2015 മേയ് 31, ഞായറാഴ്‌ച

മനുഷ്യൻ ഇങ്ങനെ മാറുമോ ?

ഈയിടെയായി ഒഫീസിലുള്ള മോഡി ആരാധകനായ ദൽഹി ക്കാരൻ ആകെ സൈലന്‍റൊണ്. മോഡി എന്നിന്ന് കേൾക്കുമ്പോഴേക്ക് പുള്ളിക്ക് വിരളിപിടിക്കും പിന്നെപിച്ചുംപിയയും പറയും. നമ്മളെ ആരേയുമല്ല കെട്ടോ! മോഡി അണ്ണന്‍െറ ഫാമിലിയെത്തന്നെ. ഇലക്ഷന് മുംബ് പുള്ളിക്ക് ഒഴിവുള്ളപ്പോൾ ആകെ പറയാനുണ്ടായിരുന്നത് മോഡി ഉണ്ടാക്കുന്ന മോടിയെക്കുറിച്ചായിരുന്നു. ഇന്നിപ്പോൾ പുള്ളിപറയുന്നത് കേട്ടാൽ തോന്നുംഅയാള്‍ യന്നെയാണോ ഇയാളെന്ന്?. മനുഷ്യൻ ഇങ്ങനെ മാറുമോ എന്നൊരു സംശയവും കൂടെയില്ലാതില്ല.
ഇന്നലെ പുള്ളിയോട്‌ പൊതുമേഘലാ സ്ഥാപനത്തിൽ മോഡി യുടെ ഫോട്ടോ പതിപ്പിക്കണമെന്നു റിപ്പോർട്ട്‌ വായിച്ചോ എന്ന് ചോദിച്ചത് മാത്രമേ ഒര്മയൊള്ളൂ. പുള്ളി കലിപ്പ് തീരത്ത് മോഡി സാറിനെ കുറെ .... മോൻ വിളിച്ച്കൊണ്ടായിരുന്നു.
ചിലപ്പോൾ തോന്നും ലോക നുണയൻ എന്ന് പേരുകേട്ട ഗീബൽസ് ഇപ്പോഴുണ്ടായിരുന്നെങ്കിൽ പുള്ളിക്ക് പഠിക്കാൻ പറ്റിയ പല പൊടിക്കൈകളും ഇന്ത്യയിൽനിന്ന് കിട്ടിയെനേന്ന്.
ഞാനാകെ പ്രതീക്ഷയോടെ കാത്തിരുന്ന 1500000 ലക്ഷം രൂപയുടെ ചെക്ക്‌ കിട്ടിയിട്ട നാട്ടിലൊരു സംരംഭം തുടങ്ങണമെന്ന് കരുതിയിരിക്കുമ്പോൾ അമിത് ഷാ പണി പറ്റിച്ചു.1500000 ലക്ഷം രൂപ ഒരു തെരഞ്ഞെടുപ്പ് വിടുവായതമായിരുന്നെന്നു പുള്ളി പ്രസ്താവിച്ചതോടെ ചന്തുവിന്റെ ജീവിതം പോലെയായി എന്‍െറ കാര്യം എല്ലാം സ്വാഹ!.
ഇനി ഇന്ത്യയിൽ ജനിക്കുവാണേൽ വല്ല അദാനിയോ അംബാനിയോ വല്ല വിജയ്‌ മില്ല്യയോ ആയി ജനിച്ചാ മതിയേ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ