2017 ജൂൺ 4, ഞായറാഴ്‌ച

റമളാന്‍ മാസം

ഇന്നലെ രാത്രി റൂമിലേക്ക് പോവുമ്പോള്‍ അടുത്തുള്ള പള്ളിയിലെ യമന്‍ സ്വദേശിയായ ഇമാമിനെ റോഡിൽ വെച്ച് കണ്ടു.
പുന്ചിരിച്ചു സലാം പറഞ്ഞ ശേഷം പുള്ളിയോട് മലയാളത്തില്‍ പറഞ്ഞു.
മോനെ റമദാനിന് ടൈമിന് ബാങ്ക് കൊടുത്തോണ്ടൂ ..
പ്രത്യേകിച്ചും മഗ്റിബ് ബാങ്ക്.
അല്ലെന്കില്‍ നീ പലതും കേള്‍ക്കും.



اسلام عليك يا شهر رمضان
مرحبا يا شهر رمضان...
تقبل منكم صالح الأعمال
 كل عام انتم بخير

എല്ലാവര്‍ക്കും എന്‍റേയും കുടുംബത്തിന്‍േറയും ഹൃദയം നിറഞ്ഞ റമദാൻ മുബാറക്ക്.
പ്രാര്‍ഥനയില്‍ ഞങ്ങളെ ഉള്‍പ്പെടുത്തം എന്ന വസിയ്യത്തോടെ!
സുഹൈല്‍ & ഫാമിലി


റമളാന്‍ മാസം കുര്‍ആനുമായുള്ള ബന്ധം കൂടുതൽ ദൃഢപ്പെടുത്തി.


ഐസ് വെള്ളത്തിന് തൂക്കുപാത്രം തൂക്കിനടന്നത് കുട്ടിക്കാല നോമ്പിൻ ഓർമയിലെ അവിസ്മരണീയ മുഹൂർത്തമാണ്.

തുടര്‍ച്ചയായി നോമ്പെടുത്താല്‍ ന്‍െറ കുട്ടി ക്ഷീണിച്ച് പോകുമെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തിയതിന് ഉമ്മയോടും വല്ലൃുമ്മയോടും പിണങ്ങിയിട്ടുണ്ട്.


അത്താഴം കഴിച്ച് നോമ്പിന് നിയ്യത്ത് വെച്ച് തരാന്‍ വീട്ടിലെ മൂത്തവരുടെ അടുത്ത് പോയി കെന്ചിയ കുട്ടിക്കാലം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ