2017 സെപ്റ്റംബർ 30, ശനിയാഴ്‌ച

ഓർമ്മകൾ ചികഞ്ഞെടുക്കുമ്പോൾ

വർഷങ്ങൾക്ക് മുൻപ് ഒരു സ്കൂൾ വെക്കേഷനിൽ പത്തനംതിട്ടയിലെ ചിറയിറംമ്പ് എന്ന സ്ഥലത്തെ ജോലിക്ക് പോകാൻ അവസരം കിട്ടി.രാവിലെ തന്നെ കോഴിക്കോടുള്ള ഒരു ചെങ്ങാതിയും ഞാനുംകോഴിക്കോട് നിന്ന് ട്രെയിൻ കേറി ചെങ്ങന്നൂർ ഇറങ്ങി അവിടെ നിന്ന് ബസ് പിടിച്ചു നേരെ ജോലി സ്ഥലത്തെത്തി.
അവിടെ വെച്ചു ജോലിക്ക് വന്ന ജോസ് ,രാജേഷ് ,ജോയ് ,മനോജ് അങ്ങിനെ കുറെ പേരെ പരിചയപ്പെട്ടു. ആദ്യമായിട്ടാണ് ഒരു മുസ്ലിം പള്ളിയോ മുസ്ലിം ചിഹ്നങ്ങളോ ഇല്ലാത്ത ഒരു ഏരിയയിൽ എത്തുന്നതും താമസിക്കുന്നതും.കൂടെയുള്ളവരോട് ഇവിടെ മുസ്ലിംസ് ഇല്ലാത്ത ഏരിയ ആണോ എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി.ഇവിടെ 10 km ചുറ്റളവിൽ മുസ്ലിംസോ പള്ളിയോ ഇല്ല എന്നായിരുന്നു.
എന്ത് കുരുത്തക്കേട് കാണിച്ചാലും ചെറുപ്പം മുതലേ നിസ്ക്കാരം നില നിർത്തിപ്പോന്നത് കൊണ്ട് നമസ്ക്കാര സമയം ആവുമ്പോൾ വല്ലാത്ത അശ്വസ്തത തോന്നാൻ തുടങ്ങി.
നമസ്ക്കരിക്കാൻ വൃത്തിയുള്ള ഒരു ഷീറ്റ് തേടി ജോലി സ്ഥലം ആകെ ഒന്ന് പരാതി നോക്കി കിട്ടാൻ വേറെ വഴിയൊന്നുമില്ല എന്ന് ബോധ്യമായപ്പോൾ അടുത്തുള്ള അമുസ്ലിം സഹോദരന്റെ വീട്ടിൽ ചെന്ന് ഒരു ഷീറ്റ് തരുമോ എന്ന് ചോദിച്ചു.
എന്തിനാണെന്ന് ചോദ്യം വന്നപ്പോൾ നമസ്ക്കരിക്കാനാ എന്ന് പറഞ്ഞപ്പോൾ സന്തോഷത്തോടെ അവിടെയുള്ള ഏറ്റവും നള്ളൊരു ഷീറ്റ് തന്നെ എടുത്ത് തന്നു.
ഏകദേശം 2 മാസം ഞാനവിടെ താമസിച്ചു ജോലി ചെയ്തു, പോരുന്നത് വരെ ആ ഷീറ്റിൽ വെച്ചായിരുന്നു നമസ്ക്കരിച്ചിരുന്നത്.ഷീറ്റ് തന്നു ഏകദേശം 3 ആഴ്ച കഴിഞ്ഞപ്പോൾ നമസ്ക്കരിക്കാൻ പുതിയ ഷീറ്റ് വേണോ ? എന്ന് ചോദിച്ചു ആ അമുസ്ലിം സഹോദരൻ എന്നെ വീണ്ടും സമീപിച്ചിരുന്നു. വേണ്ടാ പഴയത് തന്നെ മതി എന്ന് പറഞ്ഞു ഞാനത് സ്നേഹത്തോടെ നിരസിക്കുകയാണുണ്ടായത്. അവിടെയുള്ള മറ്റു ജോലിക്കാരോടുള്ളതിൽ നിന്നും കൂടുതൽ സ്നേഹത്തോടും വാത്സല്യത്തോടും കൂടിയായിരുന്നു ആ വീട്ടുകാർ തിരിച്ചു പോരുന്നത് വരെ എന്നോട് പെരുമാറിയിരുന്നത്.
ഓർമ്മകൾ ചികഞ്ഞെടുക്കുമ്പോൾ ആ സഹോദരങ്ങളുടെ മനസ്സിന്റെ വിശാലതയും അപരന്റെ വിശ്വാസത്തോടുള്ള ആദരവും മനസ്സിൽ ഇപ്പോഴും വലിയ സന്തോഷവും അതിലേറെ ആഹ്ലാദവും പകരുന്നു.🤔🤔🤔🤔🤔🤔🤔🙂🙂🙂🙂🙂🙂

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ