2019 മേയ് 12, ഞായറാഴ്‌ച

ഞങ്ങളുടെ കുഞ്ഞാവക്ക് ഫുൾ A+. ഉം അവൻ്റെ ഉമ്മക്ക്‌ A+ **

ഞങ്ങളുടെ കുഞ്ഞാവക്ക് ഫുൾ A+.  ഉം അവൻ്റെ ഉമ്മക്ക്‌ A+ *****

സ്‌കൂൾ ദിനങ്ങളിൽ എന്നും  കിലോമീറ്ററുകൾ  സന്‌ചരിച്ച്‌ രാവിലെ തന്നെ അവനു വേണ്ടി സ്വ ആവശ്യങ്ങളെയൊന്നും  വകവെക്കാതെ  അവനെ എടുത്തു സ്കൂളിലേക്ക് എത്തിച്ചു ഈ നിലയിലെത്തിച്ച അവൻറെ ഉമ്മയെ കുറിച്ച് ഈ അവസരത്തിൽ പറയാതിരിക്കുന്നത് എങ്ങനെയാണ് എന്നാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്.

അവൻറെ ഉമ്മ ഓരോ ദിവസം അവനോടൊപ്പം സ്കൂളിലേക്ക് പോകുമ്പോഴും  മുന്നോട്ട്‌ വെച്ച ഓരോ കാൽ പടിയും വളരെ ഉറച്ചതായിരുന്നു എന്നതും അവൻറെ ഈ വിജയം സൂചിപ്പിക്കുന്നു.

തൻ്റെ മകൻറെ ഭാവിയിലും അവൻറെ ഭാവി വിജയത്തിൽ വളരെ പ്രതീക്ഷ വെച്ച രീതി അവരെ സമീപനത്തിൽ പ്രകടമായിരുന്നു

ഒരു വീട്ടിൽ നിന്ന് ഒരു സ്ത്രീ തുടർച്ചയായിട്ട് വർഷങ്ങളോളം എല്ലാ ദിവസവും ഒരു കുഞ്ഞിനെപ്പം ഒരുങ്ങി  യാത്ര ഇറങ്ങുമ്പോൾ സ്വാഭാവികമായിട്ടും ഒരു സ്ത്രീ അനുഭവിക്കാൻ സാധ്യതയുള്ള ഒരു വിഷയമാണ് കുടുംബത്തിൽ നിന്നും മറ്റു സ്ത്രീകളിൽ നിന്നും ഒക്കെ ഉള്ള മുഷിപ്പും മടുപ്പും ഉളവാക്കുന്ന വാക്കുകൾ, എന്നിട്ടും അതൊന്നും ചെവികൊടുക്കാതെ തൻറെ കുഞ്ഞിൻറെ ഭാവിയെ ആലോചിച്ച് വളരെ താല്പര്യത്തോടെ മറ്റു കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും  ചെവികൊടുക്കാതെ അവർ ആ കുഞ്ഞിനെ ഈ നിലയിലെത്തിച്ചു എന്നതിന്‌ എത്രയെത്ര തന്നെ പ്രശംസിച്ചാലും മതിയാവില്ല.


എല്ലാ അമ്മമാരും തന്നെ മക്കൾക്ക് വേണ്ടി ഒരുപാട് കഷ്ടതകൾ അനുഭവിക്കുന്നുണ്ട് എന്നത് ഒരു പൊതു കാര്യമാണ് , പക്ഷേ ഒരു കുഞ്ഞിനുവേണ്ടി തൻറെ എല്ലാവിധ ലക്ഷ്യങ്ങളും സ്വപ്നങ്ങളും ആ കുഞ്ഞിലേക്ക് ഒതുക്കി ആ കുഞ്ഞിന്‌ നല്ലൊരു ഭാവിയുണ്ടാക്കാൻ ഇത്ര കഠിനം ചെയ്യാൻ ഉമ്മക്കേ കഴിയൂ....

ജീവിതയാത്രയിൽ തൻറെ  തൻറെ ഇണയെ  നഷ്ടപ്പെട്ടിട്ടും തൻ്റെ കുഞ്ഞിൻറെ ഭാവി
എല്ലാ കുഞ്ഞുങ്ങളേയും പോലെ ഉയർന്നതാവണമെന്നുളള ഒരു ഉമ്മയുടെ ചിന്ത പോയതിൻ്റെ ഉത്തമ ഫലമാണ് അബ്ദുൽഹഖ് എന്ന ഈകുട്ടിയുടെ   വിജയം.

ഇനിയും അവനെ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് നാഥൻ ഉയർത്തട്ടെ  ആ ഉയർച്ചയിൽ മാത്രമാണ് ആ ഉമ്മക്ക്‌ വർഷങ്ങളോളം കഠിനമായി പ്രയത്നിച്ചതിൻ്റെ  പൂർണ്ണ സന്തോഷവും,ഭാവിയുടെ പ്രതീക്ഷയും വിരിയുക.

ഇഹപര ജീവിതത്തിൽ എന്നും നാടിനും കുടുംബത്തിനും ആശ്വാസമാകുന്ന ഒരു കുഞ്ഞായിട്ടു ആ കുഞ്ഞു വളരട്ടെ എന്ന് ആശംസിക്കുന്നു അതോടൊപ്പം അവന് ഉന്നത ഭാവി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ