2013 മേയ് 17, വെള്ളിയാഴ്‌ച

കലാലയം


പാഠശാല പഠനം തെളിച്ച നേര്‍വഴി തന്‍ ഓര്‍മ

ഉണര്‍ത്തുന്നുയെന്നില്‍ നന്മ തന്‍ പ്രദീക്ഷ
 
കലയായി കലാലയം കരളില്‍ തിരുകിയ

സ്നേഹ ഭവ്യ വാല്‍സല്യ മുത്തുകള്‍

കാണിച്ചുയെന്നുള്ളിലെ ഞാന്‍

തരുണി തന്‍ തങ്ക നിറത്തിലില്ല കാര്യം

കരുണ തന്‍ ഗുണത്തിലുള്ള വീര്യം

ഗണിച്ചുയെന്നില്‍ തുണ നിന്നതുമീ കലാലയം

അമ്മ തന്‍ കലാലയ മടിത്തട്ട് പകര്‍ന്ന

വിദ്യ തന്‍ തിരിവെട്ടം ജ്യോതിയായി ജ്വലിക്കുന്നു ജഗത്തില്‍

കുലത്തിന്‍ ഗമയിലില്ല കാര്യം മര്‍ത്യനിന്നീ ജനത്തില്‍

വിദ്യ മാറ്റ് കൂട്ടും വിവേകി ബുധ വീരനില്‍

ചാര്‍ത്തും ജനം കീര്‍ത്തി തന്‍ കുല പെരുമ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ