2016 സെപ്റ്റംബർ 28, ബുധനാഴ്‌ച

My Comments

നമ്മള്‍ മറ്റുള്ളവരുടെ സ്വഭാവംമനസ്സിലാക്കി ബന്ദങ്ങള് മുന്നോട്ട് നീക്കിയാല്‍ അത് എന്നൊന്നും‍ നില നില്‍ക്കും.നേരെ മറിച്ച് നമ്മള്‍ ബന്ദങ്ങളെ അഡ്ജസ്റ്റ്മെന്‍റ് ചെയ്തു നില നിര്‍ത്തുന്നുവെന്കില്‍ അത് ഹൃദൃമായിരിക്കില്ല.

ചിലകാരൃങ്ങളില്‍ അനുഭവിക്കുമ്പോള്‍ അനുഭവിച്ച തീവ്രത പിന്നീട് ജീവിതം മുഴുവൻ തിരഞ്ഞുനടന്നാലും കിട്ടില്ലത്രേ.

ഉച്ച ചോര്‍ കൊണ്ട് പോകാൻ മടിച്ചിട്ട് 25 പൈസ മിട്ടായികൊണ്ട് വിശപ്പിന്‍െറ വിളിയാളത്തിനുത്തരം നല്‍കിയ സ്കൂൾ നാളുകളില്‍ അനുഭവിച്ച ആശ്വാസവും ഇന്നത്തെ വിഭവ സമൃതമായ ഭക്ഷണം നല്‍കുന്ന ആശ്വാസവും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത് 25 പൈസ മിട്ടായി ആണോ എന്നൊരു സംശയം.

പ്രണയ മഴ പെയ്യാന്‍ സാധൃതയുണ്ടെന്ന് നാട്ടിലെ കാലാവസ്ഥ പ്രവചകര്‍ പറഞ്ഞത് കേട്ടപ്പോള്‍ തന്നെ കുട കയ്യില്‍ പിടിച്ചവരത്രേ ഭാഗൃവാന്മാര്‍.

മദം പൊട്ടിയ ആനയുടെ മനസ്സും
ഫാഷിസം തലക്ക് പിടിച്ചവന്‍െറ
മനസ്സും തമ്മില്‍ സംഹരിക്കുന്ന വിഷയത്തിലൊരു അന്തരവുമില്ലത്രേ.

എത്ര ആളുകൾക്ക് കൊടുത്താലും എത്ര തവണ കൊടുത്താലും നിനക്കുള്ളതില്‍ നിന്ന് ഒന്നും നഷ്ടപ്പെടാത്ത മൊതലായിട്ടാണല്ലോ നിനക്ക് പുഞ്ചിരിക്കാനുള്ള കഴിവ് ദൈവം നല്‍കിയത് എന്നിട്ടുമെന്തേ നിന്‍ ചുണ്ടില്‍ ഗൗരവം.

പൂമേനി കണ്ട് നിന്‍െറ മനം പൂവാണെന്ന് പറയാനൊക്കില്ല എന്ന അഭിപ്രായമുള്ളത് പോലെ തന്നെ പൂമേനിയുള്ളവനില്‍ പൂപോലുള്ള മനമുണ്ടാവില്ലെന്ന തോന്നലും മൗഢൃമത്രേ.

ഏറ്റവും കൂടുതൽ കുറുക്കന്‍മാരുള്ളത് D4 Dance ലാണത്രേ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ