2017 ഡിസംബർ 10, ഞായറാഴ്‌ച

അരികിലാവഴി

ഒരാശ്വാസമേകാമെന്ന് കരുതി 
നിനക്ക് വാതിൽ തുറന്നത് ഞാൻ 
അകലെയല്ല അരികിലാവഴി
മൊഴിഞ്ഞത് നീ 
അകലത്തിലിരുന്ന നീ ടയറുരുളവേ 
എന്നരികിൽ വന്നതും  
വേണ്ടായെന്ന് മൊഴിഞ്ഞിട്ടും 
പുറം കണ്ണുകൾ കാണുമെന്ന് 
ഭയ ഭാവത്താൽ  മൊഴിഞ്ഞിട്ടും 
നീ കേട്ട ഭാവം നടിച്ചില്ല 
വശ്യമായി മൊഴിഞ്ഞു 
താലോല ഭാവത്താൽ തുടങ്ങി 
നിൻ കൈകൾ പരതിയെന്നില് 
ദാഹം ശമനമോതാൻ
വിറയാർന്നു വളയം തിരിക്കവേ 
പലതവണ വേണ്ടന്നോതവേ 
നിൻ മിഴികൾ തൊടുത്താഗ്നി 
ജ്വാലയിലൊളിച്ചെൻ ശൗര്യം 
അപഹാര ശ്രമായി നിൻ ചുണ്ടും 
കൈകളും എന്നിൽ പരതവേ 
നീ തേടിയതെൻ സ്വകാര്യത മാത്രമോ 
അതോയെൻകീശയിലമർന്ന മണിസഞ്ചിയോ- 
ന്നറിയില്ലെനിക്കിപ്പഴും 
ഒരുമാത്ര ഞാനെന്ന പുരുഷനെ
തുണിക്കടിയിൽ  അടക്കിയമർത്തിയൊതുക്കി
തടുത്തില്ലെങ്കിൽ 
ചിത്രം നീല മയംപുരണ്ടേനേ  
യാമങ്ങൾ തേര് തെളിച്ചു 
ജീവിതോർമ്മകൾ പിന്നിലൊളിച്ചു  
പലരുമായി  ജീവിതമുരച്ചുവെന്നിട്ടും  
മിന്നലോ ഇടിയോയെതെന്ന്  തിരിയാത്ത 
വിസ്മയക്കോലാമായി മിന്നുന്നു നീ കണ്ണിൽ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ