കുഞ്ഞു നാളില്‍ ഓര്‍മ്മ വെക്കാന്‍ തുടങ്ങും മുമ്പ്‍ തന്നെ നീന്തോളജി പടിച്ചതോണ്ട് തോട്ടില്‍ ചാടി കുളിച്ചര്‍മാദിക്കാന്‍ പോവാന്‍ വലിയ താല്‍പരൃമായിരുന്നു.
ഒരിക്കല്‍ മഴക്കാലത്ത് ഉമ്മയോടൊപ്പം കുളിക്കാന്‍ പോയ സമയത്ത് നിറഞ്ഞൊഴുകുന്ന വെള്ളത്തില്‍ ഞാൻ നീന്തുന്നത് കണ്ട് നീന്താനറിയാത്ത ഉമ്മ പേടിച്ച് വിഷമം പിടിച്ചെന്നെ വെള്ളത്തില്‍ പിടിച്ചുകയറ്റാന്‍ സ്വയം ശ്രമിച്ചു വെള്ളം കുടിച്ചു ബുദ്ദിമുട്ടിലായ കഥ ഉമ്മയെനിക്ക് പറഞ്ഞുതന്നു. അതിനെക്കുറിച്ചോര്‍ക്കുമ്പോള്‍,മക്കളുടെ രക്ഷപ്പെടാന്‍ വേണ്ടി സ്വയം അപകടത്തിലാവുമോ തനിക്കെന്തെന്കിലും പറ്റുമോ എന്നൊന്നും നോക്കാതെ മുന്നും പിന്നുംചിന്തിക്കാതെ എടുത്ത് ചാടാന്‍ നമ്മുടെ ഉമ്മമാരെ കൂടെ കാണൂ.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ