2019, ജൂൺ 30, ഞായറാഴ്‌ച

അതങ്ങനെയാണ് ഭായി

വർഷങ്ങൾ നീണ്ടു നിന്ന സാമൂഹിക ഇടപെടലിൽ നിന്നും ,സോഷ്യൽ മീഡിയ നിരീക്ഷണത്തിൽ നിന്നും,സൗഹൃദ വലയത്തിൽ നിന്നും മനസ്സിൽ
ഊരിത്തിരിഞ്ഞ ചില ചിന്താ ശകലങ്ങൾ ഞാൻ കുറിക്കട്ടെ.

സൗഹൃദ ബന്ധത്തിലുള്ള ഒരു സുഹൃത്തിന്റെ ആണ് പെണ് സൗഹൃദ ബന്ധം സംബന്ധിച്ച ചർച്ചയാണ് ഇപ്പോളിത് കുറിക്കാൻ എന്നെ പ്രേരിപ്പിച്ചത്.

ആണ് പെണ് സൗഹൃദ ബന്ധങ്ങളുടെ മനശാസ്ത്രം എന്തായിരിക്കും എന്ന ചിന്ത ഭാവനയിൽ നിന്ന് പൊന്തി വന്ന് വീണ്ടും ചിന്താ മുകുളങ്ങളെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.

എല്ലാവരുടെ കൺ കോണുകൾക്കും എന്റെ തോന്നലുകൾ അല്ലെങ്കിൽ നിരീക്ഷണം ശെരിയാണ് അല്ലെങ്കിൽ ശെരിയായി വരും വരും എന്ന് തോന്നുന്നില്ല.

ഒരേ അനുഭവത്തിൽ വളർന്നവർ തമ്മിൽ ബന്ധപ്പെടാൻ ഇടയാകുമ്പോൾ അവർ മാനസികമായി പെട്ടെന്ന് അടുക്കുന്നു.അവർ അവർക്കുപോലും അറിയാത്ത അത്ര കനത്തിലും കടുപ്പത്തിലും അനിയന്ദ്രിതമായ രീതിയിൽ അടുക്കുന്നു.

ഒരേ മാനസിക പൊരുത്തമാണ് തിരുത്തലില്ലാത്ത തരത്തിലേക്ക് അവരെ അടുപ്പിക്കുന്നത്.കൂടെ ചിലവഴിക്കുന്ന സമയങ്ങൾ അവർക്കിടയിലുള്ള സ്നേഹത്തിന്റെ തോത് കൂട്ടിക്കൊണ്ട് പോകുന്നു.പാൽ തരുന്ന അകിട് പശുവിനുണ്ടെന്ന് കരുതി കൊതുകിന് കൗതുകം ചോര തന്നെ എന്ന പോലെ.

നമ്മുടെ മനസ്സിന്റെ കൗതുകത്തോടും, ആഗ്രഹത്തോടും യോജിക്കുന്ന ബന്ധങ്ങളുണ്ടാവുമ്പോൾ നാം അതിൽ ലയിക്കുന്നു.

മാനസികമായി യോജിക്കുമെങ്കിലും സൃഷ്ടിപ്പിൻ രീതിയനുസരിച്ച് ചിന്തകളിൽ വ്യത്യാസം ഉണ്ടാകും.എത്ര വലിയ സുഹൃത്താണെങ്കിലും ഇരു വിഭാഗത്തിലും പ്രകൃതിപരമായ അന്തരമുണ്ട്.

ആണ് സുഖം കിട്ടാനാണ് സ്നേഹം കൊടുക്കുന്നത്. പെണ് സ്നേഹം കിട്ടാനാണ് സുഖം കൊടുക്കുന്നത്.അത് ചിലപ്പോൾ മാനസികമോ ,ശാരീരികമോ ആവാം.ഇങ്ങിനെയാണ് ഈ മേഖലയിലെ പഠനങ്ങൾ പറഞ്ഞു വെച്ചിട്ടുള്ളത്.

അത് കൊണ്ട് തന്നെ സ്നേഹം ഒഴുക്കുമ്പോൾ അവൻ സുഖത്തെ കുറിച്ച് ചിന്തിക്കാം.അത് പ്രകടമാവുകയും ചെയ്യും.കാരണം അവന്റെ സൃഷ്ടിപ്പ് തന്നെ അല്ലെങ്കിൽ അവന്റെ സൃഷ്‌ടി അവയവം തന്നെ പ്രകടമായ രീതിയിൽ പുറത്തായത് അത്കൊണ്ടാണത്രേ.

പ്രകടമായ ഇഷ്ടങ്ങൾ കിട്ടിത്തുടങ്ങുമ്പോൾ അവനതിൽ ലയിക്കും അതോടെ അവനവളിലേക്ക് സ്നേഹക്കടലൊഴുക്കും.ഇങ്ങിനെയാണ് ഈ വിഷയത്തിൽ കേട്ട് കേൾവി.

സുഖങ്ങൾ തടയുമ്പോൾ ചിലർ ബന്ധങ്ങളിൽ വിമുഖത കാണിച്ചു തുടങ്ങും.എത്ര തന്നെ മനസ്സിലാക്കിയാലും നമുക്ക് എപ്പോഴും ഒരുപോലെ നമ്മുടെ ചിന്തകളെ വഴിക്ക് കൊണ്ട് വരാൻ സാധിക്കില്ല. അങ്ങിനെ ഉള്ള സന്ദർഭങ്ങളിലാണ് മാനസിക വിയോജിപ്പുകൾ പ്രകടമാക്കുകയും പരസ്പരം വേദനിക്കുകയും ,വേദനിപ്പിക്കേണ്ടി വരികയും ചെയ്യുന്നത്.

കുന്നോളം ആഗ്രഹം വന്നാലും കുഴിച്ചു മൂടാൻ പാകത്തിൽ അപ്രകടമായേ രീതിയിലാണത്രെ അവളെ സൃഷ്‌ടിച്ചതെന്നും പല എഴുത്തുകാരും എഴുതിയതായി കണ്ടിട്ടുണ്ട്.അത് കൊണ്ട് പെണ് കാണിക്കുന്ന ക്ഷമ,സഹനം ചിലപ്പോൾ ആണിൽ കണ്ടെന്ന് വരില്ല.അതിന് കുറ്റം കണ്ടെത്തിയിട്ട് കാര്യം ഇല്ല.

ചില കാര്യങ്ങൾ എത്ര തന്നെ ചികഞ്ഞാലും ഒന്നും മുഴിപ്പിക്കാൻ കഴിയില്ല.അതങ്ങനെയാണ് അതങ്ങനെയാണ് ഭായി.

കൂടെ വേണം എന്നുള്ളവർ മനസ്സിനെ പാകപ്പെടുത്തിയും,സുഹൃത്തിനെ ഉള്ളിൽ രേഖപ്പെടുത്തിയും മുന്നോട്ട് പോവുക.വഴികളുണ്ടാവും ശകതമായ ആഗ്രഹം ഉണ്ടെങ്കിൽ വഴികൾ തീർച്ചയായും ഉണ്ടാവും അല്ലാതെ എവിടെ പോകാൻ.

സുഹൈൽ പി.ടി
ഈത്തച്ചിറ





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ