2015 ഫെബ്രുവരി 19, വ്യാഴാഴ്‌ച

ഫീലിംഗ്

ഇന്നലെ എന്‍റെ ചെങ്ങാതിയെ കാണാൻ പോകവെ വഴിയില്‍ പലബ്ലാക്കുകളുമൊക്കെ മറി കടന്നു പോയിക്കൊണ്ടിരിക്കെ. ഒരു ട്രാഫിക് സിഗ്നൽ ഓണ്‍ ആവാന്‍ കാത്തിരിക്കുമ്പോള്‍ ഒരു പത്തൊ ,പതിനൊന്നോ വയസ് പ്രായമുള്ള ഒരു പയ്യന്‍ വന്ന് കാറിന്‍റെ ഫ്രണ്ട് ഗ്ലാസില്‍ വെളളം അടിച്ച് എന്നോടൊന്നും ചോദിക്കാതെ ക്ലീന്‍ ചെയ്യാന്‍ തുടങ്ങി. ആ സമയത്ത് കുറച്ച് നേരം ഞാനവനെതന്നെ നോക്കി നിന്നു. മുഖത്ത് വല്ലാതെ ക്ഷീണമുളളത് പോലെ തോന്നി.
ഗ്ലാസ് തുടച്ച് കഴിഞ്ഞ് പോകാൻ ഒരുങ്ങവെ അവന് ഞാൻ ചെറിയൊരു സംഖൃ കൊടുത്തു.അതും വാങ്ങി അവന്‍ പിന്നില്‍ മറിഞ്ഞു.
കാശ് കൈക്കലക്കാന്‍ ആളുകൾള് പല രൂപത്തിലുളള തട്ടിപ്പ് നടത്താറുണ്ടെന്കിലും അവന്‍ കൈ നീട്ടിയില്ലല്ലൊ എന്നത് എനിക്ക്ക്കവനില്‍ മതിപ്പുണ്ടാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ