയാതെ പുരളുന്നു
മേനിയില്‍ മാററത്തിന്‍ പല ഭാവം 
ഇരുമ്പിന്‍ കരുത്താല്‍-
രൂപമേകി നമ്മേ  നിവര്ന്നിരുത്തിയ  എല്ല്
തരി മണ്ണിലലിയാൻ നാളുകൾമാത്രം
അണഞ്ഞ നിന്നെ  ഓർമയിൽ കോർത്തു-
ജനംപുതു പുലരിയിൽ മുഴുകവെ..
ചില പുതുസായം സന്ധ്യകളിൽ  വരും നീ-
ജനമനത്തില്‍‌ ഒളിഞ്ഞും  തെളിഞ്ഞും-
നിന്‍ സൽ ചെയ്തി തൻ അടയാളങ്ങുണര്‍ത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ