2017 ഡിസംബർ 2, ശനിയാഴ്‌ച

പൂമുഖ വാതില്‍.

ഇന്നലെ വെറുതെ ഇരുന്നപ്പോള്‍ ഒന്ന് ചര്‍ച്ചിച്ച് കളയാമെന്ന് കരുതി കുഞ്ഞിനെ എടുത്ത് നടക്കുകയായിരുന്ന സുഹൃത്തിനോട് വിശേഷങ്ങൾ ചോദിച്ചു കൊണ്ട് ചര്‍ച്ചക്ക് തിരിതെളിച്ചു.അജണ്ടയില്ലാത്ത ചര്‍ച്ച ആയതിനാൽ ലക്കും ലഗാനുമില്ലാതെ കാടുകേറിയങ്ങനെ മുന്നോട്ട് പോയി.
കുഞ്ഞിനെ ലാളിച്ചും തലോടിയും ചര്‍ച്ച പുരോഗമിച്ചു.കൂട്ടത്തിലൊരു കമന്‍റ് എന്നെയൊന്ന് പിടിച്ചിരുത്തി അടുക്കും തോറും തുറക്കുന്ന അനേകം വാതിലുകളാല്‍ സമ്പന്നമാണ് സ്ത്രീ മനസ്സെന്നാണ് അവന്‍െറ തിരുതൊള്ളയില്‍ നിന്ന് പുറത്ത് ചാടി. നീയങ്ങനെ പറയാന്‍ കാരണമെന്താണ് മൊഴിഞ്ഞാലും പ്രിയ ചെങ്ങായി എന്ന് പറഞ്ഞപ്പോള്‍ ഓന്‍ പറയാണ് സ്നേഹം കാണിച്ചോരോ തവണ ഞാനവളിലേക്ക് ചെല്ലുമ്പോഴും അവള്‍ വൃതൃസ്ത ഭാവത്തിലാണ് പെരുമാറിയതെന്ന്.
ഭാരൃയുടെ ഭാവങ്ങള്‍ കുറെയനുഭവിക്കാന്‍ ഭാവിയുണ്ടാട്ടെയെന്നാശംസിച്ച് എല്ലാഭാവുകളും നേര്‍ന്നവന്‍െറ ബാവക്കൊരുമ്മ കൊടുത്തീ ബായി ബേറെ ബയിക്ക് പോയി.
Abu Hamda

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ