"വിധവകൾക്കും ചിലത് പറയാനുണ്ടാവും"
സുഹൈൽ പി.ടി
ഈത്തച്ചിറ
കഴിഞ്ഞ ജൂണ്‍ 23 ലോക വിധവ ദിനമായിരുന്നു.വിധവകളുടെ ഉന്നമനവും സംരക്ഷണവും ലക്ഷ്യമിട്ടാണിത് നടത്തുന്നത്.
സമൂഹത്തിന്റെ പരിഗണനയും പിന്തുണയും അര്‍ഹിക്കുന്ന എന്നാല്‍ ക്ഷേമ പദ്ധതികളുടെയെല്ലാം പ്രയോജനം ലഭിക്കാതെ പോകുന്ന വിഭാഗമാണ് വിധവകള്‍.
യൌവനത്തിൽ തന്നെ ഭർത്താവു നഷ്ടപ്പെട്ടു വിധവ എന്ന് പേരും വാങ്ങി, ജീവിതം നയിക്കുന്ന എത്ര സഹോദരിമാർ നമുക്കിടയിൽ ഉണ്ട്! അതുപോലെ തന്നെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളും. പുറമേ ഒരു മ്ലാനമായ പുഞ്ചിരി നമുക്ക് നേരെ സമ്മാനിക്കും എങ്കിലും അവരുടെ മനസ്സിൽ അവർ അനുഭവിച്ചു തീർക്കുന്ന വേദനക്കുറിച്ച് നാം ചിന്തിക്കൽ ഭർത്താവു മരിച്ച ആദ്യ കാലങ്ങളിൽ മാത്രമായൊതുങ്ങുന്നതായാണ് കാണുന്നത്.
ആദ്യ സമയങ്ങളിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും, സഹതാപവും സഹാനുഭൂതിയും ലഭിക്കും കാലക്രെമേണ ഈ സഹതാപമൊക്കെ മാറി പകയും വെറുപ്പുമൊക്കെയായി മാറുന്നതിന്ന് നേക്കാഴ്ചയാണ്.
ഭർത്താവു നഷ്ടപ്പെട്ടു എന്ന ഒറ്റ കാരണത്താൽ ആജീവനാന്തം സന്ന്യാസിനി ആയി ജീവിച്ചു മരിക്കണം എന്ന് ഏതു മതഗ്രന്ഥം പറഞ്ഞിട്ടുണ്ട്?
ഭാര്യയുടെ ശവദാഹം നടന്ന അടുത്ത ദിവസം തന്നെ അയാൾക്ക് മറു കല്ല്യാണം നടത്താൻ വട്ടംകൂട്ടുന്ന ബന്ധുക്കളും,സുഹൃത്തുക്കളുമല്ലേ നമുക്ക് ചുറ്റും.അതിനെ ഒരു കുറ്റമായി കാണുന്നില്ല.
പക്ഷെ ചിലത് പറയാതിരിക്കുന്നത് എങ്ങിനെ,പുരുഷ മേതാവിത്വം ഉള്ള സമൂഹമാണ് നമ്മുടേത് പക്ഷെ ഇണ തുണകളാവുമ്പോ രണ്ട് രീതി അസ്വീകാര്യമല്ലേ?.
വിധവക്ക് എല്ലാം സഹിച്ചു ജീവിച്ചാൽ കിട്ടുന്ന സ്വർഗത്തെ പറ്റിയുള്ള പ്രസംഗം നാട് നീളെ കേൾക്കാറുണ്ട്.എന്നാൽ റസൂലിന്റെ ആദ്യ ഭാര്യ ഖദീജ ബീവിയെ റസൂലിന് മുമ്പ് രണ്ട് തവണ വിവാഹം കഴിക്കപ്പെട്ടിതിനെ കുറിച്ചോ,അത് പോലെ റസൂലിന്റെ പല ഭാര്യമാരും വിധവകളായിരുന്നു എന്നതിനെ കുറിച്ചോ അത്ര ഊങ്ങിയുള്ള പ്രസംഗങ്ങൾ അത്ര തന്നെ കേൾക്കലുമില്ല.
ഇനി വല്ലയിടത്തും പറയുകയാണെങ്കിൽ അതത്ര ഗൗരവമായി കണക്കാക്കാറുമില്ല.
വിധവകൾ ആകുന്ന സ്‌ത്രീകൾ മറ്റൊരു വിവാഹത്തിന് മാനസീകമായി തയ്യാറാവാൻ കുറച്ചു വിമുഖത കാട്ടാറുണ്ട്; എങ്കിലും അവരെ സ്നേഹിക്കുന്ന കുടുംബംഗങ്ങൾ നിര്‍ബന്ധമായി അവരെ മറ്റൊരു വിവാഹത്തിന് പ്രേരിപ്പിക്കണം. അതാണ് അവളുടെ ജീവിതത്തിനു നിങ്ങൾ ചെയ്യാവുന്ന ഏറ്റവും നന്മയുള്ള കാര്യം.
ജീവിതം മുഴുവൻ മരിച്ചുപോയ ഭർത്താവിന്റെ ചിന്തയിൽ മാത്രം ഒരു സ്ത്രീ ജീവിക്കണം എന്ന് ചിന്തിക്കുന്നതുതന്നെ മണ്ടത്തരം ആണ്. മരിച്ചവർക്ക് വേണ്ടത് നിങ്ങളുടെ ഹൃദയം നിറഞ്ഞ പ്രാർത്ഥനയാണ് അല്ലാതെ ഉരുകി തീരുന്ന നിങ്ങളെന്ന സ്മാരകമല്ല.സ്നേഹ നിധിയായ ഒരിണയും തന്റെ തുണ ഇങ്ങനെ ഭൂമിയിൽ ഉരുകി തീരണം എന്നാഗ്രഹിക്കും എന്ന് തോന്നുന്നില്ല.
വിധവ ആയി എന്ന കാരണത്താൽ സ്ത്രീയുടെ ആഗ്രഹ അഭിലാക്ഷങ്ങൾ അവൾ അവിടെ ഹോമിക്കുന്നു,പലപ്പോഴും വിധവയായ സ്ത്രീയെ കുരിശിൽ നിർത്തി ആണിയടിക്കാൻ മറ്റൊരു സ്ത്രീ തന്നെയായിരിക്കും മുൻപിൽ ഉണ്ടാവുക എന്നുള്ളതും ദുഖകരമായ നഗ്ന സത്യം.
ലോഹ നിർമിതമല്ല പെണ്ണിന്റെ മനസ്സും ശരീരവും, മജ്ജയും മാംസവും കൊണ്ട് തീർത്തവ തന്നെ എന്ന ചിന്ത നമ്മളിൽ ഉണ്ടാവണം.എല്ലാ കാര്യങ്ങളും അനുഭത്തിൽ വരണം എന്നില്ല കാര്യങ്ങൾ മനസ്സിലാക്കാൻ അപരനെ തന്നിൽ പ്രതിഷ്ഠ നടത്തി ചിന്തിച്ചാലും മതി.
പല ആളുകളോടും നമ്മൾ അടുപ്പം കാണിക്കുന്നതും,സഹായിക്കുന്നതും,സഹാനുഭൂതിയിൽ നിൽക്കുന്നതും അവർക്കൊരു ആശ്വാസമാകുന്നതോടൊപ്പം ആ അവസ്‌ഥ നമ്മളുടെ പ്രിയപ്പെട്ടവരിലേക്ക് എത്തെരുതെന്ന ആത്മാർത്ഥമായ ആഗ്രഹത്തോട് കൂടിയാണ് എന്ന വസ്തുത നാം ചിലപ്പോൾ കാണാതെ പോകാറുണ്ട്.
കാഞ്ചന മാലയെ പ്രണയ സ്മാരകമായി ഉയർത്തുന്നതിലെ സാമൂഹിക മനഃസ്ഥിതിയോട് യോജിപ്പില്ല.ഇതിൽ പ്രിയപ്പെട്ടവർ മരിച്ചാൽ അവരുടെ ഓർമയുമായി മരണം വരെ ജീവിക്കണം എന്ന തെറ്റായ സന്ദേശം നൽകുന്നുണ്ട്.
പ്രകൃതിപരമായ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് ഇണ തുണകളാക്കി സൃഷ്ടിക്കപ്പെട്ടത്. അവരിൽ ഒരാൾ പോയി എന്നത് കൊണ്ട് പിന്നെ ഇനി എനിക്കൊന്നും വേണ്ടാ എന്ന നിലപാട് യുവത്വത്തിലുള്ള ഇണ തുണകൾ നടത്തുന്നതിനോട് വിയോജിക്കാനെ തരമുള്ളൂ.
വിധവ വേറെ ഇണയെ തേടിയാൽ സാമൂഹത്തിന്റെ ഇടം കണ്ണിട്ടുള്ള പരിഹാസ നോട്ടങ്ങളില്ലാത്ത അവസ്‌ഥ സംജാതമാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ഇണകളോടൊപ്പം ഒരുപാട് കാലം ജീവിക്കാൻ നമുക്കൊക്കെ ഭാഗ്യമുണ്ടാവട്ടെ എന്ന് ഈ അവസരത്തിൽ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ