2017 സെപ്റ്റംബർ 17, ഞായറാഴ്‌ച

യാത്രകൾ ഓര്‍മ.

ഇന്ന് ജിദ്ദയില്‍ നിന്ന് ഉംറക്കുള്ള യാത്രയില്‍ കൂട്ടായി കിട്ടിതലയത് ആഫ്രിക്കയില്‍ ചാഡ് CHAD (സനഗലിന്‍േറയും,ലിബിയ യുടേയും അടുത്ത) രാജ്യക്കാരനായ ഉമര്‍ സ്വാലിഹിനെയാണ്.പുള്ളി ഹജ്ജിന് വന്നതാണ് തിരിച്ചു പോവാറായെന്നും 14000 റിയാല്‍ ചില വഴിച്ചാണ് വിസ സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടത്തില്‍ ചോദ്യ മറുപടിയായി പറഞ്ഞു.
കല്ലൃാണം കഴിഞ്ഞു 2 ഭാരൃമാരിലായി പത്ത് കുട്ടികളുണ്ടെന്ന് പറഞ്ഞപ്പോളദ്ദേഹം നെഞ്ച് ഒന്ന് വിരിച്ചോന്നൊരു സംശയം എനിക്കില്ലാതില്ല.
പലകാരൃങ്ങളും സംസാരിച്ചിട്ടും എനിക്കതില്‍ ഏറ്റവും ആകര്‍ഷണമായി തോന്നിയത് ദിവസം 500 റിയാല്‍ വെച്ച് തന്നാലും ഞാനിവിടെ നില്‍ക്കില്ല എനിക്കെന്‍െറ നാട്ടിലാണ് താല്‍പരൃമെന്ന് പുള്ളി പറഞ്ഞപ്പോള്‍ സത്യത്തില്‍ ഉള്ളില്‍ ചെറുതായൊരു ചിരി വന്നു.കാരണം വേറൊന്നുമല്ല ഗള്‍ഫിലെത്തി അടുപ്പിച്ച് കുറച്ച് കൊല്ലം ഇവിടെ നിന്ന് കാശ് ഉണ്ടാക്കി നാട്ടില്‍ വല്ല ബിസിനസും തുടങ്ങി അവിടെ കൂടണമെന്ന് കരുതി തുടങ്ങിയ പ്രവാസം ഒന്‍പതാം വര്‍ഷത്തിലേക്കടുത്തിട്ടും ബിസിനസിനുള്ള പൈസ മാത്രം ബാക്കിയായില്ല മറ്റുപലകാരൃങ്ങള്‍ക്കും തീരുമാനമുണ്ടായി.
വര്‍ഷങ്ങള്‍ക്ക് മുമ്പും ഇപ്പോഴും എന്നെപ്പോലെ നാട്ടില്‍ ബിസിനസ് നടത്താന്‍ കാശുണ്ടാക്കാന്‍ വന്ന് പത്തും പതിനഞ്ചും കൊല്ലം കഴിഞ്ഞവരായ ആയിരങ്ങളില്‍പ്പെട്ടവരും ഇത് വായിക്കുമല്ലോന്നോര്‍ക്കുമ്പോള്‍ ശെരിക്കും ഇപ്പോള്‍ ചിരി വര്വാ ഇമ്മിണി ബല്ലൃ ചിരി. 😂😂😂😂😂😂😂😂😂😂😂😂😂😂

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ