2020, ജൂൺ 16, ചൊവ്വാഴ്ച

കവിത:കൊറോണ മാറ്റം

*കവിത:കൊറോണ മാറ്റം*

✍️ _സുഹൈൽ പി.ടി_
 _ഈത്തച്ചിറ_ ✍️

അന്ന് മറച്ചവനെ തുറിച്ചു നോക്കിയവനെക്കൊണ്ട്
ഇന്ന് മറക്കാത്തവനെ തുറിച്ചു നോക്കിപ്പിക്കുന്നവൻ കൊറോണ

അന്ന് കൈ കൊടുക്കാത്തവന് മുഖം കൊടുക്കാത്തവനെക്കൊണ്ട്
മുഖം കൊടുത്ത് കൈ ഒതുക്കാൻ ശ്രമിപ്പിക്കുന്നവൻ കൊറോണ

അന്ന് ഒന്നിച്ചിരുന്നു പ്രാർത്ഥിക്കാൻ വിളിച്ചിരുന്ന പള്ളി ബാങ്കുകളിൽ
ഇന്ന് വീട്ടിലിരുന്ന് പ്രാർത്ഥന നടത്താൻ
പറയിപ്പിച്ചതും കൊറോണ

അന്ന് ജനം കൊണ്ട് തിങ്ങി നിറഞ്ഞു കവിഞ്ഞിരുന്നാശുപത്രി
ഇന്ന് ഈച്ചയാട്ടിരിപ്പിൻ വഴിയിലാകാൻ ഹേതുവും ഈ കൊറോണ

അന്ന് ആൾക്കൂട്ടവും കൊട്ടുമില്ലാതെ നടത്താതിരുന്ന താലി കെട്ടുകൾ
ഇന്ന് ആൾക്കൂട്ടത്തിൻ ചാട്ടങ്ങളില്ലാ വഴിയിലാക്കിയതും കൊറോണ

അന്ന് പുത്തനുടുപ്പും പുസ്തകവുമായി കലാലയത്തിൽ പോയ കുഞ്ഞുങ്ങൾ
ഇന്ന് ഓണ്ലൈനിൽ ക്ലാസ്സ് വരുന്നതും നോക്കിയിരിപ്പാക്കിയവൻ കൊറോണ

അന്ന് പീടികയിൽ കൂട്ടം കൂടിയിരുന്നു കുശലം പറഞിരുന്ന ചിലരെ
ഇന്ന് വീട്ടിൽ അടങ്ങിയിരിക്കുന്ന സാധുവകാൻ ശീലിപ്പിച്ചതും കൊറോണ

അന്ന് ഇടക്ക് പുതു വസ്ത്രങ്ങൾക്ക് കെഞ്ചിയിരുന്ന തരുണികളെ
ഇന്ന് മൗന വൃതമായി നടക്കാൻ
പഠിപ്പിച്ചതും കൊറോണ

അന്ന് തിരക്കാൽ വിളി നിലച്ചവർക്കും
വഴി മറന്നവർക്കും മുന്നിൽ
ഇന്ന് തിരക്കൊഴിഞ്ഞ വഴികൾ
കാണിച്ചവൻ കൊറോണ

അന്ന് ശീലമാക്കാൻ പലരാൽ
ഉപദേശം കിട്ടിയ കുറേ ചെയ്തികൾ
ഇന്ന് ദുശ്ശീലമാണെന്ന് പറയാൻ
പ്രേരിപ്പിച്ചതും കൊറോണ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ