2018 ഡിസംബർ 22, ശനിയാഴ്‌ച

മകളേ..


സുഹൈല് പി.ടി
ഈത്തച്ചിറ

കന്നിമകളേ കനിമകളേ
കനവായെന് പൊന്തണിയേ
കാത്തിരിപ്പായി കാലന്
കാലമല്പം തിന്നെന്കിലും
നീ വന്നണഞ്ഞ വസന്ത കുളിര് പുതച്ച്ഞാൻ പുതു പുലരികള്ക്കായി
കാതോര്ത്ത് കാത്തിരിപ്പൂ..
യുവത്വംപൊതിഞ്ഞയിന്നും വാര്ദ്ദക്കൃം പുണരുന്ന എന്നാളെയും
പ്രസന്നമാകുവാനെനിക്ക് കാണണം നിന് പുഞ്ചിരി.
നിന് വഴികളില് ഞാൻ പരവതാനി വിരിക്കാം
പകരം നിന് മിഴിയിലെ തെളിച്ചം പതിയണമെക്ഷിയില്.
മൂലൃസ്വാംശീകരണാഗ്രത്താല് കുഞ്ഞേ, നീ മതത്തേ പുണരുക
ശോഷിച്ച മേനിയെ നീ ആദരവാല് നോക്കുക കാരണം
നിന് മുന്നില് ശോഷിച്ച യാമങ്ങള് നിരക്കാനുണ്ട്.
കുഞ്ഞ് കരങ്ങളില് നീ കരുണാ കരംപകരുക നിന് പിന്നില്ജന്മങ്ങള് പിറവിയെടുക്കാനുണ്ട്.
മാതൃ സ്നേഹം പോല് മാലോക പ്രേമവും നിന് മനത്തില്മുഴങ്ങണം.
മാനുഷികാനുകമ്പ നിന് മനത്തില് മിന്നണം.
മണ്ണില് വിരിഞ്ഞ നാം മണ്ണില് ചേരേണ്ടവരാന്നോര്ക്കണം.
കളിമണ്ണിന് കൃഷിയില് കിളിര്ത്ത ധാന്യം നിന്പശിയടക്കുന്നതെന്നോര്ക്കയാല്ചേറിന് ചാരെ നിന് മനംവിടരും.
മണ് മണമുള്ള മനുഷൃന് മുന്നില് നിന് ചുണ്ട് മൃദുവായി വിരിയും.
താഴ്മയാല് നീ താങ്ങാവുക തണലാവുക.
തലക്ക് കനം ഇലയോളം മതിയെന്നോര്ക്കണേ..
പറഞ്ഞ പാഠങ്ങള് പകര്ത്താന്
പടച്ചോന് കൃപ കിനിഞ്ഞാല്
ജനമനത്തില് ‍‍തുടിക്കും ഇരുഹൃദയങ്ങള് അഭിമാന പുളകിതരായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ