2019 ജൂൺ 18, ചൊവ്വാഴ്ച

വർണ്ണന

മൊഴികൾ നൽകും മിഴിയും
വഴികൾ നൽകും നിൻ മൊഴിയും
വില്ലുപോലുള്ള നിൻ പുരികം
ചുടുചുംബനപാകത്തിൽ നെറ്റിത്തടം
മാടി വിളിക്കുന്ന നിൻ കണ്പോളകൾ
ഗന്ധം വലിക്കുന്ന നാസാരന്ദ്രവും
പ്രണയം കൈമാറും നിൻ തത്തമ്മ ചുണ്ടും
നുണഞ്ഞു കുടിക്കാൻ തേനുള്ള ആധരവും
നുള്ളിക്കളിക്കാൻ നെയ്പോലുള്ള കവിളും
കോർത്തുപിടിക്കാൻ നിൻ കൈകളും
അമ്മിഞ്ഞാമൃതുള്ള നിൻ കുന്നുകളും
അധരങ്ങളിൽ അമരുന്ന ചന്ദനപ്പൊട്ടും
പേറ്റു നോവ് പേറാൻ കൊതിക്കും നാഭിയും
അഴകാർന്ന നിൻ പൊക്കിൾ കുഴിയും
നികത്താനാകാത്ത പ്രണയ വിടവും
വിടരുന്ന പൂവിലെ അഴകാർന്ന ഇദളും
മധു തെളിഞ്ഞു കിനിയും നിന്നരുവിയും
പട്ടുപോൽ മിനുസ നിൻ മടിത്തട്ടും
ആഴിയിൽ കുടുക്കാൻ കെൽപ്പായിരു കാലും
വിടവാൽ വേര്തിരിച്ച പിൻ നിതംബവും
ഖൽബിൽ കണ്ട് ഞാനെൻ ലോകത്ത്
അനുരാഗ ആർമാദ നൃത്തം ചവിട്ടട്ടെ


ഫോർ മൈ ഡെയർ 😍😍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ