2017 ഡിസംബർ 10, ഞായറാഴ്‌ച

ഹംദ

ഹംദയെ തന്നൊരു മോളാണ്
ഹംദോത്ണ ഖല്‍ബാണ്
അന്‍പ് നിറഞ്ഞൊരുമാനാണ്
അമ്പവനയച്ചൊരുമീനാണ്


പൂമോളെന്ന പേരാണ്
പൂപോലൊരു മണ മാണ്
തേന്‍പോലൊരു മൊഴിയാണ്
പാല്‍പോലൊരു ചിരിയാണ്

പാറി നടക്കും കിളി യാണ്
കാത്തിരിക്കും കണ്ണാണ്
ഓര്‍ത്തിരിക്കും മനമാണ്
പാവയെപോലൊരു പെണ്ണാണ്

തൊട്ട് നടക്ക്ണ കിളി യാണ്
നന്മ വിടര്ണ കരളാണ്
തിന്മ തടയ്ണപൊന്നാണ്
 തൊട്ടാവാടിചെടിയാണ്.

ഉമ്മയായൊരു കണ്ണാണ്
ഉമ്മത്തിലിള്ളൊരു പെണ്ണാണ്
ഉപ്പക്കെയ്ന്നും പ്രിയ മാണ്
ഉമ്മക്കെയ്ന്നും തുണയാണ്.

അബു ഹംദ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ