2019 ജൂൺ 18, ചൊവ്വാഴ്ച

Quotes

വേലിയാൽ വലയം ചെയ്ത പൊൻ മരമേ നീ തരും കുളിർക്കാറ്റും വിരിഞ്ഞു നീ പരത്തും തണലുമാണെന്നകദാരിൽ
കുളിർക്കാറ്റിൻ തണലുള്ള സ്നേഹ മണമുള്ള നിൻ തേനരുവിയിൽ മുങ്ങിപൊങ്ങും മാത്രയിൽ ഞാൻ മറ്റെല്ലാ ചന്തങ്ങളും കാണാതെ പോകുമോയെന്ന ചിന്തയെൻ ചിന്താമുകുളത്തിൽ മുളപൊട്ടാൻ മുട്ടി നിൽക്കുന്നു .

ഞാനെന്ന പുരുഷൻ സൂര്യ താപമേൽക്കുന്ന ഓട് കഷ്ണം പോലെ പെട്ടെന്ന് താപത്തെ സ്വീകരിക്കുന്നു.നീയെന്ന സ്ത്രീ വെള്ളത്തിലേൽക്കുന്ന താപം പോലെ സാവധാനം താപത്തെ സ്വീകരിക്കുന്നു.സൂര്യൻ മാറും മാത്രയിൽ ഓട് തണുക്കും,വെള്ളം തണുക്കാൻ സമയം വേണമത്രെ. ഗുണ പാഠം. സമായമില്ലാത്തവന് പെണ്ണിനെ സന്തോഷിപ്പിക്കാൻ കഴിയില്ലാത്രേ.

എല്ലാ ചൂടും നിങ്ങൾ സഹിച്ചത് ഞങ്ങൾക്ക് തണൽ തരാനായിരുന്നു എന്ന പൂർണ്ണ തിരിച്ചറിവിന് നാന്ദി കുറിക്കപ്പെട്ടത് ഞാനൊരു അച്ഛൻ കുപ്പായമണിഞ്ഞപ്പോഴാണ്.


സൂര്യനെ കാണാൻ കൊതിക്കുന്ന യൂറോപ്യനെ പോലെ ഞാൻ നിന്നെ കാത്തിരിക്കുന്നു.


നീ വന്നില്ലായിരുന്നെങ്കിൽ എൻ പ്രണയ മനസ്സ്
ആറബിക്കടലിലോ, ചെങ്കടിലിലോ,ചവു കടലിലോ കിടന്നു മൃതിയടയാതെ കാക്കാൻ
കിതാബിൻ ദൂദുമായി വന്ന ദൂതയാണ് നീ

വെട്ടിത്തിളങ്ങുന്ന നിൻ പല്ലുകൾ
വെട്ടം വിതറിയത് എൻ ഖല്ബിലാണ്
ആശ്വാസം തരുന്ന നിൻ മൊഴികൾ
കുളിർ നൽകിയതിന് എൻ കരളിലാണ്
നേശമുള്ള നിൻ മിഴികൾ മാറ്റ് കൂട്ടിയത്
എൻ ഹൃദയ നന്മക്കാണ്
നിൻ ചെയ്തിയാൽ അടച്ചു കണ്ടത്
എൻ നോവിൻ ആഴിയേയാണ്.



കൂട്ടത്തിൽ കണ്ടപ്പോൾ കൂട്ടത്തിൽ കണ്ടപ്പോൾ നീയെനിക്ക്
മാലയിൽ കോർക്കപ്പെട്ടൊരു കല്ലായിരുന്നു
അടുത്ത് വന്നു കണ്ണോടിച്ചപ്പോഴും തഥൈവ
നിൻ തിളക്കമെന്നുള്ളിൽ തട്ടിയ മാത്രയിൽ ഞാനറിഞ്ഞു മാറ്റുള്ള നീയെന്ന മാണിക്യത്തെ

സുപ്രഭാതം.



മാലയിൽ കോർക്കപ്പെട്ടൊരു കല്ലായിരുന്നു
അടുത്ത് വന്നു കണ്ണോടിച്ചപ്പോഴും തഥൈവ
നിൻ തിളക്കമെന്നുള്ളിൽ തട്ടിയ മാത്രയിൽ ഞാനറിഞ്ഞു മാറ്റുള്ള നീയെന്ന മാണിക്യത്തെ




നീ വന്ന മനസ്സിൽ കിനാവുണ്ടായിരുന്നു
നീ നിന്ന ഖൽബിൽ നിലാവുണ്ടായിന്നു
നീ കിടന്ന ഉള്ളിൽ കുളിരുണ്ടായിരുന്നു
നീ ചൊന്ന വാക്കിൽ പ്രണയമുണ്ടായിരുന്നു
നീ അകന്ന ഊക്കിൽ

നിൻ മൊഴികളും,മിഴികളും എൻ ഹൃദയ താളത്തിനിനുസരിച്ചു നൃത്തം ചവിട്ടിയപ്പോഴാണ് എന്നിലെ പ്രണയ പാലാഴി വീണ്ടും ഒഴുകി തുടങ്ങിയത്.


പേറ്റു നോവും തന്ന്
പാറ്റയെ പോൽ
പറന്നകലല്ലേ പ്രിയേ
പ്രാണനാം പാതിയെ
പിരിയവതാവില്ലെനിക്ക്
പരാതി പറഞ്ഞു
പിന്തിരിയാനുമില്ല
പ്രണയം പറഞ്ഞു
പിൻ തുടരാനാണ്
പ്രിയം പ്രിയേ


ആദ്യം നിന്നിൽ കണ്ടത് കരുണയായിരുന്നു
പിന്നെ നിന്നിൽ കണ്ടത് ദയയായിരുന്നു
വഴിയേ നിന്നിൽ കണ്ട ഓരോ ഗുണ ഫലങ്ങളും നീയെന്ന സുഗന്ധമരത്തെ
കൂടെ കിട്ടിയെങ്കിൽ എന്നാശിച്ചു
പോകുന്ന കാര്യങ്ങളായി
കുളിര് തരുന്ന നിൻ വാക്കുകൾ
കരൾ പറിച്ചു തരാൻ തോന്നുന്ന
ഓരോ സൽചെയ്തികൾ
അണയും മുമ്പേ ഒരു മാത്രയെങ്കിലും
നിന്നിൽ പെയ്തലിയാൻ വിധി കനിഞ്ഞിങ്കിലെന്ന ചിന്ത സദാ...


പട്ട് പോലുള്ള നിൻ മേനിയിൽ മുട്ടിയിരിക്കാൻ മുട്ടി നിൽക്കുന്ന
മനമുണ്ട് മാന്പേട മിഴിയോളെയെനിക്ക്
മഴകൊണ്ട് നിൻ മൊഴികേൾക്കാൻ
കാതോർക്കും കാദും
കാതലുള്ള ഖൽബുമായി കാത്തിരിക്കുന്നു
കാമിനി നിൻ ഓമനൻ.

മണ്ണിലലിയാണ് ശരീരം പാകമാകുമ്പോഴല്ല പ്രണയം അയവിറക്കേണ്ടത്
മണ്ണിലെ മന്നനായി നിൻ മുന്നിലൂടെ കേൾക്കാൻ കാത് കൂർപ്പിച്ചു കൊതിച്ചു കൈത്തിരിക്കുമ്പോഴാണ്.

ലവ് യു😍😍😍

നിമിഷങ്ങൾ കൊണ്ട് യുഗാന്തരങ്ങളുടെ പരിചയം വിളിച്ചോതുന്ന ചില ആത്മ ബന്ധങ്ങളുണ്ട് എങ്ങനെ ഇത്ര മാത്രം അടുത്തു എന്ന ചോദ്യത്തിന് മുന്നിൽ എല്ലാം ദൈവീക നിമിത്തം എന്ന വാക്കെല്ലാതെ മറ്റൊരുത്തരവും പറയാൻ കിട്ടാത്തവ.

സുഹു.

ആറിന്റെ ആരാമത്തിലൂടെ അർമാദിച്ച്‌ ആയുസ്സിന്റെ അറ്റം വരെ ആഹ്ലാദത്തോടെ ആനന്ദത്തോടെ,ആഫിയത്തോടെ
നടക്കാൻ അല്ലാഹു ആചിയക്കും അത് കാണാൻ ഞങ്ങൾക്കും അഹദിൻ അനുഗ്രഹമുണ്ടാവക്കട്ടെ .

ഹാപ്പി ബർത്ത് ഡേ 🎂🎂🎂🎂

നിൻ പ്രണയ വളയത്തിലാവാൻ ഞാൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ആലോചിക്കുമ്പോൾ എനിക്ക് തന്നെ ചിരി വരുന്നു.ഉമ്മയുടെ മുന്നിൽ നല്ല കുട്ടിയാണെന്ന് കാണിക്കാൻ കുഞ്ഞു ഹൃദയം തനിക്ക് കിട്ടിയ ചെറുതും വലുതുമായ കാര്യങ്ങൾ കാണിക്കുന്നു.ആ കുഞ്ഞിന്റെ മനോഭാവം പോലെ നീയന്നെ കാണണം . കുഞ്ഞു ചെയ്യുന്നതൊക്കെ ഉമ്മയുടെ വാത്സല്യവും സ്നേഹവും ,കരുതലും കൂടുതൽ കിട്ടാണെന്ന പോലെ ഞാനും ചെയ്യുന്നത് നിന്നുടെ സ്നേഹ നോട്ടം എന്നിൽ കൂടുതൽ കിട്ടാനാണെന്ന് മാത്രം. വലിയവനാണെന്ന് കാണിക്കാനുള്ള പൊങ്ങാച്ചമായതിനെ കാണല്ലേ


മഴ എന്റെ കിനകള്ക് കുളിരേകി..

എന്നിലൂടെ എന്നെ തഴുകി കൊണ്ട് പോയി ..
ആ മഴ എന്റെ കണ്ണീരായിരുന്നു
എന്ന് വൈകാതെ ആരോ എന്നോട് പറഞ്ഞു .
പ്രിയതമന്‍ കൂടെ ഇല്ല എന്ന സങ്കടം
ആരോ എന്റെ ചെവിയില്‍ ഓതി വരും
നിനക്കായി കാത്തിരിക്കുന്ന നിന്റെ മാരന്‍ .


LOVE
On my days of loneliness
On my path of dark stones,

When light never came to my life,
I thought I am lost in the hell.

I felt the grief following me,
Saw the stars all over my dreams,
Heard my heart’s unusual tunes
But I never knew it was the truth..

On the day you came to me,
When those words tickled my ears,
I realized the truth of my life,
It was you that I wanted always.

Now I am not alone
It is happy to feel this way,
When you are always with me,
So perfect I am in every day


I surrender to you, all that I have,
All of my dreamz,all my wishes.
I always run to you,

I need your care always..



മുത്തോളെ പൂമുത്തോളെ
മുത്തം നൽകാം പൂമുത്തോളെ
നിന്നരയിൽ കരം വലയം ചെയത്
മടിയിൽ ഞാനുറങ്ങാം പൂമുത്തോളേ
എൻ ഹൃദയപ്രണയ മൊഴി കേൾക്കാൻ
വിരി മാറ് വിരിച്ചു തരാം നിനക്കായ് ഞാൻ.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ