തുറന്നു പറച്ചിലുകള്‍ തെറ്റിദ്ദാരണകളെ ഇല്ലായ്മ ചെയ്യും.
ചിലര്‍ നമുക്ക് ജീവിതത്തില്‍ ഭാഗൃനക്ഷത്രങ്ങളാണ്.അവരങ്ങിനെ മനസ്സിന് കുളിര് പരത്തി ജീവിത ദുര്‍ഘടങ്ങളില്‍ ആശ്വാസ തണലായി പന്തലിച്ചു നില്‍ക്കും.
പ്രിയ ചെങ്ങാതിമാര്‍ക്ക് റബ്ബ് ഐശരൃസമൃദ്ദമായ ആയുരാരോഗൃം നല്‍കി അനുഗ്രഹിക്കുമാറാവട്ടേ!
ആമീന്‍
ആമീന്‍
ചിലരുടെ കണ്ണീര് കാണുകമ്പോള്‍ ചിന്തിച്ച് പോകാറുണ്ട് ഇത്രത്തോളം കണ്ണീര് സ്റ്റോക്ക് ചെയ്യാനുള്ള സ്ഥലം അവിടെയുണ്ടോന്ന് ...
തെറികളില്ലാത്ത ഒരുവിജയാഹ്ലാദമുണ്ടായിരുന്നെന്കില്‍...
കുഞ്ഞാപ്പക്ക് വിജയാശംസകൾ
തോറ്റവർ തൊറ്റു ജയിച്ചവർ ജയിച്ചു.ന്യായീകരണംകൊണ്ടോന്നും ഇനിയൊരുകാര്യവുമില്ല.
കുഞ്ഞാപ്പക്കെതിരില്‍ മത്സരിച്ചത് സൈനബ ആയിരുന്നെന്കില്‍ ഭൂരിപക്ഷത്തിന്‍െറ കാര്യത്തിലും തീരുമാനം ആയേനേ....
മലപ്പുറത്ത് ശക്തമായ പ്രചാരണമാണ് BJP നടത്തിയത്.റിസള്‍ട്ട് വന്നപ്പോളതൊന്നും കണ്ടില്ല.
ടി.കെ ഹംസക്ക് വോട്ട് നല്‍കിയപ്പോള്‍ മതേതരവും കുഞ്ഞാപ്പക്ക് കൊടുക്കുമ്പോള്‍ വര്‍ഗീയമായും കാണുന്ന നിലപാടുകാരോട് കടുത്ത പുഛം..
പ്രതീക്ഷിച്ച മോഹങ്ങള്‍ക്കടുത്തണയാനും ക്ഷമയെ പുണരണം.
കേട്ടറിഞ്ഞതിനേക്കാളും വലിയ ദുരന്തമാണ് സുരു
ഫീല്‍ ചെയ്യാത്ത സ്നേഹം നിയ്യത്തില്ലാത്ത ആരാധനയും ഒരുപോലെയാണ്.
വീട്ടില്‍ ദേശൃം പൂര്‍ണ്ണമായി പ്രകടിപ്പിക്കുന്നവര്‍ അവരുടെ ഉള്ളിലുള്ള സ്നേഹത്തെ ഭാഗികമായേ പുറത്ത് കാണിക്കൊന്നൊള്ളൂ എന്നതാണ് മിക്ക പിണക്കങ്ങള്‍ക്കും കാരണം.
തന്‍െറ യുവത്വം അടിച്ചുപൊളിച്ച് ജീവിച്ച് പുതു തലമുറക്ക് പട്ടാളചിട്ട ഉപദേശിക്കുന്ന മുതിര്‍ന്നവരുടെ നിലപാടിനോട് പൂര്‍ണ്ണമായ യോജിപ്പില്ല.
പൂച്ചക്കാര് മണികെട്ടും എന്നുള്ളത് മാറ്റിപിടിക്കേണ്ടി വരുമോ?
കൂടുംബോള്‍ ഇമ്പമുള്ളതാണ് കുടുംബം പക്ഷേ നമ്മളൊക്കെ കൂടുംബോള്‍ ഇമ്പമുണ്ടാകാറുണ്ടോ?
മത പ്രാസംഗികര്‍ പ്രതിഫലത്തില്‍ ശ്രദ്ദ കേന്ദീകരിച്ചപ്പോള്‍ കേള്‍വിക്കാരാസ്വാദനകലയിലൊന്നായി മത പ്രസംഗത്തേയും കൂട്ടി എന്ന് വേണം കരുതാന്‍.
ഗള്‍ഫ് നാട്ടിലേക്ക് ജോലിക്ക് പോന്നവര്‍ അതില്‍ ശ്രദ്ധ കേന്ദീകരിക്കുക. അവിടത്തെ നിയമങ്ങളും ഭരണ സംവിധാനങ്ങളും തികച്ചും വെതൃസ്തമാണ്
ചിലരുടെ മഹത്വം പറഞ്ഞ് കേള്‍ക്കുന്നത് അവര്‍ യമപുരയിലേക്ക് വണ്ടി കയറിയപ്പോഴാണ്.
കൊടുക്കേണ്ടത് കൊടുക്കാതെ കിട്ടേണ്ടതിനെക്കുറിച്ച് മാത്രം ഓര്‍മ്മപ്പെടുത്തുന്നതില്‍ പൂര്‍ണ്ണമായി ശരി കാണാനാവില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ