2019 ജൂൺ 26, ബുധനാഴ്‌ച

"ലഹരി വിരുദ്ധ ദിനം ഓർക്കുമ്പോൾ" 

"ലഹരി വിരുദ്ധ ദിനം ഓർക്കുമ്പോൾ" സുഹൈൽ പി.ടി ഈത്തച്ചിറ ലഹരി വിരുദ്ധ ദിനം ഓർക്കുമ്പോൾ ഓർമ്മയിൽ ഓടിയെത്തുന്നത് ഏകദേശം 16 വർഷം നടന്ന ചില സംഭവ വികാസങ്ങളാണ്.

 ചുറുചുറുക്കും പ്രസരിപ്പുമുള്ള ഞങ്ങളുടെ ഒരു കൂട്ടുകാരൻ ലഹർക്കടിമപ്പെട്ട് വർഷങ്ങൾ ചികിത്സ നടത്തിയിട്ടും പൂർവ സ്ഥിതിയിലാവാത്ത അവസ്‌ഥ നേരിൽ കണ്ടത് മനസ്സിൽ കൊത്തിവെക്കപ്പെട്ട വേദനയാർന്ന ഓർമ്മ പോലെ ഇന്നും നില നിൽക്കുന്നു.
ഒരിക്കൽ നട്ടുച്ചയ്ക്ക് രാമനാട്ടുകര ടൗണിലൂടെ ആ സുഹൃത്ത് ഒറ്റക്ക് കയ്യും വീശി ഇങ്കുലാബ് വിളിച്ചും,പരസ്പരം വിരുദ്ധ സംസാരവുമായി നടന്നു പോകുമ്പോൾ ഹൃദയം പൊട്ടി അവന്റെ പിന്നാലെ പോകുന്ന അവന്റെ അച്ഛന്റെ മുഖം ഇന്നും വേദനയോടെയല്ലാതെ ഓർക്കാൻ വയ്യ.

 ഏതോ പ്രമുഖ എൻജിനീയറിങ് കോളേജിൽ അഡ്മിഷൻ കിട്ടി നല്ല നിലയിൽ പഠിച്ചു കൊണ്ടിരിക്കമുന്നതിനിടയിലാണവൻ സൗഹൃദ വലയത്തിൽ പെട്ട് ലഹരി ഉപയോഗം തുടങ്ങിയതെന്ന് അന്വേഷണത്തിൽ നിന്ന് ബോധ്യമായി.പിന്നെ അതില്ലാതെ പറ്റില്ല എന്ന അവസ്തയിലേക്ക് വഴിമാറുകയായിരുന്നത്രെ.

വീട്ടുകാർ അറിഞ്ഞപ്പോഴേക്ക് കാര്യങ്ങൾ കൈവിട്ടു പോയിരുന്നു.കുറെ സമയത്തെ ഡിഅഡിക്ഷൻ സെന്ററിൽ ചികിത്സ നടത്തി നോക്കിയെങ്കിലും പൂർവ്വ സ്ഥിതിയിൽ വന്നില്ല.

മറ്റൊരു സംഭവം മകനെ ഉന്നത മത ഭൗതിക വിദ്യാഭ്യാസം നൽകണം എന്ന താല്പര്യത്തിൽ വലിയ സ്വപ്നം കണ്ടു രണ്ടു വിദ്യാഭ്യാസവും ലഭിക്കുന്ന ദഅവ സ്ഥാപനത്തിൽ ചേർത്തി അവന്റെ ഉന്നതി സ്വപ്നം കണ്ട് നടന്ന പ്രവാസി ഉപ്പക്ക് ഒരിക്കൽ നാട്ടിൽ നിന്ന് വന്ന വിളി ഹൃദയം നടുക്കുന്നതായിരുന്നു. ദഅവാ കോളേജിൽ നിന്ന് അർദ്ധ രാത്രി പുറത്തു പോയപ്പോൾ ബൈക്ക് അപകടം പറ്റി. അവിടെയെത്തിയ പോലീസ് അസമയത്തുള്ള അവരെ പോക്കിലും പെരുമാറ്റത്തിലും സംശയം തോന്നി ചോദ്യം ചെയ്തു. അപ്പോഴാണ് പൊലീസിന് കഞ്ചാവ് വില്പക്ക് പോയതാണെന്ന വിവരം കുട്ടിയിൽ നിന്ന് കിട്ടിയത്.

കഞ്ചാവ് വിൽപന നടത്താൻ പോയ തന്റെ മകൻ പോലീസ് അറസ്റ്റ് ചെയ്തെന്നതെന്ന വാർത്ത കേട്ട ശേഷം ആ സുഹൃത്ത് ആകെ തളർന്നു മാസങ്ങളോളം മാനസിക പ്രയാസത്തിൽ നീറി നീങ്ങുന്നത് നേരിൽ കണ്ട് വേദന തോന്നിയിട്ടുണ്ട്.

 വെറുതെ ഒരു സൗഹൃദ രസത്തിന് തുടങ്ങി പിന്നെ അതിൽ കുടുങ്ങി രക്ഷപ്പെടാൻ വഴി കിട്ടാതെ കെണിയിൽ കെണിയിലേക്ക് വീഴുന്ന ഈയാം പാറ്റകളാവുകയാണ് കുഞ്ഞുങ്ങൾ.

 ഇതിന് പരിഹാരം ചിന്തിക്കുമ്പോൾ വീട്ടുകാരുടെ ഇടപെടലിന് വലിയ സ്ഥാനം ഉണ്ടെന്ന് തോന്നുന്നു.

*.കുട്ടികളുടെ സൗഹൃദ വലയം ശ്രദ്ദിക്കുക,

 *.അവരുടെ അടുത്ത കൂട്ടുകാർ ആരൊക്കെ, അവരെ രീതികൾ എന്തൊക്കെ അറിയാൻ ശ്രമിക്കുക.

 *.വീട്ടിൽ ഒരുമിച്ചിരുന്നു സംസാരിക്കൽ.

 * ഭക്ഷണം ഒരുമിച്ചിരുന്നു കഴിക്കൽ

 തുടങ്ങിയവ ചില കാര്യങ്ങളൊക്കെ ശ്രദ്ദിക്കുന്ന വീട്ടുകാർക്ക് ഒരു പരിധി വരെ ഇത് പോലുള്ള അസാന്മാർഗിക പ്രവർത്തിയിലേക്ക് മക്കൾ പോകുന്നുണ്ടെങ്കിൽ വേഗം അറിയാനും അവരെ തിരുത്താനും സാധിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ