2024 സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

മനാഫർജ്ജുൻ

 മനാഫർജ്ജുൻ


അന്നം തേടി തിരിച്ച വളയം 

ഇരുൾ വലയം ചെയ്ത് 

മൂടിയിട്ട് നാളൊരുപാട് 


കലങ്ങിയ കണ്ണുമായി 

പ്രതീക്ഷയാൽ കാത്തിരുന്നത്

പല യാമങ്ങൾ 


തേടിയ വഴിയിൽ

കാണാതെ തിരിച്ചത്

പല തവണകൾ


ഉൾ നൊന്തൊരുവൻചൊന്നത് 

നേരം പോക്കാന്ന് 

പറഞ്ഞു നടന്നു ചിലർ 


കൺ നിറഞ്ഞും 

മനം ഞെരിഞ്ഞും കണ്ട

മനാഫിൻ ഉറപ്പ്


ഉൾ കാണും ഉടയോൻ 

ഉയിരായി കണ്ടവന് 

ഊർജ്ജമായി


ആത്മാവ് അകന്ന

നോവിനാൽ നീറും 

പ്രിയരിൽ 


മേനി കണ്ടെങ്കിലും

ആശ്വാസമേകാൻ 

നാഥൻ തുണ


ഒരു കുടിലിലെ 

വരവോ പോക്കോ

അല്ല മർത്യാ..


ഒന്നാണെന്നുള്ള

ചിന്തയിൽ വിരിയും

കുളിരാ മനുഷ്യത്വം 


26.09.2024

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ