2015 ഏപ്രിൽ 15, ബുധനാഴ്‌ച

ഉംറക്കാരോടൊപ്പം

ഇന്ന് വൈകിയാണ് കിടക്കുന്നത് എങ്കിലും നാളത്തെ പുലരിയെ സ്വപ്നം കാണുന്നുണ്ടായിരുന്നു. സുബ്ഹി നമസ്ക്കരിച്ചയുടനെ തന്നെ  അവിടെ പോകണം അവരെ കാണണം കഴിയുന്ന പോലെ കാര്യങ്ങൾ ചെയ്തുകൊടുക്കണം. സുബ്ഹി നമസ്ക്കാരത്തിന് എണീറ്റപ്പോൾ സംഗതി മാറി ഒരു ക്ഷീണം  പിടികൂടി. അല്പം കൂടി വിശ്രമിചിട്ടാവാം എന്ന് കരുതി യാത്ര അല്പ സമയത്തേക്ക് നീട്ടി വെച്ച് വീണ്ടും ഉറങ്ങാൻ പോയി. കുറച്ച സമയത്തിന് ശേഷം എണീറ്റ്‌ കുളിച് സുന്ദരനായി യാത്ര തിരിച്ചു. കാര്‍ മൗഖൂഫിനടുത്തുള്ള പര്‍ക്കിംഗിലിട്ട ശേഷം ജിദ്ദ മക്ക സർവീസ് നടത്തുന്ന ടാക്സിയിൽ യാത്ര തിരിച്ചു.
വല്ല്യ തടസ്സങ്ങളില്ലാതെ വാഹനം നീങ്ങിക്കൊണ്ടിരിക്കെ ഡ്രൈവർ ഒരുപെട്രോൾ സ്റ്റേഷനിൽ വണ്ടി നിരത്തി അടുത്തുള്ള ബഖാലയിൽ നിന്ന് വണ്ടിയിലുള്ള എല്ലാ യാത്രക്കാര്ക്കും ഓരോ  ഓറഞ്ച് ജ്യൂസും വാങ്ങി വന്നു. എനിക്കുള്ളത്  ഞാൻ കൂടെയുള്ള പാകിസ്ഥാനിക്ക് കൊടുത്തു വേറെ ഒന്നും കൊണ്ടല്ല ഓറഞ്ച് ജൂസ് എനിക്കത്ര താല്പര്യം പോരാ..
ഒരു മണിക്കൂർ യാത്രക്ക് ശേഷം മാസ്ജിദുൽ ഹറമിനടുത്തുള്ള മസ്ജിദ് ബിന് ലാദിനടുത്തി റങ്ങി. റോഡ്‌ മുറിച്ചുകടന്ന് ഹോട്ടൽ  സഫീർ ദിയാഫ തേടി നടന്നു. അവിടെ ഉമരികളുടെ(ഉംറക്ക് വന്നവരുടെ) റൂമും തേടി എത്തും മുമ്പേയവർ ഹറമിൽ പോയിരുന്നു. അവര്ക്ക് തൊട്ടുപിന്നാലെ ഞാനും ഹറമിലെത്തി കുറേ നേരം അവർ നില്ക്കുന്ന സ്ഥലം അന്വേഷിച്ചുനടന്നതല്ലാതെ ഫലമുണ്ടായില്ല.ഹറം പുനരുദ്ദാരണം നടക്കുന്നത്കൊണട് പലവഴികളും അടച്ചിട്ടുണ്ട്. വിലപ്പെട്ട അവരുടെ സമയം കൂടുതല്‍ കവരുന്നത് ഉചിതമല്ലെന്നത് കൊണ്ട് ജുമുഅ സലക്ക് ശേഷം കാണാം എന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.
വുളൂഅ് ചെയ്ത് ഹള്ളിയിൽ പ്രവേഷിക്കുന്ബോഴുള്ള ദിഖ്റും ചൊല്ലി മസ്ജിദുൽ ഹറമിൽ പ്രവേശിച്ചു.ജെര്‍വൽ ഭാഗതിലൂടെ വന്നത്കൊണ്ട് മർവ ഭാഗതിലൂടെയാണ് ഹറമിൽ പ്രവേശിച്ചത്.കയറിയ ഉടനെ ഇഹ്തികാഫിന്റെ നിയ്യത്ത് ചെയ്ത് ഒഴിവുള്ള സ്ഥലം തേടി നടന്നു വെള്ളിയാഴ്ച ആയത്കൊണ്ട്  നാട്ടിൽ നിന്നും മറ്റും വന്ന ഉംറക്ക്ക്കാരും  മറ്റുമായി നല്ല തിരക്കാണ്. വലൃ കുഴപ്പമില്ലാത്ത ഒരു സ്ഥലം നോക്കി ഇരുന്നു.
ജുമുഅക്കുള്ള ബാങ്കും പ്രതീക്ഷിച്ചിരിക്കവേ അടുത്തുള്ള ആളുകളെ പരിച യപ്പെട്ടു.തുർക്കിയിൽ നിന്ന് ഉംറക്ക് വന്ന ഒരുകൂട്ടം കുടുംബക്കാർ എല്ലാവരും അമ്പതോ അതിൽ കൂടുതലോ പ്രായമുള്ളവർ അല്പ സമയത്തിന് ശേഷം ഞങ്ങൾ പരസ്പരംപരിചയപ്പെട്ടു.ഒരാളൊഴികെ മറ്റാർക്കും തുര്‍ക്കി ഭാഷയല്ലാതെ ഒന്നും അറിയില്ല. കൂട്ടത്തില്‍ അദ്ദ്യാപകാനായ മുഹമ്മദ്‌ ലാമെസ് അറബി സംസാരിക്കും. അങ്ങിനെ സംസാരം തുടങ്ങി നാട്ടിലെ ഇസ്ലാമിക ഭൗതിക വിഷയങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു.സംസാരമദ്ധ്യേ അദ്ദേഹം പഠിപ്പിക്കുന്ന കോളേജിനെകുറിച്ചും അതിലെ കുട്ടികളെ കുറിച്ചും പറഞ്ഞു.
                                                          ഞാനും മുഹമ്മദ്‌ ലാമെസ് 

                                                           ലാമെസ് ബ്രദർ അബ്ദുള്ള 
വിദ്യാഭ്യാസ സിസ്റ്റം നമ്മുടേത് പോലെ തന്നെ മദ്രസയും സ്ക്കൂളും വേവ്വേറെ തന്നെയുണ്ട്. കൂട്ടത്തില്‍ ഞാൻ സുന്നിയാണോയെന്നു ചോദിച്ചു അതെ എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ  നക്ഷബന്ദീ തരീഖത് ഫോളോ ചെയ്യുന്നവരാണെന്ന് പറഞ്ഞു. ഇന്ത്യക്കാരനായ ഇമാം റബ്ബാനിയെ കുറിച്ചു ചോദിച്ചു അവരുടെ പരമ്പര ഖലീഫ സിദ്ദീഖ് (റ)പരമ്പര വരെ എത്തുന്നതിനെകുറിച്ചും പറഞ്ഞു തന്നു.കൂടുതൽ സംഭവമാക്കി അവര്‍ക്കും എനിക്കും സംസാരിക്കണമെ ന്നുണ്ടായിരുന്നു . ഭാഷാ പാണ്ഡിത്യം ഞങ്ങളെ അതിൽ നിന്നകറ്റി.ജുമുഅ ശേഷം ഞങ്ങൾ സലാം പറഞ്ഞു പരസ്പരം ആശ്ലേഷിച് ദുആ വസിയ്യത്തോടെ യാത്ര പറഞ്ഞു.
ഹറം പള്ളിയില നിന്ന് പുറത്തിറങ്ങി മർവ ഭഗത്ത് എന്റെ ചീഫ് ഗെസ്റ്സിനെ കാത്തിരുന്നു അല്പ സമയത്ത് ശേഷം കണ്ടുമുട്ടി സലാം പറഞ്ഞുആശ്ലേഷിച്ചു.കുശലന്യോഷണങ്ങൾ നടത്തി താമസ സ്ഥലത്തേക്കുള്ള ബസ് നില്ക്കുന്ന ഭാഗത്തേക്ക് നടന്ന് നീങ്ങി. നല്ലപൊടിക്കാറ്റും  ചൂടുമുള്ളത് കൊണ്ട് തന്നെ എല്ലാവരിലും നല്ല ക്ഷീണം അനുഭവപ്പെട്ടിരുന്നു.റൂമിലെത്തി ഭക്ഷം കഴിച്ചു നാട്ടുവര്‍ത്താനങ്ങളും ചോപറഞ്ഞു കഴിച്ചുകൂട്ടി.
രാത്രി ഭക്ഷണ ശേഷം അല്പം വിശ്രമിച്ചു 11 മണിക്ക് ഞങ്ങൾ ഒരു ചെറിയ സംഘമായി ഉംറക്ക് പുറപ്പെട്ടു. മസ്ജിദ് ആയിഷയിൽ എത്തി ഉംറക്ക് ഇഹ്റാം ചെയ്ത് മസ്ജിദുൽ ഹറമിലെത്തി.സഫയുടെ ഭാഗത്തുള്ള മയ്യിത്ത് കൊണ്ടുപോകുന്ന വഴിയിലൂടെ മതാഫിലെത്തി. ഈ വഴിയിലൂടെ ചെന്നാൽ പെട്ടൊന്ന് തന്നെ ഉംറയുടെ തവാഫ് തുടങ്ങുന്ന റുക്നുൽ അസ്വദിൽ(ഹജറുൽ ആസ്വദുള്ള മൂല)എത്തി.നമുക്കെല്ലാവര്‍ക്കും അറിയുന്നത് പോലെ ഹജറുൽ അസ്വദ് ഇരിക്കുന്ന മൂലക്ക് നേരെ എതിര്‍വശത്ത് തെളിഞ്ഞ പച്ച ലൈറ്റിനടുത്തെത്തി തവാഫിനെ കരുതി ഉംറ ആരംഭിച്ചു.
വെള്ളിയാഴ്ച രാത്രി  ആയത്കൊണ്ട് തന്നെ തലേ ദിവസത്തെ അപേക്ഷിച് തിരക്ക് കുറവായിരുന്നു എങ്കിലും തിരക്ക് തന്നെയാണ് കയ്യിലുള്ള മനാശിഖി(ദിഖ്‌റുകൾ അടങ്ങിയ പുസ്തകം)ലുള്ള ദിഖ്‌റുകളും ദുആകളും ചൊല്ലി തവാഫ് ചെയ്തു. ശേഷം ഇബ്റാഹീം മഖാമിന്‍റെ പിന്നിൽ നിന്ന് സുന്നത് നിസ്ക്കരിച്ച് ദുആ ചെയ്തു. പ്രാര്‍ഥനക്ക് പ്രത്യേകം ഉത്തരം കിട്ടുന്ന സ്ഥലങ്ങളില്‍ പെട്ട സ്ഥലമായത്കൊണ്ട് തന്നെ അവിടെ എപ്പോഴും ആളുകള് നിസ്ക്കാരത്തിലും പ്രാര്‍ഥനയിലും കഴിച്ചുകൂടുന്നത് കാണാം.
തവാഫിൻ ശേഷം സഅിയ് ചെയ്യാൻ മസ്ആ(സഫ മര്‍വക്കിടയിലുള്ള സഅയ് ചെയ്യുന്ന സ്ഥലം) യിലെത്തി സഫയിൽ നിന്ന് സഅയ് ആരംഭിച്ചു. പ്രതൃേകം പച്ച ലൈററ് കൊണ്ട് അടയാളപ്പെടുത്തിയ സഫ മര്‍വക്കിടയില്‍ പുരുഷന്‍മാര്‍  ഓടിയും സ്ത്രീകൾ അല്‍പം ദൃതിയിലുമാണ് ചെയ്യുന്നത് സുന്നത്തായത് കൊണ്ട് തന്നെ ആഭാഗം പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. ദിക്റുകളും ദുആയുമായ 7  പ്രവിശ്യത്തിനൊടുവില്‍ മര്‍വയില്‍ സഅയ് അവസാനിച്ചു. പ്രത്യേകം ദുആയിരന്നശേഷം തഹല്ലുലായി(മുടി മുറിച്ചു).
അല്പം വിശ്രമിക്കാന്‍ സമയം മാററി വെച്ചു. ശേഷം വുളൂ പുതുക്കി വീണ്ടും ഹറമിൽ പ്രവേശിച്ചു.ഏകദേശം 3.45 ആയപ്പോൾ തഹജ്ജുദ് നമസ്ക്കാരത്തിനുള്ള ബാങ്ക് കൊടുത്തു. നമസ്ക്കാരവും ഖിറാഅതുമായി സമയം കഴിച്ചു കൂട്ടി.സുഹബി ബാങ്കിന്റെ 1 മണിക്കൂർ മുമ്പാണ്‌ തഹജ്ജുദ് ബാങ്ക് കൊ ടുക്കാർ. ക്ഷീണം കാരണം അറിയാതെ ഞാനല്പ്പം ഉറങ്ങിപ്പോയി  സുബഹി ബാങ്കിന് അല്പം മുമ്പൊ രാള് തട്ടി വിളിച്ചു വുളു പുതുക്കാൻ പറഞ്ഞു. ഞാൻ പുറത്ത് പോയ ഉടനെ തന്നെ ബാങ്ക് കൊടുത്തു വുളു എടുത്ത് തിരിച്ച് ഇരുന്ന സ്ഥലത്തേക്ക് തിരിച്ച വരാന്‍ നോക്കിയപ്പോൾ ആ വഴി സെക്യൂരിറ്റി ബ്ലോക്ക്‌ ചെയ്തിരുന്നു പല ശ്രമങ്ങൽക്കൊടുവിൽ ആദ്യം ഇരുന്ന സ്ഥലത്തെത്തി.ആര്‍ക്കെങ്കിലും ഹറമിൽ നിന്ന് പുരത്തുപോയി വുളു പുതുക്കണമെങ്കിൽബാങ്ക് വിളിക്കുന്നതിന്റെ 15 മിനിറ്റ് മുമ്പെങ്കിലും കാര്യം സാധിച്ചു വരുന്നതാവും നല്ലത്. അല്ലെങ്കിൽ നിങ്ങൾ ഇരുന്ന സ്ഥലത്ത് വീണ്ടും എത്താൻ ചിലപ്പോൾ നമസ്ക്കാരം കഴിയുന്നത് വരെ കാത്തിരിക്കേണ്ടിവരും.
നമസ്ക്കാരശേഷം തിരക്കൊക്കെ കുറഞ്ഞപ്പോൾ പുറത്തിറങ്ങി. ആ സമയത്ത് ഞങ്ങൾ ഇരുന്ന ഭാഗത്തിലൂടെ പത്തോളം മയ്യിത്ത് കൊണ്ടുപോകുന്നത് കണ്ട നാട്ടില്‍ നിന്നുവന്ന സ്ത്രീ ഉംറക്കാരില്‍ വല്ലാത്ത ആശ്ചരൃവും ആശങ്കയും കാണപ്പെട്ടു.  നാട്ടിലെ ഒരു മരണം നടന്നാൽ കാണിക്കുന്ന വിഷമങ്ങളും സങ്കട പുഴകൊളൊന്നും അവര്‍ക്കിവിടെ കാണാൻ കഴിഞ്ഞില്ല അതവർ പങ്കുവെക്കുകയും ചെയ്തു.താമസ സ്ഥലത്തേക്ക് പോകാനുള്ള ബസ് നിരത്തിയിട്ട ഭാഗത്തേക്ക് നടന്നു. അൽപ സമയത്തെ യാത്രക്ക് ശേഷം റൂമിലെത്തി പ്രാതൽ കഴിച്ചു വിശ്രമിച്ചു.
                                                                 ഉപ്പയും വാല്യുമ്മയും   

                                                                      വാല്യുമ്മയുടെ കൂടെ

                                                                      ജന്നത്തുൽ മഹൽ 
  
                                                                  ഭാര്യുടെ വല്ല്യുപ്പ 

                                                                          ക്ലിക്ക് 1

                                                                        ക്ലിക്ക് 2 (സഫാ മര്വ)
                                                               ഭാര്യുടെ വാല്യുമ്മ

പൊതുവേ പല ഉംറക്ക് വരുന്നവരുമായി ബന്ദപ്പെടുമ്പോഴും അവരെല്ലാവരും നമ്മളോട് കാണിക്കുന്ന ആ സ്നേഹം അത് വല്ലാത്തൊരു അനുഭൂതിയാണ്. ഒരു ചെറിയ സഹായം പോലും അവർ എപ്പോഴും സ്മരിച്ച്കൊണ്ടിരിക്കും. നാട്ടിലെത്തി അവരെ നേരിൽ കണ്ടാലോ അവർ മുന്നേ നമ്മോട് കാണിച്ച സ്നേഹത്തിന്റെ എത്രയോ മടങ്ങായി അവരത് പ്രകടിപ്പിക്കുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ