അജബൊളിവായ റസൂലുല്ലാഹ്
അഹ്മദ് യാസീൻ നബിയുല്ലാഹ്
ത്വാഹാ മുഹമ്മദ് പേരുള്ള
മുജ്തബ നബിയെ സല്ലല്ലാഹ്
ആമിന തൻ അമ്പിളിയെ
ആലമില്ലെന്നും ശംസൊളിവേ
അജബ് തെളിച്ചൊരു പുഞ്ചിരിയേ
അമ്പിയാ രാജ സിറാജൊളിവേ
പെരുമ പരന്നൊരു സയ്യിദരേ
പാരിൽ പരന്നൊരു താജൊളിവേ
ഇരുളിൽ തെളിഞ്ഞൊരു നൂറൊളിവേ
ദീൻ തെളിച്ചൊരു ഖമറൊളിവേ
കരുണ നിറച്ചൊരു കടലല്ലേ
കനവ് തെളിച്ചൊരു കനിയല്ലേ
ഖൽബ് കവർന്നൊരു പൂവല്ലേ
ഖാതിമുൽ അമ്പിയാ റസൂലല്ലേ
മക്കത്തുദിച്ചൊരു ബദറല്ലേ
നന്മ നിറഞ്ഞൊരു അബ്ദല്ലേ
ഇഷ്ഖ് നിറച്ചൊരു കബ്‌ദല്ലേ
അഷ്റഫുൽ ഖൽഖാം ബഷറല്ലേ
By
Suhail pt
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ