ഏകദേശം രണ്ടുവർഷം മുൻപ് നടന്ന ഹംദയുടെ പേരിടൽ ചടങ്ങ് ഈ അവസരത്തിൽ ഞാൻ ഓർത്തു പോകുന്നു.പേരിൻറെ കൂടെ ഫാത്തിമ എന്ന് വെക്കണമെന്ന് ഉമ്മയുടെ താൽപര്യം കൂടാതെ എൻറെ പേരും കൂടെ ചേർത്ത് പേര് വെക്കണം എന്ന് ഞാനും.
അങ്ങനെയിരിക്കെ ചർച്ച പുരോഗമിച്ചു താൽപര്യക്കുറവും താല്പര്യം കൂടുതലുമായി പല പേരുകളും മുന്നിലെത്തി.കേട്ട്യോക്ക് ഫൈഹ എന്ന പേരിനോടായിരുന്നു താല്പര്യം. ജിദ്ദയിലെ എന്റെ ജോലി സ്ഥലത്തിനാടുത്തുള്ള ഒരു സ്ഥലത്തിന്റെ പേര് ഹയ്യൽ ഫൈഹ ആയത് കൊണ്ട് എനിക്ക് ആ പേര് അത്ര പിടിച്ചില്ല.
ചർച്ചക്ക് അവസാനം ഹംദ എന്ന പേരും കൂടെ ഉമ്മയുടെ താല്പര്യമുള്ള ഫാത്തിമയും പിന്നെ എന്റെ പേരും ചേർത്ത് പേരുറപ്പിക്കാൻ ശ്രമം തുടങ്ങി.
അങ്ങിനെ ഹംദ ഫാത്തിമ ബിൻത് സുഹൈൽ എന്ന പേര് മതിയെന്ന് ഞാൻ പറഞ്ഞു.പക്ഷെ അവൾ ബിൻത് എന്ന് വെക്കുന്നതിൽ കടുത്ത വിയോജിപ്പറീച്ചു.
ബിൻത് വെക്കില്ലെങ്കിൽ എന്റെ പേര് കൂടെ ചേർക്കേണ്ട എന്ന് ഞാനും.ഞാൻ അതിന് ന്യായം പറഞ്ഞത് ഞാൻ കുട്ടിയുടെ ബാപ്പയാ ഏത് പ്രായത്തിൽ കേട്ടാലും തിരിയാനാ ബിൻത് എന്ന് വെക്കുന്നത് പറഞ്ഞു.
ഞാൻ പറഞ്ഞത് അവർക്കും തിരിഞ്ഞില്ല അവർ പറഞ്ഞത് എനിക്കും തിരിഞ്ഞില്ല അല്ലെങ്കിൽ തിരിയാൻ ശ്രമിച്ചില്ല.
വാശിയിൽ തന്നെ നിന്നു കുറെ ദിവസം.സ്നേഹ സംസാരത്തോടെ തുടങ്ങിയ അന്നത്തെ പല വിളികകളും പേരിന്റെ പേരിൽ തർക്കത്തിലാണവസാനിച്ചത്.
ഫാത്തിമ ബിൻത് സുഹൈൽ പുളിയൻ തടൻ ഈത്തച്ചിറ എന്നായിരുന്നു എന്റെ മനസ്സിൽ പകുതി പറഞ്ഞപ്പോഴേക്ക് ഇങ്ങിനെ പിന്നെ എങ്ങനെ മുഴുവൻ പേര് പറയും.
പേരിൻറെ കൂടെ എൻറെ പേര് ചേർത്ത് വെക്കണം എന്ന ആഗ്രഹത്തിന് എല്ലാവർക്കും താൽപര്യമായിരുന്നു പക്ഷേ എന്റെ പേര് കൂടെ വെക്കുമ്പോൾ ബിൻത് എന്ന് ചേർത്ത് വെക്കണം എന്ന പറഞ്ഞപ്പോഴാണ് ഭാര്യ വിയോജിപ്പുമായി വന്നത്.
ബിൻത് വേണ്ടാ എന്നും പേര് ചേർക്കാം എന്നും വൈഫ് എന്നോട് പലതവണ ആവർത്തിച്ചു പറഞ്ഞു പല തവണ പറഞ്ഞിട്ടും അത് ഉൾക്കൊള്ളാൻ ഞാൻ തയ്യാറായില്ല.
അവസാനം അവൾ പറഞ്ഞ ഒറ്റ മറുപടി കൊണ്ട് പ്രശ്‌നം അവസാനിച്ചു.നിങ്ങൾ കണ്ടു പിടിച്ച പേരിടാനുള്ള സ്ഥലം കൂടി ആ പേര് കണ്ടുപിടിച്ച സ്ഥലത്ത് നിന്ന് കൊണ്ടുവരണം ട്ടോ എന്നായിരുന്നു അവൾ പറഞ്ഞത്.
അപ്പോഴാണ് വലിയ പേരിന്റെ നൂലാമാല ഞാൻ ശ്രദ്ദിച്ചത് ഗവർമെന്റ് രേഖകളിൽ പേരെഴുതാനുള്ളിടത്തൊക്കെ ഇത്ര വലിയ പേരായാൽ ഭാവിയിൽ മകൾക്ക് വലിയ പ്രശ്‌നം വരാനുള്ള സാധ്യത മനസ്സിലാക്കി ഞാൻ അവൾക്ക് ഹംദ ഫാത്തിമ എന്ന പേര് മാത്രം നൽകി.അങ്ങിനെ പേരിന്റെ പേരിൽ നടന്ന ആ പോരവസാനിച്ചു എല്ലാം ശുഭമായി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ