വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ട് ര്‍ കോഴ്സ് പഠിക്കുന്ന കാലം.കേരളത്തിലെ ഒട്ടുമിക്ക ജില്ലയില്‍ നിന്നുള്ളവര്‍ കൂടെയുണ്ടായിരുന്നു.പരസ്പരം പരിചയപ്പെട്ടും അറിഞ്ഞും നാളുകൾ മുന്നോട്ട് നീങ്ങി.ആയിടെ കൂട്ടത്തിലുള്ള വയനാടുകാരന്‍ മൊയ്തീന് കോട്ടയത്തുകാരി കാന്ചനയോടൊരിത്.കുറച്ച് ദിവസത്തില്‍ കൂടുതല്‍ അവനത് മനസ്സില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹൃദയം കവിഞ്ഞു നിറഞ്ഞപ്പോള്‍ അവനുള്ളിലെ മൊയ്തീൻ പുറത്ത് ചാടി.അവനവളോട് തന്‍െറ പ്രേമം തുറന്ന് പറഞ്ഞു.അവള്‍ എന്താണ് മറുപടി ചൊല്ലേണ്ടൂന്നറിയാതെ പല സഹപാടികളോടും അഭിപ്രായം ആരാഞ്ഞു.തൃശ്ശൂരുള്ള മറ്റൊരു ചെങ്ങാതി വിനോദുമായി അഭിപ്രായം ആരായലും സംസാരിക്കലും പതിവായി.പതിവായുള്ളവന്‍െറ ഉപദേശം മദൃപാന് മദൃാസക്തി പോലെ അവള്‍ക്ക് നിര്‍ബന്ധമായി. ഒാരോ ദിവസവും മുന്നോട്ട് ഗമിക്കുംതോറും കൂടെ ചില വഴിക്കുന്ന സമയം കൂടിക്കൂടി വന്നു.അവന്‍ വരുന്നതും അവള്‍ വരുന്നതും പരസ്പരം മിണ്ടിപ്പറയാനാണെന്ന് പറയുന്ന തരത്തിലേക്ക് കാര്യം വളര്‍ന്നു.എല്ലാവരുള്ള ലോകത്ത് നിന്നും അവരുടെ സ്വന്തമായ ലോകത്തേക്കവര്‍ ചേക്കേറി.അവസാനം പഠനം കഴിഞ്ഞു ഓരോരുത്തരും പിരിയാറായപ്പോള്‍ അവളുടെ കാല്‍ പാദം പതിഞ്ഞ മണ്ണും അവന്‍ ശേഖരിച്ചു കവറിലാക്കി കൊണ്ടു പോയിരുന്നു.പിന്നെയന്താണ് സംഭവിതെന്നറിയില്ല.ശേഖരിച്ച മണ്ണ് സ്വന്തമാക്കിയ പോലെ പെണ്ണവന് സ്വന്തമായോ ഇല്ലയോന്നറിയില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ