2020 ജൂൺ 2, ചൊവ്വാഴ്ച

മഴയാണ്

*കവിത:മഴയാണ്*

✍️സുഹൈൽ പി.ടി
ഈത്തച്ചിറ✍️

ബോധമറ്റിരിക്കുന്ന ഒരു പറ്റം
പുല്ലുകൾ തൽപൊക്കാൻ
ഹേതുവും
ചാടിക്കടക്കാൻ ആവാത്ത
പാകത്തിൽ കനാൽ നിറയാൻ
ഹേതുവും
തുമ്പികളിരിക്കുന്ന തൂമ്പുകൾ
നാണത്താൽ തല താഴ്ന്നിരിക്കാൻ
ഹേതുവും
കവചത്താൽ മേനി മൂടിയ
മർത്യരെ നിരത്തിൽ കാണാൻ
ഹേതുവും
ഒരിറ്റ് നീരിന് പലവഴിയലഞ്ഞ
മരമിന്ന് മാറ് വിരിഞ്ഞിക്കാൻ
ഹേതുവും
ചൂടിൽ മൂടിയ എടുപ്പിൻ പ്രതലം
നനഞ്ഞു കുളിർ പുതപ്പണയാൻ
ഹേതുവും
ആകാശത്ത് നിന്ന് ചാഞ്ഞും
ചെരിഞ്ഞും പെഴ്തിറങ്ങിയ
മഴയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ