2014 ജനുവരി 8, ബുധനാഴ്‌ച

പറക്കും ഓര്‍മ്മയിലെ ഒരേട്‌

ജീവിത മരത്തിൽ തിളങ്ങി നിന്ന ഒരു ചില്ല ഏട് തുറന്നു ഇന്നലെയെന്നെ തണലേകിക്കൊണ്ട് കടന്നു വന്നു.വര്ഷങ്ങള്ക്ക് മുന്നേ നടന്ന കാര്യം ഇന്നലെ നടന്ന പോലെ യുള്ളിൽ തെളിയുമ്പോൾ അത്ഭുതതന്ത്രിതമായിപോകുന്നുവെങ്കിലും നാളെകൾ വരുന്നത് മണിക്കൂർ വ്യെത്യാസത്തിലാണോയെന്നു  സംശയവും  തോന്നിപ്പോകുന്നു.2004 പ്ലുസ്ടുവിനു പഠിക്കുന്ന സമയം ഒട്ടുമിക്ക കുട്ടികളും മൈസൂര് ,ബാൻഗ്ലൂർ  ടൂറിന് പോവാൻ  ഒരുങ്ങി രാവിലെ 7 മണിക്ക് മുന്നെതന്നെ സ്ക്കൂളിലെത്തി. എല്ലാവരും റെഡിയായി മൂന്ന് ബസ്സിലായി മൂന്ന് ദിവസത്തെ  തിരിച്ചു.പാട്ടും ,കളിയും, ചിരിയുമായി യാത്ര ഉല്ലാസപൂരിതമായിരുന്നു.ഹൈസ്കൂളിലെ കെ. വി ഇസ്മയിൽ സാറും, കുട്ടിയും,മറ്റു അധ്യാപകരും കൂടെയുണ്ടായിരുന്നു അധ്യാപക, വിദ്യാർഥി നിന്ന് മാറി തികച്ചും ചെങ്ങാതിമാരെ പോലെയുള്ള പെരുമാറ്റം ഞങ്ങളിൽ ഉത്സവപ്രതീതി ഉണര്ത്തി.
മൈസൂര് പാലസും, മൃഗശാലയും,വൃന്ദാവൻ പൂന്തോട്ടവും,ചാമുണ്ടി ക്ഷേത്രവു, ടിപ്പു സമ്മര് പാലസ്, ശ്രീരങ്കപ്പട്ടണം,ടിപ്പുവിന്റെ കുടുംബ ഖബറിസ്ഥാൻ,കാവേരിയും വേറൊരു പുഴയും തമ്മിൽ ചേരുന്ന അഴിമുഖം   ഇവയെല്ലാം മനം കുളിരുന്ന കാഴ്ചകളായിരുന്നു.വർഷങ്ങൾ കഴിഞ്ഞു ഈ വര്ഷം പൊണ്ടാട്ടിയുടെ കൂടെ പോയപ്പോഴുള്ള അനുഭവം തികച്ചും വ്യെത്യസ്തത തോന്നി.ഒന്ന് പാറിപറക്കുന്ന കൌമാരത്തിന്റെ മര്മ്മത്തിലും,നർമ്മത്തിലുമുള്ള ത്രസിക്കലാണെങ്കിൽമറ്റേതു ഇണയോടൊത്തുള്ള ത്രില്ലായിരുന്നു.രണ്ടും സന്തോഷ നിമിഷങ്ങളാണ് ഓർമയിൽ കോറിയിട്ടത്‌.
ഞങ്ങള്ക്ക് അന്തിയുറങ്ങാൻ റൂം ഒരുക്കിയിരുന്നത് നിര്മ്മാണത്തിലെ വൈവിധ്യം കൊണ്ട് ആകര്ഷണ വലയത്തിൽ കുടുങ്ങി പോകുന്ന സെന്റ്‌  ഫിലോമിന ചര്ച്ചിന്റെ അടുത്തായിരുന്നു.നല്ല തണുപ്പുള്ള പ്രഭാതമായിരുന്നിട്ടും നേരെത്തെ തന്നെ എണീറ്റ്‌ പ്രാഥമിക കൃത്യങ്ങൾക്ക് ശേഷം ചര്ച്ച് ഒന്ന് ചുറ്റിക്കണ്ടു.കരിങ്കല്ല് കൊണ്ട് നിര്മ്മിച്ച പള്ളി ടിപ്പുവിന്റെ കോട്ടയെ ഓര്മ്മിപ്പിച്ചു.ചര്ച്ചിടന്റെ ചുമരിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇന്നും കണ്ണില്‍ തെളിയുന്നു.

ശേഷം പുറത്തിറങ്ങി ഒരു അടിപൊളി മൈസൂര് ടി  കുടിച്ചു റൂമിലേക്ക് തിരിച്ചു ഡ്രെസ്സും,ബാഗും എടുത്ത് ബസ്സിൽ കയറി അവിടെ നിന്ന് പോവാൻ ഒരുക്കമായി.ബസ്സിൽ ഇരിക്കുമ്പോൾ ഫാൻസി ഐറ്റംസ് നടന്നു കൊണ്ട് വില്പന നടത്തുന്ന ഒരാള്‍ ഞാനിരിക്കുന്ന സീറ്റിന്റെ പുറത്തെ സൈഡില്‍ വന്നു.ബസ്സ്‌ സ്റ്റാര്ട്ട്  ചെയ്തിരിക്കെ വില പേശലിനൊടുവില്‍ ചില സാധനങ്ങള്‍ക്ക് വാങ്ങി പൈസ കൊടുത്തു.
കൊടുത്ത നോട്ടിന് ബാക്കി തരാതെ അയാള്‍ കടന്നുകളഞ്ഞു.

ഇങ്ങിനെയുള്ള  സാഹചര്യങ്ങള്‍ വരുമ്പോള്‍ പൈസ ചില്ലറ ഉണ്ടെങ്കിൽ തന്നെ  സാധനം കയ്യിൽ കിട്ടിയ ശേഷം  വില കൊടുക്കുക. ഇനി ചില്ലറ ഇല്ല നോട്ടാണെങ്കിൽ ആദ്യം സാധനത്തോടൊപ്പം ബാലൻസ് കാശും കയ്യിൽ കിട്ടി എന്നുറപ്പ് വരുത്തിയ ശേഷം നോട്ട് കൈമാറുക  അതായിരിക്കും കൂടുതല്‍ പെടല്‍ ഒഴിവാക്കാന്‍ നല്ലത്.അല്ലെങ്കില്‍ കണക്കാക്കി വെച്ച പണം  മാത്രമാണ് കയ്യിലുള്ളതെങ്കിൽ അതൊരു പെടാപാടാവും.   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ