2015 ഓഗസ്റ്റ് 16, ഞായറാഴ്‌ച

സ്വാതന്ത്ര്യ ദിനാശംസകൾ

കുഞ്ഞാലി മറക്കാരിൽ തുടങ്ങി ടിപ്പുവും മമ്പുറം തങ്ങളും ആലിമുസ്ലിയാരും വാരിയാൻ കുന്നത്ത് കുഞ്ഞഹ്മദാജിയും വെളിയങ്കോട് ഉമര് കാസിയും അബ്ദുറഹ്മാൻ സാഹിബും കൊന്നോല അഹ്മദ്‌ ഹാജിയും കൊന്നാർ മുഹമ്മദ്‌ കോയ തങ്ങളും പഴശി രാജയും നാരായണ മേനോനും മാധവാൻ നായരും കെ. കേളപ്പനും മഞ്ചേരി രാമ അയ്യരും കെ.പി കേശവമേനോനുമൊക്കെ ജീവൻ പണയം വെച്ച് സ്വാതന്ത്ര്യം നേടിത്തരാൻ വേണ്ടി മര്ദ്ദനങ്ങള്‍ക്കും തടവറകള്‍ക്കും വിധേയരായപ്പോൾ പാശ്ചാത്യ ശക്തികള്ക്ക് ഒത്താശ ചെയ്ത് സുഖിച്ച് ജീവിച്ചവരുടെ പിന്‍കാമികള്‍ പടപോരുതിയവരുടെ പിന്‍കാമികളെ രാജ്യകൂറും രാജ്യസ്നേഹവും പഠിപ്പിക്കുന്ന ഈ വിചിത്ര സാഹചര്യത്തിൽ സ്വാതന്ത്രൃ ദിനമെന്നത് എത്രത്തോളം ആവേശം തരും എന്നത് ചര്ച്ചക്ക് വിധേയമാക്കേണ്ട വിഷയമാണ്.
മുന്‍കഴിഞ്ഞ എല്ലാ ആഗസ്ത് 15 കളിൽ സോഷ്യൽ മീഡിയയില്‍ ആശംസകൾ നേരുക എന്ന രീതിയായിരുന്നു ഞാൻ സ്വീകരിച്ച പോന്നിരുന്നത്. ഈ പ്രാവശ്യം മുതൽ അതിൽ ഒരു മാറ്റം വരുത്താനുള്ള ശ്രമം നടത്തി. ചരിത്ര വീരപുരുഷരെ മായ്ച്ചുകളയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ വര്ത്തമാന കാലത്ത് അവരില്‍ ചിലരിലേക്ക് കണ്ണോടിച്ച് അവരുടെ ധീര ഓർമ്മകൾക്ക് മൂര്ച്ച കൂട്ടി.
ആ ധീര ദേശാഭിമാനികളെ ഒരിക്കൽക്കൂടി സ്മരിച്ച്കൊണ്ട് അവരുടെ പിന്‍കാമികള്‍ എന്ന് പറയുന്നതില്‍ അഭിമാനിച്ച്കൊണ്ട് ഏവര്ക്കും എന്റെയും കുടുംബത്തിന്റെയും സ്വാതന്ത്ര്യ ദിനാശംസകൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ