2019, ജൂലൈ 5, വെള്ളിയാഴ്‌ച

കിനാവ്

നീ മഴയായി പെയ്തപ്പോഴാണ് എന്റെ സ്വപ്ന വിത്തുകൾ കിളർത്തു തുടങ്ങിയത്.
നീ പുഞ്ചിരി തന്നപ്പോഴാണ് എന്നുള്ളം ശോഭനമായി കണ്ടു തുടങ്ങിയത്
നീ ഇഷ്ട്ടം കിട്ടിത്തുടങ്ങിയപ്പോഴാണ് ഞാനെന്നെ പറ്റി ചിന്തിച്ചു തുടങ്ങിയത്
നിൻ ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോഴാണെന്നിൽ
കുളിര് കേറിത്തുടങ്ങിയത്
നീ സിരകളിൽ സർക്കീട്ട് നടത്തിയപ്പോഴാണ്
പ്രണയം പൂവിട്ട് തുടങ്ങിയത്
നിന്നെ കണ്ട് തുടങ്ങിയപ്പോഴാണെൻ കിനാവിന് ജീവൻ വെച്ച് തുടങ്ങിയത്
കൂട്ടിന് കൂട്ടായിരിക്കാൻ പറ്റാത്ത ദൂരത്തായപ്പോഴാണ് കിനാവിൽ നിന്നെ കൂടെ കൂട്ടി തുടങ്ങിയത്

✍️✍️സുഹൈൽ പി.ടി
ഈത്തച്ചിറ✍️✍️

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ