ഞാന്‍ ഇന്നലെയും ഇന്നും വാര്‍ത്താ നിരീക്ഷണത്തിലായിരുന്നു.കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാൻ ഏററവും കൂടുതൽ വായിച്ച ദിവസവും ഇന്നലെയായിരുന്നു.പ്രിയ ഷാനു ഡോക്ടറെ കുറിച്ചായിരുന്നു അവരുടെ മനുഷ്യത്വത്തെ കുറിച്ചായിരുന്നു.ആ വലിയ മനസ്സിന്‍റെ വിശാലതയെകുറിച്ചായിരുന്നു.കരുണയെ കുറിച്ചായിരുന്നു.അവരെ സ്നേഹിച്ചിരുന്ന കാടിന്‍റെയും നാടിന്‍റെയുംമക്കളെകുറിച്ചായിരുന്നു.അവര്‍ അദ്ദേഹത്തോട് കാണിച്ച കലര്‍പ്പില്ലാത്ത സ്നേഹത്തെയും ആദരവിനെയും വിശ്വാസത്തേയും കുറിച്ചായിരുന്നു.പുണൃം ചെയ്ത ആ മാതാപിതാക്കളെ മഹത്വത്തെ കുറിച്ചോര്‍ത്ത് ഞാ നുളളില്‍ നിര്‍വൃതി കൊണ്ടു.
ഏററവും ശ്രദ്ദേയമായി തോന്നിയ ഒരു കാരൃം അദ്ദേഹത്തോട് ലോകത്തിന്‍റെ വിവധ ഭാഗങ്ങളില്‍ വസിക്കുന്ന ജാതിമത ഭേതമന്നെൃ മലയാളി ചെങ്ങാതിമാര്‍ കാണിക്കുന്ന സ്നേഹത്തില്‍ കുതിര്‍ന്ന കുറിപ്പുകളെ കുറിച്ചുംഅനുഭാവത്തെകുറിച്ചുമായിരുന്നു.
വളരെ വിഷമം പിടിച്ച ദിവസമായിരുന്നു ഇന്നുമിന്നലെയും മുന്നില്‍. എത്ര തവണ കണ്ണീര്‍ വാര്‍ത്തു എന്നറിയില്ല ഓരോ തവണ ഷാനൂനെ കുറിച്ച് വായിച്ചപ്പഴും കണ്‍ നിറയാതെ മുഴിപ്പിക്കാന്‍കഴിഞ്ഞിട്ടില്ല.
ഒരിക്കല്‍പോലും കാണാത്ത പരസ്പരം മിണ്ടാത്ത ഒരാളെ കുറിച്ചോര്‍ത്ത് ഞാനിത്ര വിശമിച്ചെന്കില്‍ അദ്ദേഹവുമായി ബന്ധം നില നിര്‍ത്തിപ്പോന്നവര്‍ എത്ര വിശമിച്ചുകാണും.
സരിതയുടേയും സനിയ മിര്‍സയുടേയും ചാടിയും കുനിഞ്ഞും നിന്ന ഫോട്ടോ വെച്ച് നൃൂസിന് ഫസ്റ്റ് പേജില്‍ തന്നെ ഇടം കൊടുക്കാന്‍ മുത്തശ്ശി പത്രങ്ങള്‍ കാണിക്കുന്ന ആവേശത്തിന്‍റെ പത്തിലൊന്ന് ഇത് പോലുളള സല്‍ ഹ്രദയരെ കുറിച്ച് പറയാൻ തുനിഞ്ഞിരുന്നെന്കിലെന്നാശിച്ചുപോയി.
ഈയിടെ ഒരു മുത്തശ്ശി പത്രം കൊടുത്ത എക്സ്ക്ലൂസീവ് ഒരു സിനിമാ ക്ലിപ്പിംഗ് ആയിരുന്നു എന്നോര്‍ക്കുാമ്പോള്‍ വാര്‍ത്തകളില്‍ നിന്ന് സതൃത്തെ വേര്‍തിരിച്ചെടുക്കാന്‍ വല്ലാതെ പാട് പെട്ട് സ്കാന്‍ ചെയ്യേണ്ടി വരുന്നു.
ഇന്ന് സോഷ്യൽ മീഡിയ കൂടി ഇല്ലായിരുന്നെന്കില്‍ ഈ മുത്തശ്ശിപത്ര മീഡിയകള്‍ നമ്മളിലെത്ര അസതൃം വാരി നിറച്ചേനേ!!!!
ഇന്ന് സോഷ്യൽ മീഡിയ കൂടി ഇല്ലായിരുന്നെന്കില്‍ ഈ മുത്തശ്ശിപത്ര മീഡിയകള്‍ നമ്മളിലെത്ര അസതൃം വാരി നിറച്ചേനേ!!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ