വർഷങ്ങൾക്ക് മുമ്പ് കലാലയ ജീവിതത്തിൽ ഒരു മുസ്ലിം പേരുള്ള കുട്ടി തലയിൽ തട്ടം ഇടാതെ വന്നു കണ്ടപ്പോൾ ചെറിയ മനപ്രയാസം ഉള്ളത് പോലെ തോന്നിയിരുന്നു.വേറെ ഒന്നും കൊണ്ടല്ല അത് വരെ മുസ്ലിം പേരുള്ള ഒരു കുട്ടിയും തട്ടം ഇടാതെ വേറെ കാണാത്തത് കൊണ്ട് അത് കൂടുതൽ ശ്രദ്ദിക്കപ്പെട്ടിരുന്നു.
മുസ്ലിം ആചാരങ്ങളും അനുഷ്ട്ടാന്തങ്ങളും പിന്തുടരുന്ന അല്ലെങ്കിൽ അനുഭാവമുള്ള ഏതൊരാൾക്കും ഇതുപോലുള്ള കാഴ്ചകൾ അലോസരമുണ്ടാക്കും എന്നാണു എന്റെയൊരു നിരീക്ഷണം.എല്ലാവരെയും മുസ്ലിം എന്ന ഒരേ പേരാണ് വിളിക്കുന്നത് അതായിരിക്കും ആ അലോസര ചിന്തക്ക് നിദാനമെന്നാണ് എന്റെ അനുമാനം.
എല്ലാ ഹോംവർക്കും അവധി എടുക്കാതെയുള്ള ക്ലാസിൽ വരവും നല്ല പഠന നിലവാരവും നിലനിർത്തുന്നവരേയും ഇതിന്റെ നേരെ വിപരീത നിലപാടുകാരേയും ഒരേ ത്രാസിൽ അളക്കുന്നത് ശെരിയല്ല എന്ന നീതി ബോധമാണ് ഈ അലോസരങ്ങൾക്ക് പിന്നിലെന്ന് തോന്നലും ഇല്ലാതില്ല.നമ്മുടെ പൊതുബോധത്തിലെ ചിലരെങ്കിലും നമ്മുടെ നിരീക്ഷണ ചിന്തയോട് വൈമനസ്യം പ്രകടിപ്പിക്കുന്നത് കാണാം അതവരുടെ സ്വാതന്ത്ര്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ