2013 നവംബർ 6, ബുധനാഴ്‌ച

കളി മലയാളിയോടാ !

അന്നൊരു വ്യഴായ്ച്ചയായിരുന്നു ജോലി കഴിഞ്ഞു ഓഫീസിനടുത്തുള്ള ഒരു ചെങ്ങാതിയെ കാണാന്‍ തിരിച്ചു.വഴി മധ്യേ അദ്ധേഹത്തെ കണ്ടു മുട്ടി നിതാഖത്തിന്‍ ആശങ്കകള്‍ പങ്കുവെച്ചും വിശേഷങ്ങള്‍ കൈമാറിയും അദ്ദേഹത്തിന്റെ റൂമിലേക്കുള്ള നടത്തിത്തില്‍ ദൂരം അറിഞ്ഞില്ല.!

ഒരു ചെറിയൊരു ചായ സല്ക്കാ രത്തിന് ശേഷം അവിടെ നിന്ന് മടങ്ങി.വഴില്‍ അല്ബൈക്കിന്റെ മനം എന്നെ അത് കഴിക്കാന്‍ പ്രേരിപ്പിച്ചു.ശേഷം നിറ വയറിന്റെ മയക്കത്തില്‍ പാതയോരത്ത് കൂടി നടന്നു ബസ്‌ സ്റ്റേന് അടുത്തു എത്തി വാഹനം കാത്തുനില്ക്കുകയായിരുന്നു.
ഇടക്കൊരു അറബ് വംശജന്‍ വന്നു എന്നോട് പറഞ്ഞു: “അന യീജീ മിന്‍ ദമാം, ഹീന ഫേന്‍ ശരിഖ കിസ്വന്‍ ?(ഞാന്‍ ദമാമില്‍ നിന്ന് വരുകയാണ് ഇവിടെ കിസ്വാന്‍ കമ്പനി എവിടെ?)!
ഞാന്‍ പറഞ്ഞു:”അന ജദീദ് ഹീന മആരിഫ് ശരിഖ കിസ്വന്‍”(ഞാന്‍ ഇവിടെ പുതിയ ആളാണ്‌ കിസ്വാന്‍ കമ്പനി എവിടെയെന്നെനിക്കറിയില്ല)അടുത്തുള്ള മരുന്ന് ഷാപ്പില്‍ ചോദിച്ചാല്‍ ചിലപ്പോള്‍ അവര്ക്ക്   നിങ്ങളെ സഹായിക്കാന്‍ പറ്റും എന്നും പറഞ്ഞു.!
“അയാള്‍ അതൊന്നും കേള്ക്കാ ത്ത ഭാവത്തില്‍ എന്നോട് ചോദിച്ചു കൊണ്ടേയിരുന്നു.?’
അതിനിടയില്‍ മൂന്നാമതൊരു അറബ് വംശജന്‍ എന്നെ മുന്കടന്നു,മറയുന്ന സമയത്ത് “ഒരു റിയാലിന്റെ കെട്ട് അറിയാത്ത രൂപത്തില്‍ വഴിയിലിട്ടു”.എന്റെ കൂടെയുള്ള അറബ് വംശജന്‍ അത് കയ്യിലെടുത്തു പിടിക്കാന്‍ പറഞ്ഞു എനിക്ക് വെച്ച് നീട്ടി”.
സംഗതി പന്തിയല്ല എന്ന് തോന്നിയത് കൊണ്ട് വലിയ ശബ്ദത്തില്‍ പണം എറിഞ്ഞു  ധൃതയില്‍ അകലാന്‍ ശ്രമിച്ചയാളെ വിളിച്ചറീച്ചു.” ഞാനല്പം ദൂരേക്ക് മാറി നിന്നു.
കേള്ക്കാ ത്ത പോലെ നടിക്കാന്‍ അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.”പക്ഷെ ! ശബ്ദത്തിന്റെ കാഠിന്യം അദ്ദേഹത്തെ തിരിച്ചു വരുത്തിച്ചു.”അദ്ദേഹം പണം കൈപറ്റി ഇരു വഴിയായി പിരിഞ്ഞുപോയി.
“അകലെ മാറി നിന്ന് ‘ഞാനൊന്നുമറിഞ്ഞില്ല നാരായണാ’! എന്ന മട്ടില്‍ ഞാന്‍ അവരുടെ നീക്കങ്ങള്‍ ശ്രദ്ധിച്ചു.”
വഴി ചോദിക്കാന്‍ ഞാന്‍  പറഞ്ഞ മരുന്ന് ഷാപ്പിന്റെ മുന്നില്‍ ഇരുന്നു അവര്‍ രണ്ടു പേരും അടുത്ത ഇരക്ക് വേണ്ടി സൂത്രം മെനയുന്നു. അവരോടെന്ന ഭാവത്തില്‍ ഞാനെന്നോടൊരു ചോദ്യം?: മലയാളിയോടാ ഓന്റെ കളി!”.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ