2016 ഒക്‌ടോബർ 20, വ്യാഴാഴ്‌ച

My comments

സന്ദര്‍ഭങ്ങളാണ് ശെരിയും തെറ്റും നിര്‍ണ്ണയിക്കുന്നത്.കൊല നീചമായ കൃതൃമാണെന്കിലും അത് ധീര കൃതൃമാവുന്നു ശത്രു സൈന്യത്തിനെതിരാവുമ്പോള്‍.

ബന്ദുക്കളും സുഹൃത്ത് വലയങ്ങളും ആത്മാര്‍ഥരെന്കില്‍ ജീവിതം താളവും മേളവും കൂടിച്ചേര്‍ന്ന ഒരു ഉത്സവമത്രേ...

സന്തോഷത്തോടെ ഞങ്ങള്‍ വിളിക്കും സന്തോഷ് പണ്ഡിറ്റ് സിന്ദാബാദ് ....

സ്നേഹവും തേനും ഒരുപോലെയത്രേ രുചിയറിഞ്ഞവര്‍ അത് രുചിക്കാനായി വീണ്ടും ശ്രമം തുടരുമത്രേ....

യുദ്ദത്തില്‍ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആയുധം കളവത്രേ

നനയാന്‍ ഭ്രമിച്ച മരമായി നീയക്കരേ 
പെയ്യാന്‍ കൊതിച്ച കാറായി ഞാനികരേ
വിധി കനിയുമെന്ന ചിന്തയില്‍ 
കാത്തിരിപ്പിന്‍ പുതപ്പില്‍ 
ഞാനൊളിച്ചു കഴിയുന്നു നിന്നിലണയാന്‍.

പണ്ടൊക്കെ തടിയില്‍ തീര്‍ത്ത രൂപങ്ങളായിരുന്നു കൂടുതല്‍
ഇന്നിപ്പോള്‍ താടിയില്‍ തീര്‍ത്തതാണെന്ന് മാത്രം.

അറിയുന്നതേ പറയാവൂ പക്ഷേ അറിയുന്ന എല്ലാം പറയാനും പാടില്ലത്രേ....

സോഷ്യൽ മീഡിയയില്‍ നോക്കുമ്പോള്‍ കാണുന്ന ചില വാര്‍ത്തകള്‍ ചിരി വരികയും ചിന്തിക്കുമ്പോള്‍ ഭീതി തോന്നുകയും ചെയ്യുന്നു.മുസ്ലിം യുവാവ് ഹിന്ദുക്കള്‍ക്ക് കൈ കൊടുക്കുന്നു,തൊട്ടുരി നില്‍ക്കുന്നു,കിണറില്‍ വീണ പശുക്കുട്ടിയെ മുസ്ലിം യുവാവ് എടുക്കുന്നു,മുസ്ലിം സഹോദരന്‍ പട്ടിണി കിടക്കുന്ന ഹിന്ദുക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നു.ഇതൊക്കെ നമ്മുടെ ഓരോരുത്തരുടേയും കടമയും കര്‍ത്തവൃവുല്ലേ?.വിശ്വാസമനുസരിച്ച് നമ്മള്‍ വൃതൃസ്ഥ കാഴ്ചപ്പാടുള്ളവരാണ് മനുഷ്യൻ ഒറ്റവിഭാഗത്തൊലുള്ള ഭാരതീയന്‍ എന്ന ജാതിയിലുള്ള നാം പരസ്പരം കടപ്പെട്ടവരും കടമപ്പെട്ടവരുമെന്ന ബോധം ബോധപൂര്‍വ്വം ഇല്ലായ്മ ചെയ്യാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നുണ്ടെന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു.


മമ്മുട്ടിയെ കണ്ട് ദീന്‍ പടിച്ചാല്‍ സ്വര്‍ഗം ഉറപ്പാണത്രേ ....
സ: ഷംസീര്
NB: സനദ് ചോദിക്കരുത്.‍

ഇസ്ലാമിന്‍െറ പേരും ചുമന്ന് മുസ്ലിംകളെ കുറ്റം പറഞ്ഞ് നല്ലപിള്ള ചമയുന്നവര് അറിയുന്നില്ല അവരിലുള്ള മുസ്ലിം നാമം മാത്രം മതി എല്ലാം പറച്ചിലും ബാത്വിലാവാന്‍...

പണ്ടൊക്കെ വലിക്കാറുണ്ടോ എന്ന് ചോദിച്ചാല്‍ പുകവലി മാത്രമായിരുന്നു ഉദ്ദേശം കമ്പവലി വന്നപ്പോള്‍ അതിലൊക്കെ കാരൃമായ മാറ്റമുണ്ടായിട്ടുണ്ടത്രേ

കരയുന്ന കണ്ണുള്ളവരില്‍
കരുണയുള്ള ഹൃദയമുണ്ടാവുമത്രേ.....

മാണി കോഴ വാങ്ങി എന്ന കേട്ടപ്പഴേ കുട്ടിമുതല്‍ കിഴവന്‍ വരെ ഉറപ്പിച്ചു പുള്ളി വാങ്ങിയിട്ടുണ്ടെന്ന് പക്ഷേ വി.എസിന് പണം കൊടുത്തു എന്ന് വെള്ളാപ്പള്ളി പറഞ്ഞപ്പോള്‍ അതാരും അത്ര മുഖവിലക്കെടുക്കുന്നില്ല.
NB:ഓരോരുത്തരേയും ജനം വേണ്ട രീതിയില്‍ തിരിച്ചറിഞ്ഞത് കൊണ്ടാണോന്നറിയില്ല.

പ്രിയ ചെങ്ങാതിമാരെ ഇന്തൃയില്‍ ഫാസിസം തയച്ചുവളര്‍ന്നുകൊണ്ടിരിക്കുകയാണ്.നാനാതത്വില്‍ ഏകത്വം എന്ന നമ്മുടെ കെട്ടുറപ്പിന്‍െറ‍ മൂലക്കല്ലിനവര്‍ ശക്തമായി പ്രഹരിച്ചുകൊണ്ടിരിക്കുകയാണ്.അധികാര കസേരകള്‍ സുസ്ഥിരമാക്കാനവര്‍ വര്‍ഗീയ കലാപങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ജന ഹൃദയങ്ങളില്‍ വിദ്വേഷം നിറച്ചു ചിന്താ ശേശിയെ മരവിപ്പിച്ച്കൊണ്ടിരിക്കുന്നു.കൂട്ടത്തില്‍ നിന്ന് കല്ലെറിയുന്ന രീതിയാണ് ഫാസിസ്റ്റുകള്‍ നടത്തുന്നത്.എറിയാൻ കുറച്ചാളുകളും തിരിച്ചേറ് വരുമ്പോള്‍ കൂട്ടത്തില്‍ ലയിച്ചവര്‍ നമ്മളെ അക്രമിക്കുന്ന പ്രചരിപ്പിച്ച് നേട്ടങ്ങള്‍ കൊയ്യുന്നു വോട്ടുബാന്കുകള്‍ സ്ഥിരപ്പെടുത്തി തങ്ങള്‍ക്ക് ഉറപ്പിച്ചുകൊണ്ടിരിക്കുന്നു.വൃക്തികളെ നോക്കിയും പ്രവർത്തനം നോക്കിയും രാജ്യ നന്മയും മുന്‍നിര്ത്തി‍ ഉപയോഗിച്ചിരുന്നസമ്മതിദാവകാശംപേരുംജാതിയുംനോക്കിവിനിയോഗപ്പെട്ടുക്കൊണ്ടിരിക്കുന്നു.ഇത്കൊണ്ട്തന്നെഅര്‍ഹതപ്പെട്ടവരേക്കാള്‍ അനര്‍ഹര്‍ സ്ഥാനമാനങ്ങൾ കയ്യാളുന്നു.രാജ്യ സുരക്ഷയിലും നിയമസംവിധാനത്തിലും വരെ ഫാസിസംപിടിമുറുക്കിക്കൊണ്ടിരിക്കുന്നു.ചെയ്യുന്ന തെറ്റ് നോക്കിയല്ല ചെയ്യുന്ന ആളെ നോക്കി നിയമവൃവസ്ഥ ശിക്ഷ നടപ്പാക്കുന്നു.സമത്വം നിലനിര്‍ത്തുന്നതിനും ജനങ്ങള്‍ക്ക് സുരക്ഷ യും നീതിയും ഉറപ്പുവരുത്തേണ്ടവര്‍ അതില്‍നിന്ന് പിന്നോട്ടുപോയാല്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കും അങ്ങിനെ സംഭവിച്ചാല്‍ സ്വൈരൃജീവിതവുംസുരക്ഷിതത്വവും നഷ്ടംപ്പെടും.എല്ലാവരും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കുകആരുംആരുടെമേലിലും വിശ്വാസങ്ങളോ ആചാരങ്ങളോ അടിച്ചേല്‍പ്പിച്ച് വൃക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്തരുത്.ഗവര്‍മെന്‍െറുകള്‍ ചെയ്യേണ്ടത് തങ്ങളുടെ നാട്ടിലെ ജനങ്ങള്‍ വല്ലതും കഴിക്കുന്നുണ്ടോ അതോ പട്ടിണിയിലാണോ എന്നൊക്കെയാണ്.അല്ലാതെ തിന്നുന്നസാധനംഎന്തൊക്കെയാണ് എന്നല്ല.നമ്മുടെ മുന്‍കാമികള്‍ രക്തവും മജ്ജയും കൊടുത്ത് നേടിത്തന്ന സ്വാതന്ത്ര്യം അനുഭവിക്കാന്‍ നമുക്ക് കഴിയുന്നില്ലെന്കില്‍ പിന്നെ ബ്രിട്ടീഷ് ഭരണവും ഇപ്പോഴത്തെ ഭരണകൂടവും തമ്മിലെന്ത് വൃതൃാസം.ജനങ്ങള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്ന ഭരണകൂടം ജനങ്ങളെ ഭരിക്കുന്ന രീതിവിട്ട് ജന സേവനം എന്നരീതിയിലേക്ക് പുനര്‍വിചിന്തനം നടത്തേണ്ടതിന്‍െറ സമയം അതിക്ക്രമിച്ചിരിക്കുന്നു.ഫാസിസം തുലയട്ടെ ഇന്തൃവിജയിക്കട്ടെ!

വിദ്വേശ പ്രസംഗം നടത്തിയത് ഷംസുദ്ദീനായാലും ശശികലയായാലും ശിക്ഷ കൊടുക്കേണ്ടത് ഒരുപോലെയാണ് എന്നാലേ നിയമ വൃവസ്ഥിതിയില്‍ പൊതുജനം വുശ്വാസമര്‍പ്പിക്കൂ.....

കടലിന്‍െറ ഇളം കാറ്റിന്‍ തലോടല്‍
കുളിര് നല്‍കുന്നു മേനിയിലും മനത്തിലും
താല്‍ക്കാലിക മറനല്‍കി ആശ്വാസമേകുന്നു ജീവിതനടുക്കത്തിനും ഇടുക്കത്തിനും.

മഴ വന്നു തോര്‍ന്നു
ഭക്ഷണം കഴിച്ചു നിറഞ്ഞു
ഉമ്മയെ കണ്ടു മനം കുളിര്‍ത്തു
അസ്റാഈല്‍ വന്നു തീര്‍ന്നു...

ഒരു ചിറ്റപ്പന്‍ നയമാണ് ഇപ്പോഴത്തെ ട്രെന്‍റ്..

മഴയും പെണ്ണും ഒരുപോലെയാണ്
കൂടെയുണ്ടാവുമ്പോള്‍ വിലയറിയില്ല
മഴ പോയാല്‍ മഴ ഉണ്ടായിരുന്നെന്കിലെന്നാഗ്രഹിക്കുംപോലെ അവളുടെ സാമീപൃം കൊ തിക്കുമത്രേ...

ഫാസിസമാണിവടെ എതിര്‍ക്കപ്പെടുന്നത് മതങ്ങളെയല്ല.മതങ്ങളെയാണെന്ന് വരുത്തിത്തീര്‍ത്ത് മദമിളക്കാനുള്ള ശ്രമമുണ്ടെന്കില്‍ നിങ്ങളതില്‍ വീണിട്ടുണ്ടെന്കില്‍ നിങ്ങളെ ഫാസിസ്റ്റുകളുടെ കെണിയിലാണ്.

ബന്ദുക്കള്‍ ശത്രുക്കള്‍ ...
NB: കസേര പോവുമോ

ചില സമയങ്ങളില്‍
വല്ലാത്ത ഉഷ്ണംവരുമെന്നില്‍
അപ്പോൾ നീ പേമാരായി ആര്‍ത്തുപെയ്യണം
ചിലപ്പോള്‍ ചാറ്റല്‍ മഴയായും
ഇളംകാറ്റായുംഎന്നില്‍ നീ കുളിരേകണം 
നീയെന്നപേരില്‍ ഞാൻ-
മനത്തില്‍ നട്ട മരത്തിന്‍
ചില്ലകള്‍ തളിരുടുന്നതിനതാവശൃമത്രേ....

പാതിരാത്രിയുടെ മൗനത്തിന് ചെവികൊടുത്തിരിക്കാന്‍
വല്ലാത്തമോഹമുണ്ട് പക്ഷേ
ഉറക്കം ഊഞ്ഞാലുകെട്ടി
കണ്‍കളില്‍ ആട്ടം തുടങ്ങിയിരിക്കുന്നു.

ഇന്തൃക്കാര്‍ക്ക് കടലുണ്ട് ഇന്തൃന്‍ മഹാസമുദ്രം.
അറബികള്‍ക്കും കടലുണ്ട് അറബിക്കടല്‍
ബംഗാളിക്കും കടലുണ്ട് ബംഗാൾ ഉള്‍ക്കടല്‍
ഇനി ആര്‍ക്കെന്കിലും കടല്‍ വേണെന്കില്‍ ഉണ്ടാക്കിതരാന്‍ പറ്റില്ല
പകരം കടല വാങ്ങിത്തരാം.

അറബിക്കടല്‍ കൊടുത്ത് പകരം ശാന്ത സമുദ്രം ഇങ്ങെടുത്താല്‍ തീരുമോ ശശികലയുടെ കടൽ പ്രശ്നം.

ചില പ്രശസ്ത മുത്തലാഖുകാര്

ലിസി പ്രിയദര്‍ശന്‍
സരിത മുകേഷ്
ദിലീപ് മഞ്ജുവാരൃര്
ഉര്‍വശി മനോജ്‌ കെ ജയൻ
Etc.....

ഒരു എക്സ്ക്ലൂസീവ് സ്റ്റോറിക്ക് ഇത് തന്നെ ധാരാളം.

പാര്‍ട്ടി നോക്കാതെ മനുഷ്യനായി കണ്ടാല്‍ എല്ലാ കൊലപാതകങ്ങളും വേദന നല്‍കുന്നതാണ്.

ബലിദാനികളാവും രക്തസാക്ഷികളേക്കാള്‍ ഓര്‍മ്മിപ്പിക്കപ്പെടാന്‍‍ സാധൃത.

പണ്ടെത്തെ തോണ്ടലൊന്നും തോണ്ടലല്ല

മതം മാത്രമല്ല പാര്‍ട്ടികളും മനുഷ്യനെ മയക്കുന്ന ലഹരിയാണത്രേ

രക്തസാക്ഷികള്‍ എന്നൊക്കെ പറയുമ്പോള്‍ അതിലൊക്കെ വലിയ തൃാഗങ്ങള്‍പറയാനുണ്ടായിരുന്നു.ഇപ്പോള്‍ ബലിയാടുകളേയും രക്തസാക്ഷികളായി വിലയിരുത്തല്‍ നടത്തുമ്പോള്‍ വിഷമം തോന്നാതിരിക്കുന്നതെങ്ങനെ..

മരിച്ചവരെ പോലെ ഫ്രണ്ട്സ് ലിസ്റ്റിൽ നിലകൊള്ളുന്നവരെ നീക്കം ചെയ്താലോന്നൊരാലോചന....

പെട്രോൾ മാതാ
ഡീസൽ മാതാ
വിലയൊന്ന് കുറച്ച്താ
എല്ലാ കണ്ണുകളും ഒരുപോലെയല്ല.ഏതെങ്കിലും ചില കണ്ണുകള്‍ക്ക് നിങ്ങള്‍ ഭംഗിയുള്ളവരായിരിക്കും.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ