വരവറീ ക്കാതെ വന്നുയെന്നിൽ നീ
ക്ഷണക്കത്ത് കൊടുത്തയോർമയില്ല മുന്നിൽ
ആഗതോദ്ദേശം മൊഴിഞ്ഞ മാത്രയിൽ
തരിച്ചു വിറയാർന്നുയെൻ കൈ കാലുകൾ
തുടിക്കുമെൻ ഹൃദയം തടുത്ത വേളയിൽ
വന്നണഞ്ഞു ഇരുളിൻ തലങ്ങൾ
രക്തബന്ദങ്ങളിൽ ആത്മ പാത്രളിൽ
കാണാൻ കൊതിച്ച മുഖം വിധിച്ചില്ല
അധികം കാണാനെന്നാധിയിൽ ഭാര്യ
സ്വപ്ന കാവലായ് വിരിച്ച തണൽ
മറഞ്ഞ വേദനയിൽ കുരുന്നുകൾ
മറഞ്ഞത് പ്രാണനോ പ്രാണപ്രേരണയോ എന്ന-
ശങ്കയിൽ മുങ്ങി മങ്ക നെടുവീർക്കവേ
സൽഗുണങ്ങൾ മോഴിഞ്ഞും ദുർഗുണങ്ങൾ മറന്നും
അനുസ്മരണമോതുന്ന സ്നേഹ പാത്രങ്ങൾ
കരഞ്ഞറീച്ച വരവിൽ ചിരി പടർത്തിയ മുഖങ്ങൾ
ഇന്നെൻ സാശ്വത മൗനത്തിൽ മിഴി നനച്ചും-
കവിൾ തുടച്ചും പരിതപിക്കവേ!
ചിന്തയില്ല മർത്യനിൽ മധുരമില്ലയീ കൗതുകം
അകലമല്ലാതെ തെളിയും തന്നരികിൽ
ഓർമയില്ല ചെറുകനത്തിലൊഴികെ ജനത്തിൽ
കാല ശേഷം കുളിർ കോലമായി വരും തന്നിൽ
സൽക്രിയ വെട്ടം നന്മ തൻ കാവലായി
ക്ഷണക്കത്ത് കൊടുത്തയോർമയില്ല മുന്നിൽ
ആഗതോദ്ദേശം മൊഴിഞ്ഞ മാത്രയിൽ
തരിച്ചു വിറയാർന്നുയെൻ കൈ കാലുകൾ
തുടിക്കുമെൻ ഹൃദയം തടുത്ത വേളയിൽ
വന്നണഞ്ഞു ഇരുളിൻ തലങ്ങൾ
രക്തബന്ദങ്ങളിൽ ആത്മ പാത്രളിൽ
കാണാൻ കൊതിച്ച മുഖം വിധിച്ചില്ല
അധികം കാണാനെന്നാധിയിൽ ഭാര്യ
സ്വപ്ന കാവലായ് വിരിച്ച തണൽ
മറഞ്ഞ വേദനയിൽ കുരുന്നുകൾ
മറഞ്ഞത് പ്രാണനോ പ്രാണപ്രേരണയോ എന്ന-
ശങ്കയിൽ മുങ്ങി മങ്ക നെടുവീർക്കവേ
സൽഗുണങ്ങൾ മോഴിഞ്ഞും ദുർഗുണങ്ങൾ മറന്നും
അനുസ്മരണമോതുന്ന സ്നേഹ പാത്രങ്ങൾ
കരഞ്ഞറീച്ച വരവിൽ ചിരി പടർത്തിയ മുഖങ്ങൾ
ഇന്നെൻ സാശ്വത മൗനത്തിൽ മിഴി നനച്ചും-
കവിൾ തുടച്ചും പരിതപിക്കവേ!
ചിന്തയില്ല മർത്യനിൽ മധുരമില്ലയീ കൗതുകം
അകലമല്ലാതെ തെളിയും തന്നരികിൽ
ഓർമയില്ല ചെറുകനത്തിലൊഴികെ ജനത്തിൽ
കാല ശേഷം കുളിർ കോലമായി വരും തന്നിൽ
സൽക്രിയ വെട്ടം നന്മ തൻ കാവലായി
0554058657
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ