2015 മേയ് 26, ചൊവ്വാഴ്ച

ഒഴുക്കുകള്‍

ഓളങ്ങൾ  നേത്ര നടുവില്‍ നൃത്തം കാണിക്കവേ 
തുറന്നെന്നുള്ളിൽ അടക്കിയൊതുക്കി-
മിനുക്കിയ ഓര്മ തൻ കുറിപ്പുകൾ.
ചാഞ്ഞും ചെരിഞ്ഞും നൃത്തച്ചുവടുകളായി  
പെയ്തിറങ്ങിയ പേമാരിത്തുള്ളികൾ 
പരത്തിയ കുളിര്‍ യാമത്തിൽ 
വിരിപ്പിലമര്‍ന്നുറങ്ങാൻ ധൃതി വെച്ചയന്ന്
തട്ടിയുണര്‍ത്തി ഉടയാടകളിണിയിച്ചുമ്മ
ഉമ്മ നല്കി യാത്രയാക്കിയ നിമിഷങ്ങൾ ,
മഴത്തുള്ളികള്‍ പിറകേ താളം പിടിച്ച്  
അപ്പ കുറുന്തോട്ടി സോദരര്‍ മുന്നില്  
അദ്ധ്യാപക ഭാവമണിഞ്ഞ് 
ചോദ്യ ശരങ്ങൾ തൊടുത്ത്
ഉത്തരം മൊഴിയാമാത്രയിൽ 
മടികൂടാതടി പ്രയോഗം നടത്തിയും -
പിന്നോട്ട് വളച്ച കാലുകളാൽ -
മുന്നോട്ട് ഗമിച്ച വഴികളും  
അഭ്യസിച്ച പാഠൃ പാഠൃേതര വിഷയത്താൽ 
സമൃദ്ദമാം  ആ കലാലയ
നാളുകളിന്നെന്നുള്ളില്‍ വിടരവേ! 
പരക്കുന്നന്തര്‍തലങ്ങളിൽ 
ശാന്തി തൻ മന്ദമാരുതൻ .
യാത്രികമാം ഇന്നിന്‍ നാളുകള്‍ തൻ 
പുതു പുലരികൾ മുന്നില് 
എപ്പോഴുമോര്‍ത്ത് നിര്‍വൃതികൊള്ളുന്നു-
കളി രസച്ചരടാൽ കോർത്തിണക്കിയാനാളുകൾ-
ഒരിക്കല്‍ കൂടി തിരിച്ചണെന്കിലെന്ന കൊതിയോടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ