2019 ജൂൺ 14, വെള്ളിയാഴ്‌ച

പ്രണയ മൊഴി

നിൻ മൊഴികളും,മിഴികളും എൻ ഹൃദയ താളത്തിനിനുസരിച്ചു നൃത്തം ചവിട്ടിയപ്പോഴാണ് എന്നിലെ പ്രണയ പാലാഴി വീണ്ടും ഒഴുകി തുടങ്ങിയത്.

സുഹു

കൂട്ടത്തിൽ കണ്ടപ്പോൾ നീയെനിക്ക്
മാലയിൽ കോർക്കപ്പെട്ടൊരു കല്ലായിരുന്നു
അടുത്ത് വന്നു കണ്ണോടിച്ചപ്പോഴും തഥൈവ
നിൻ തിളക്കമെന്നുള്ളിൽ തട്ടിയ മാത്രയിൽ ഞാനറിഞ്ഞു മാറ്റുള്ള നീയെന്ന മാണിക്യത്തെ

സുപ്രഭാതം.


വെട്ടിത്തിളങ്ങുന്ന നിൻ പല്ലുകൾ
വെട്ടം വിതറിയത് എൻ ഖല്ബിലാണ്
ആശ്വാസം തരുന്ന നിൻ മൊഴികൾ
കുളിർ നൽകിയതിന് എൻ കരളിലാണ്
നേശമുള്ള നിൻ മിഴികൾ മാറ്റ് കൂട്ടിയത്
എൻ ഹൃദയ നന്മക്കാണ്
നിൻ ചെയ്തിയാൽ അടച്ചു കണ്ടത്
എൻ നോവിൻ ആഴിയേയാണ്.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ