2017 ഒക്‌ടോബർ 7, ശനിയാഴ്‌ച

മാമാ പണി

കേരളത്തില്‍ ചോറും ഉത്തരേന്തൃക്കാരോടും കൂറും കാട്ടുന്ന മാമാ പണി കേരത്തിലെ BJP ക്കാര്‍‍ നിര്‍ത്തണം.70 കുഞ്ഞുങ്ങളെ വായു കിട്ടാതെ മരിക്കാനിടയായ നാട്ടിലെ മുഖൃമന്ത്രി കേരളത്തിൽ വന്ന് പ്രസംഗംച്ചത് അവരുടെ നാട്ടിലെ ഹോസ്പിറ്റലുകളെ കേരളം കണ്ട് പഠിക്കണം എന്നാണ്.കേരളത്തെ കരിവാരിത്തേക്കുമ്പോള്‍ BJP ക്കാര്‍ക്ക് മാത്രം ആ കരി ഏല്‍ക്കാതെ പോകില്ല എന്ന നഗ്ന സത്യം മറക്കാതിരിക്കുക.കേരളക്കാര്‍ കേരളക്കാരെ കുറ്റം പറയുന്നത് പോലെ അല്ല ഉത്തരേന്തൃക്കാരന്‍ ഇവിടെ വന്ന് നമ്മളെ താറടിക്കുന്നത്.
മുന്നേ മോഡി വന്നു സൊമാലിയ ആണെന്ന് പറഞ്ഞു പരിഹസിക്കാൻ ശ്രമിച്ചു സ്വയം പരിഹാസ്യനായി ഇപ്പോ യോഗിയും വന്നു വേറെ ചിലത് പറഞ്ഞു സ്വയം പരിഹാസ്യനായി നിൽക്കുന്നു. കേരള പൊതു സമൂഹത്തിൽ ഇവരെ കൂടെ പരിഹാസ്യരായി വിളിച്ച വരുത്തുന്നവരും ഉണ്ടെന്ന യാഥാർഥ്യം തിരിച്ചറിയാതെ പോവുന്നത് എന്ത്കൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ഏത് നാട്ടിലെ ജന പ്രതിനിധി വരാണെങ്കിലും ഏറ്റവും നല്ല നിലയിൽ സ്വീകരിക്കണം വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കണം പിണറായി വിജയനോട് ഉത്തരേന്ത്യക്കാർ കാണിച്ച പോലുള്ള പണി കാണിച്ചാൽ പിന്നെ നമ്മൾ കേരളക്കാർ സമ്പൂർണ്ണ സാക്ഷരത എന്ന് വീമ്പ് പറയുന്നതിൽ അർത്ഥമില്ലാതാവും.
കേരളം നമ്മുടെ തറവാടാണ് അതിനെ കുറ്റം പറയാൻ ഏത് പാർട്ടിക്കാരൻ വന്നാലും അതിനെതിരെ വായികെട്ടി നിൽക്കാനുള്ള ക്ഷമ ഏതായാലും ഇല്ല.
ഞാൻ പറയാനുള്ളത് പറഞ്ഞേന്നേ ഒള്ളൂ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ