2017 സെപ്റ്റംബർ 10, ഞായറാഴ്‌ച

കല്ല്യാണം കല്ല്യാണം

ഇന്നലെ രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ ഒരാളെ പരിചയപ്പെടാൻ സാധിച്ചു. പ്രവാസത്തെക്കുറിച്ചും നാടിനെക്കുറിച്ചുമൊക്കെ സംസാരിച്ചു വിഷയങ്ങളങ്ങനെ കാട് കയറി. 25 വർഷമായി പ്രവാസത്തിലാണ് സമ്പാദ്യം വീടും മക്കളെ കല്ല്യാണം കയിപ്പിച്ചതുമൊക്കെയാണെന്ന് സംസാരത്തിൽ കേറി വന്നു.
പിന്നെ സംസാരം അവരുടെ കല്യാണങ്ങളെക്കുറിച്ചായി പെൺകുട്ടികളെ അവർ കല്യാണം കഴിപ്പിച്ചയക്കുന്നത് രീതി പെണ്ണിനാണിയാനുള്ള ആഭരണം മൂക്കുത്തി, പാദസരം ,കമ്മൽ തുടങ്ങിയവയൊക്കെ ഭർത്താവ് കൊടുക്കും. പെണ്ണിന്റെ വീട്ടുകാർ പെണ്ണിനെ അയക്കുമ്പോൾ അലമാരി , മിക്സി,ഫ്രിഡ്ജ് തുടങ്ങിയ വീട്ടു സാധനങ്ങളാണ് കൂടുതൽ കൊടുക്കുക എന്നും അദ്ദേഹം വിവരിച്ചു.ഇവയൊക്കെ നിർബന്ധമുള്ള കാര്യമല്ല നമുക്ക് സാധിക്കുമെങ്കിൽ കൊടുത്താൽ മതി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിമാന വിജ്രംഭിതനായി അദ്ദേഹം തുടർന്നു ഞങ്ങൾ ഷേഖ് ഗോത്രമാണ് അത്കൊണ്ട് സയ്യിദ്, മുഗൾ, പഠാൻ ,ഷേഖ് എന്നീ നാല് വിഭാഗവുമായി മാത്രമേ ഞങ്ങൾ കല്യാണം നടത്തൂ. ഞാൻ ഷേഖ് കുടുംബമാണ് ഭാര്യ പഠാൻ ആണ് ഇത് പറഞ്ഞപ്പോൾ പുള്ളിയുടെ സംസാരത്തിന് ഒരു ബോൾഡുണ്ടായിരുന്നു.
എന്നെപ്പറ്റി എനിക്കും ഒരുപാട് പറയണം എന്നുണ്ടായിരുന്നു പക്ഷെ അദ്ദേഹം മൈക്ക് കൈമാറിയപ്പോൾ സമയം ബാക്കിയുണ്ടായിരുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ