2017 മേയ് 29, തിങ്കളാഴ്‌ച

ഓര്‍മയിലെ അര്‍മിയാഅ് ഉസ്താദ്



ഒരിക്കല്‍ റമദാനില്‍ സ്രാമ്പൃാബസാറില്‍ വഅ്ള് നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ പ്രഭാഷകന്‍ നോമ്പ് തുറക്ക് കാരക്കയോടൊപ്പംപത്തിരി കഷ്ണിച്ച് വെക്കുന്നതിനെ കുറിച്ച് ചോദ്യം ചെയ്തു.

പത്തിരി മുറിച്ചുവെക്കുന്നതിന്‍െറ ആവശ്യമില്ല അത് തെറ്റാണെന്ന് തട്ടി വിട്ടു പ്രസംഗം അവസാനിപ്പിച്ചു.ഇത് കേട്ടപ്പോള്‍ ശെരിയാണെന്ന് എനിക്കും തോന്നിയിരുന്നു.

O.K അര്‍മിയാഅ് ഉസ്താദ് ദുആ നടത്താന്‍ വന്ന വേദിയിലായിരുന്നു സംഭവം. ദുആ നടത്താന്‍ മൈക്കിനടുത്തെത്തിയപ്പോള്‍ കാരക്കയുടെ കൂടെ പത്തിരി മുറിച്ച് വെക്കുന്നത് വെറുതെയല്ല മറിച്ച് കാരക്ക കഴിച്ച ശേഷം വായ കഴുകിയാല്‍ പെട്ടട്ടെന്നൊന്നും കാരക്കയുടെ മധുരം വായില്‍ നിന്ന് പോവില്ല.

അത് പോവാന്‍ കാരക്ക കഴിച്ച ശേഷം പത്തിരി കഷ്ണം കഴിച്ചാല്‍ മധുരം പത്തിരിയില്‍ പിടിക്കുന്നതോടെ വായ പെട്ടട്ടെന്ന് ശുദ്ദീകരിക്കാന്‍ കഴിയും എന്നദ്ദേഹം വിശതീകരിച്ചുതന്നു.

പിറ്റേന്നുള്ള നോമ്പ് തുറയില്‍ ഞാനത് പരീക്ഷിക്കുകയും സത്യമാണ് എന്ന് ബോധൃമാവുകയും ചെയ്തു.

അത് വരെ ഞാൻ മനസ്സിലാക്കിയിരുന്നത് കാരക്ക എണ്ണം കുറഞ്ഞത് കാണിക്കാതിരിക്കാനുള്ള നോമ്പ് സല്‍ക്കാരക്കാരന്‍െറ ട്രിക്കാണെന്നായിരുന്നു.

അര്‍മിയാഅ് ഉസ്താദിന്‍െറ ദറജ അല്ലാഹു ഉയര്‍ത്തിക്കൊടുക്കട്ടേ ! അവരേയും നമ്മളേയു അല്ലാഹു നാളെ ജന്നാത്തില്‍ ഒരുമിച്ച് കൂട്ടുമാറാവട്ടേ!
ആമീന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ