*മഴ*
✍️ സുഹൈൽ പി.ടി
ഈത്തച്ചിറ✍️
നീറുന്ന മേനി തഴുകിയിറങ്ങി
കുളിർ മൂടിച്ചു തന്നതീ മഴ
നാറും പുറം തൊലി കഴുകി
നാറ്റം മാറ്റി മറച്ചതീ മഴ
നനയാൻ കൊതിക്കും മണ്ണിനെ
പുതുപെണ്ണാക്കിയതുമീ മഴ
തളർന്നാടിയ ചെടിത്തൂമ്പുകൾ
തലപൊക്കാനാക്കിയതുമീ മഴ
മണ്ണിൽ അലിഞ്ഞ കിണർ വെള്ളം
കയറി വരാൻ ഹേതുവുമീ മഴ
തുള്ളിയിറങ്ങി വരിവെള്ളമായി
ഒഴുകി പുഴ നിറച്ചതുമീ മഴ
മെലിഞ്ഞൊട്ടിയ തോടിനെ വെള്ളം
നൽകി തടിപ്പിച്ചതുമീ മഴ
കിളിർത്തു പൊങ്ങാൻ മടിച്ച
പുല്ലിനെ ഉത്തേജിപ്പിച്ചതുമീ മഴ
മടിച്ചുറങ്ങാൻ നിന്ന മാർത്യന്
പുതച്ചുറങ്ങാൻ ഹേതുവുമീ മഴ
തീയതി:31.05.2020
✍️ സുഹൈൽ പി.ടി
ഈത്തച്ചിറ✍️
നീറുന്ന മേനി തഴുകിയിറങ്ങി
കുളിർ മൂടിച്ചു തന്നതീ മഴ
നാറും പുറം തൊലി കഴുകി
നാറ്റം മാറ്റി മറച്ചതീ മഴ
നനയാൻ കൊതിക്കും മണ്ണിനെ
പുതുപെണ്ണാക്കിയതുമീ മഴ
തളർന്നാടിയ ചെടിത്തൂമ്പുകൾ
തലപൊക്കാനാക്കിയതുമീ മഴ
മണ്ണിൽ അലിഞ്ഞ കിണർ വെള്ളം
കയറി വരാൻ ഹേതുവുമീ മഴ
തുള്ളിയിറങ്ങി വരിവെള്ളമായി
ഒഴുകി പുഴ നിറച്ചതുമീ മഴ
മെലിഞ്ഞൊട്ടിയ തോടിനെ വെള്ളം
നൽകി തടിപ്പിച്ചതുമീ മഴ
കിളിർത്തു പൊങ്ങാൻ മടിച്ച
പുല്ലിനെ ഉത്തേജിപ്പിച്ചതുമീ മഴ
മടിച്ചുറങ്ങാൻ നിന്ന മാർത്യന്
പുതച്ചുറങ്ങാൻ ഹേതുവുമീ മഴ
തീയതി:31.05.2020
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ