2017 ജനുവരി 20, വെള്ളിയാഴ്‌ച

FB comments

സ്വന്തമായി ആവശ്യമില്ലാതിരിക്കേ വീട്ടുകാര്‍ക്ക് വേണ്ടി മാത്രം ആരും കല്ലൃാണം കഴിക്കരുത്.

ശാന്തതയുടെ തീരങ്ങള്‍ തേടി.....

സ്വയം ഉരുകുന്നത് മറ്റുള്ളവര്‍ക്ക് വെളിച്ചം നല്കാനാനെന്നത് സന്തോഷമുള്ള കാര്യമാണ്.പക്ഷെ കത്തിത്തീരാറാവുമ്പോള്‍ ആ പ്രകാശം കൂടുതല്‍ കിട്ടേന്ടവര്‍ക്ക് കിട്ടിയിട്ടുണ്ട് എന്ന് പറയാന്‍ കഴിയണം.അങ്ങിനെ സംഭവിച്ചാല്‍ ആ ഉരുകിയതില്‍ ഒരു ആനന്ദം കണ്ടെത്താന്‍ കഴിയും തീര്‍ച്ച!..

ചരിത്രത്തിലെ ചെരുപ്പ് നക്കികള്‍ അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഓരോ യാത്രകളും പുതുഓര്‍മകളും അറിവുകളും തരുന്നു. ഇന്നിന്‍െറ നാളെകള്‍ ഇന്നലെകള്‍ക്ക് വഴി മാറുമ്പോള്‍ തിരിഞ്ഞുനോക്കാന്‍ തക്ക സമയം നമുക്ക് മുന്നില്‍ നാം അറിയതെ തന്നെകടന്നുവരുന്നു.ഇന്നലെകളിലെ വേദനയും രോധനവും നഷ്ടവും ,കഷ്ടപ്പാടും,നീരസവും നൈരാശൃവും,വീറും,വാശിയുമെല്ലാം ഇന്ന് നമുക്ക് ചിരി പടര്‍ത്തുന്നതോ,ആത്മ ധൈര്യം തരുന്നതോ,ആശ്ചരൃം പരത്തുന്നതോ,പുനറ് വിചിന്ത‍നത്തിനുതകുന്ന നിമിഷമായോ മാറിയിട്ടുണ്ടാവുമെന്നത് നിഷേധിക്കാനാവാത്ത ജീവിത സത്യമാണ്.

സ്നേഹത്തിന്‍െറ അളവുകോല്‍ കൂടെ ചില വഴിക്കുന്ന സമയമാണോ?

ദേശൃം പ്രകടിപ്പിക്കുന്നവരേ സ്നേഹവും പ്രകടിപ്പിക്കാനുള്ളതാണ്.

സ്നേഹവും സമ്പാദ്യവും ഒരുപോലെയാ ചില വഴിക്കുന്നവരുടെ കൂടെയേ ആള് കാണൂ.....

ഇഷ്ടപ്പെട്ടവരുടെ സംതൃപ്തി യാണ് ദുനിയാവിലെ ജന്നത്ത്.

എരിയുന്ന തിരിയുള്ളിലുണ്ടെന്കിലും പൊഴിക്കുന്നു നീ‍ പാല്‍ പുഞ്ചിരി.

ജീവിതത്തില്‍ പ്രവാസിക്ക് നഷ്ടങ്ങളുടെ ഗ്രാഫാണ് ഉയര്‍ന്നു നില്‍‍ക്കുക.

എട്ട് കാലി മമ്മൂഞ്ഞിയാവാനുള്ള ശ്രമം അല്ലാതെന്ത് പറയാന്‍

അകിടില്‍ ക്ഷീരമുണ്ടായാലും കൊതുകിന് കൗതുകം ചോര തന്നെ

തോന്നേണ്ടത് തോന്നേണ്ട സമയത്ത് തോന്നിയാല്‍ തെറ്റിദ്ദാരണമൂലമുള്ള തോല്‍വികള്‍ തടയാം

ഉമ്മയും നന്മയും ഒന്നാണ്
ഉപ്പയും തണലും ഒന്നാണ്.

ഖല്‍ബിന്‍െറ ചൊര്‍ക്കാണ് ചൊര്‍ക്ക്

ഒരു അണുമണി തൂക്കം കിബറ് ഖല്‍ബിലുണ്ടെന്കില്‍ നിങ്ങൾ സ്വര്‍ഗാവകാശിയാവില്ല.(പ്രൊഫറ്റ്)

കഴിക്കാത്ത പഴത്തിന് മധുരം കൂടുമത്രേ...

സ്നേഹ ബന്ദങ്ങള്‍ വളരാൻ കൊടുക്കുന്ന വളമാണ് അവരോടൊപ്പം ചിലവഴിക്കുന്ന സമയങ്ങള്‍

അസ്റാഈല്‍ നല്ലവരെ നേരെത്തെ കൊണ്ടുപോവുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ