2019 മേയ് 12, ഞായറാഴ്‌ച

അങ്ങിനെ ഒരു നോമ്പ് കാലം

അങ്ങിനെ ഒരു നോമ്പ് കാലം

പഠനാവശ്യാർത്ഥം 2006 - 2007 കാലഘട്ടം എറണാകുളത്തായിരുന്നു. ആ സമയത്താണ് വീട് വിട്ട് ആദ്യമായി പുറത്ത്‌ നോമ്പ് മുറിക്കുന്ന അവസ്ഥ ഉണ്ടായത്.

എറണാകുളത്തെ നോർത്ത് റെയിൽവേ സ്റ്റേഷൻ അടുത്തുള്ള ഒരു പള്ളിയിൽ വച്ച് നോമ്പ് തുറന്നതായിട്ടാണ് ഓർമയിൽ ആദ്യം തെളിയുന്നത്.

നല്ല സുഭിക്ഷ ഭക്ഷണം  നൽകുന്നതുകൊണ്ടുതന്നെ അവിടെയായിരുന്നു ഒട്ടു മിക്ക ദിവസങ്ങളിലും നോമ്പുതുറ.

വീട്ടിൽ നിന്നും നോമ്പ് തുറക്കുമ്പോൾ ആദ്യം കാരക്കയും,വെള്ളവും ജ്യൂസും പൊരികളും കഴിച്ചു പരിപാടി ആരംഭിക്കും.

പിന്നെ മഗ്‌രിബ് നിസ്കാരത്തിന് ശേഷം പത്തിരിയും ഇറച്ചി/ മീൻ കറിയും കൂട്ടി ഭക്ഷണവുമായുള്ള മല്ലിടൽ.

ശേഷം  ഇഷാ ,തറാവീഹ് ലക്ഷ്യം വെച്ച്
പള്ളിയിലേക്ക് ശേഷം ഉറക്കത്തിന് മുമ്പ് തരിക്കഞ്ഞി.

പിന്നെ അത്താഴം ഇങ്ങനെവയറ് ഒരു സമയം പോലും കാലിയാക്കാതെ സൂക്ഷിക്കുന്ന പ്രത്യേക ഭക്ഷണരീതിയാണ് നാട്ടുമ്പുറത്തെ വീട്ടിൽ അന്നൊക്കെ ഉണ്ടായിരുന്നത്.

അതിന് വ്യത്യസ്തമായ ഒരു രീതിയാണ് എറണാകുളത്ത് ഉണ്ടായിരുന്നത് അത്താഴം റൂമിൽ ഉണ്ടാക്കുകയും നോമ്പുതുറ പുറത്ത് പള്ളിയിലും.

"തരിക്കഞ്ഞിയില്ലാ ഇടക്കാല ആശ്വാസംഗളില്ല കാരണം കയ്യിൽ പൈസയില്ലാ"

ആ സമയാത്താണ്

"കയ്യിൽ നയാ നയാ പൈസയില്ലാ കയ്യിൽ
നയാ നയാ പൈസയില്ലാ
ഒരു മഞ്ജ് വാങ്ങി തിന്നാൻ പോലും കയ്യിൽ  നയാ പൈസയില്ലാ..."

ഗാനം ഇറങ്ങിയതും അത് ഞങ്ങളെ കുറിച്ചാണെന്ന് തോന്നലുണ്ടായതും.

അതിഥികളുടെ ഹൃദയം പുളകിതമാക്കുന്ന രീതിയിലുള്ള ഒരു സമീപനമായിരുന്നു ആ പള്ളി നടത്തിപ്പിക്കാർ സ്വീകരിച്ചിരുന്നത്. നല്ല ഭക്ഷണത്തോടൊപ്പം നല്ല പെരുമാറ്റം ആ പള്ളിയിലെത്താനുള്ള വെമ്പൽ മനസ്സിലുണ്ടാകാൻ ഇടയായി.

 എത്ര തന്നെ ഭക്ഷണം കഴിച്ചാലും വയറിൻറെ ഒരുഭാഗത്ത് ഇനിയും സ്ഥലം ഉണ്ടെന്നു തോന്നുന്ന യുവത്വത്തിൻറെ ആഹാര അഭിനിവേഷം ഉച്ചിയിലായത് ഈ  കാലഘട്ടത്തിലായിരുന്നു.

കാലമെത്ര കഴിഞ്ഞാലും അതൊക്കെയിന്നും മനസ്സിൽ വിരുന്നു വരാറുണ്ട് ഓരോ റമദാനിലും.

✍സുഹൈൽ പി.ടി
ഈത്തച്ചിറ ✍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ