വര്ഷങ്ങള്ക്ക് മുമ്പ് കോഴിക്കോട് നിന്ന്ബസ്സിൽ നാട്ടിലേക്ക് വരുമ്പോൾ സാമാന്യം നല്ല തിരക്കുള്ള ബസ്സിൽ ഞാനാകെ അസാധ്യ ക്ഷീണത്തിൽ മുങ്ങി ഒരു കമ്പി പിടിച്ച ഒരു സീറ്റും ചാരി നില്പ്പാണ്. സാധാരണ വണ്ടിയിൽ കയറിയാൽ ഡ്രൈവിംഗ് സീറ്റിൽ അല്ലെങ്കിൽ ഇരുന്നാലും നിന്നാലും ഉറങ്ങൽ പതിവാ,സീറ്റ് കിട്ടിയിട്ടില്ലെങ്കിൽ ഏതെങ്കിലും കമ്പിയുടെ അടുത്ത ചാരി നിന്നെങ്കിലും ഉറങ്ങുന്ന ചടങ്ങങ്ങ് തീര്ക്കും. പലപ്രാവശ്യവും ഉറക്കം കാരണം സ്റ്റോപ്പ് മാറി ഇറങ്ങേണ്ടിയും വന്നിട്ടുണ്ട്.
ആ യാത്രയിൽ നിൽപ്പിൽ തന്നെയുള്ള തൂങ്ങി ഉറക്കം ശക്തികൂടി അടുത്തുള്ള ആളിന്റെ തലയുമായി ഒരുഗ്രൻ ഡിഷും. കണ്ണ്‍ തുറന്നപ്പോൾ കൂട്ടിമുട്ടിയ പുള്ളി അസാധ്യ കലിപ്പിലാനെന്നു മനസ്സിലായി. പുള്ളിക്ക് ആലോചിച്ച് പ്രവർത്തിക്കാൻ സമയം കൊടുക്കുന്നതിന്‍റെ മുമ്പ് തന്നെ ഞാനെന്‍റെ കയ്യെടുത്ത് എന്‍െറ തലയിൽ തന്നെ ശക്തിയായി ഉഴിയാൻ തുടങ്ങി.അഞ്ച് മിനിട്ടോളം വേദന ഉള്ളത് പോലെ ഭാവിച്ച് ഉഴിയല്‍ തുടർന്നു.എനിക്ക് വേദന ആയിട്ടുണ്ടെന്ന് തോന്നിയത്കൊണ്ടാവാം പുള്ളിയൊന്നും ചോദിച്ചതുമില്ല ഞാനൊന്നും പറഞ്ഞതുമില്ല.എനിക്ക് നേരെ വരുമായിരുന്ന ടിഷ്യൂം ടിഷ്യൂം കണ്‍മുന്നില്‍ കാണാത്ത കല്‍ബിലെ കളരി സ്റ്റെപ് കൊണ്ട് നേരിട്ടില്ലെങ്കിൽ എന്താകുമായിരുന്നു സ്ഥിതി എന്നോർക്കുമ്പോൾ ഉള്ളിൽ കരിപ്പൂരിലെ CISF ന്‍െറ സ്നേഹസ്പര്ശം കിട്ടിയ എയർപോർട്ട് ജീവവക്കാരുടെ മുഖമാണുള്ളിൽ വരുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ