വിളിക്കാതെ വന്ന ത്വാഹ !
ഇന്നലെ അർദ്ദ രാത്രിയിൽ ഹിന്ദാവിയക്കടുത്തുള്ള സ്നേഹിതനെ അത്യാവശ്യമായി കാണാൻ പോകേണ്ടതായി വന്നു.ദൗര്‍ഭാഗ്യമെന്നു പറയട്ടെ പോകുന്ന വഴിയിൽ വണ്ടിയുടെ ചക്രം കേടായി.ദൃതിപിടിച്ച യാത്രയും അപ്രദീക്ഷിതമയ കേടുവരലും മൂലം ഞാനാകെ അന്കലാപ്പിലായി. അടുത്തുകൂടി വണ്ടികള്‍ ചീറി പാഞ്ഞുപോയിക്കൊണ്ടിരിക്കുന്നു എല്ലാവരും തിരിക്കിലാണ്.
ആ വഴി വന്നൊരു പോലീസു കാരാൻ വണ്ടി നിര്‍ത്തി സലാം പറഞ്ഞു കാര്യങ്ങൾ ആരാഞ്ഞു. വണ്ട് ഇവിടെ നിന്ന് മാറ്റൂ ഇത് സ്പീഡ് ട്രാക്കാണെന്ന് ഓര്മിപ്പിച്ചു .993 എന്ന മുറൂർ നമ്പറിൽ വിളിച്ച സഹായം ആവശ്യപ്പെടാന്‍ പറഞ്ഞദ്ദേഹം ദൂരെ മറിഞ്ഞു. അൽപ സമയത്തിന് ശേഷം എന്ത് ചെയ്യണമെന്ന അന്കലാപ്പിൽ 993 യിലേക്ക് സഹായത്തിന് ട്രൈ ചെയ്ത് കൊണ്ടിരിക്കെ ഒരു വണ്ടി എനിക്ക് തൊട്ട് മുന്നിലായി നിര്‍ത്തി അതിൽ നിന്നിറങ്ങി വന്ന എന്‍റെ ചെറിയ അനിയന്‍റെ പ്രായം പോലും തോന്നിക്കാത്ത ആ സൗദി യുവ സുഹൃത്ത് വണ്ടിയുടെ സ്ഥിതി ഗതി ചോദിക്കുകയും കണ്ട് മനസ്സിലാക്കുകയും ചെയ്തു.
ശേഷം അദ്ദേഹം പറഞ്ഞു ഇവിടെ വെച്ചൊന്നും ചെയ്യാനൊക്കില്ല നിങ്ങള്‍ എന്‍റെ വണ്ടിക്ക് പിറകിലായി അല്പം ഒഴിഞ്ഞ സ്പീഡ് കുറവുള്ള ട്രാക്കിനടുത്തേക്ക് വരാൻ പറഞ്ഞു ഞാനത്പോലെ ചെയ്തു.പാർക്കിംഗ് സിഗ്നൽ ഇട്ട് ആ പുതിയ ചെങ്ങാതിയുടെ സഹായത്തോടെ കാര്യങ്ങൾ ചെയ്ത് തുടങ്ങി. എനിക്കുള്ളതിൽക്കൂടുതൽ കാര്യങ്ങൾ ശെരിയാക്കിത്തരാൽ അവനാണോ ആവേശം എന്ന് തോന്നുമാറായിരുന്നു അവന്റെ ചെയ്തികൾ. അല്പ സമയത്തെ പരിശ്രമങ്ങൾക്കൊടുവിൽ കാര്യങ്ങളൊക്കെ ശെരിയാക്കി അവനകലാൻ ശ്രമിക്കുമ്പോൾ ഞാനവനോട് ചോദിച്ചു ?.
പ്രിയ ചെങ്ങാതി നിങ്ങളുടെ പേരെന്താണ് അവൻ പറഞ്ഞു : ത്വാഹ !
ദുആ വസിയ്യത്തോടെ സലാം പറഞ്ഞ് അവൻ ദൂരേക്ക് മറയുമ്പോള്‍ അർദ്ദ രാത്രിയിൽ ഒറ്റക്കായ എനിക്ക് തുണയായവനോട് നന്ദി പറയാൻ വാക്കുകൾ കിട്ടാതെ അകലെ മറയും വരെ പ്രാര്‍ഥനയോടെ ഞാനവനെ നോക്കി നിന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ