2018 ഫെബ്രുവരി 19, തിങ്കളാഴ്‌ച

പ്രവാസികളേ ജാഗ്രതേ

നമ്മളെല്ലാവരും ഈ ഭൂമിയിലെ യാത്രക്കാരാണ്.യാത്രകൾ ലക്ഷ്യ സ്ഥാനത്തേക്കെത്താന്‍ നമ്മളെ നയിക്കുന്ന അല്ലവന്കില്‍ മുന്നില്‍ നിന്ന് കടിഞ്ഞാണ്‍ പിടിക്കുന്ന ഒരാളുണ്ടാവും അയാളെ നിയന്ത്രണത്തിലാണ് നമ്മുടെ മുന്നോട്ടുള ഗമനം സാധൃമാവുക.
ഇതാണ് നടന്നതും ഇന്നും നടന്ന് കൊണ്ടിരിക്കുന്നതും.

നമ്മുടെ ജീവിത യാത്രക്ക് വളയം പിടിക്കുന്ന ഉപ്പ അല്ലെന്കില്‍ ഭര്‍ത്താവ് ഇവരുടെ മുന്‍കാഴ്ചകള്‍ക്കനുസരിച്ചായിരിക്കും അവർ ഡ്രൈവ് ചെയ്യുക.
നമുക്കഭിപ്രായങ്ങള്‍ പന്കുവെക്കാം യാത്രയുടെ ഇഷ്ടവും അനിഷ്ടവും പങ്ക് വെക്കാം.
മുന്നിലെ തടസ്സവും വണ്ടിയുടെ കപ്പാസിറ്റിയും അറിയുന്ന ഡ്രൈവറുടെ വാക്കിനേക്കാള്‍ അത് മറികടക്കാതിരിക്കലാണ് യാത്രക്കാരുടെ ലക്ഷ്യം എളുപ്പം സാധൂകരിക്കാന്‍ നല്ലത്.
തന്‍െ സഹയാത്രികരുടെ ഇഷ്ട വഴിയിലൂടെ ഓടിക്കാനായിരിക്കും ഏവര്‍ക്കും താല്‍പരൃമുണ്ടാവുക.

എന്നാല്‍ ചില സാഹചരൃത്തില്‍ അറിയുന്ന എളുപ്പ വഴികൾ സ്വീകരിച്ച് നമ്മള്‍ പറഞ്ഞ വഴികൾക്ക് ചെവി കൊടുക്കാതെ പെട്ടെന്നത് കാര്യങ്ങള്‍ എളുപ്പമാവുന്ന വഴിക്ക് പോവാന്‍ ശ്രമിക്കുന്നത് യാത്ര തടസ്സം ഒഴിവാക്കാനാണ്.

അതിലൂടെ കൂടെയുള്ളവരോടുള്ള സ്നേഹവും കരുതലും കടിഞ്ഞാണുകാരന്‍ പ്രകടിപ്പിക്കുന്നത് ഞാൻ പറഞ്ഞ വഴിയിലൂടെ സന്ചരിച്ചില്ല എന്ന ചിന്തയില്‍ നാം കാണാതെ പോകുന്നുണ്ടോ എന്ന് ചിന്തിക്കണം.

യാത്ര തുടങ്ങുമ്പോഴുണ്ടായിരുന്ന വാഹത്തിന്‍െറ പ്രവർത്തന ക്ഷമത പിന്നെ നഷ്ടപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നത് ഡ്രൈവര്‍ക്കറിയുന്ന പോലെ മറ്റാര്‍ക്കും അറിയില്ല എന്ന വാസ്തവം പലരും തിരിച്ചറിയുന്നത് അവര്‍ എന്നന്നേക്കുമായി മാഞ്ഞുപോവുമ്പോഴാണെന്നതാണ് സമൂഹത്തിൽ പൊതുവേ കണ്ടുവരുന്ന കാഴ്ച. ആ അവസ്ഥക്ക് നാം പാത്രമാവാതിരിക്കട്ടെ നമുക്ക് പ്രാര്‍ഥിക്കാം.പൊതുവേ പലരും പ്രതിസന്ധികള്‍ സ്നേഹക്കൂടുതല്‍ കൊണ്ടും വേണ്ടപ്പെട്ടവര്‍ വിഷമിക്കും എന്നത് കൊണ്ടും പറയാന്‍ നില്‍ക്കില്ല.

ചിലര്‍ രോഗം ലക്ഷണങ്ങള്‍ കാണിക്കും പോലെ ചില സൂചനയൊക്കെ കാണിച്ചിട്ടുണ്ടാവും ചിലപ്പോള്‍ നമുക്കത് കാണാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല.
ഒരു യഥാർത്ഥ ഡ്രൈവര്‍ കൂടെ യാത്ര ചെയ്യുന്നവരെ സുരക്ഷക്കാണ് പ്രാധാന്യം കൊടുക്കുക എന്ന ചിന്താഗതിക്കാരെ പോലെയാണ് നാം.ആയത് കൊണ്ട് തന്നെ കടിഞ്ഞാന്‍ പിടിച്ച തേരാളിയുടെ വാക്കുകൾ കാര്യമായി തന്നെ ചെവിയും മനസ്സും കൊടുക്കുക.

ഇനി വിഷയത്തിലേക്ക് വരാം നിതാഖതിലൂടെ കുറച്ച് വര്‍ഷഅങ്ങള്‍ക്ക് മുമ്പ് സൗദി തുടങ്ങിയ സ്വദേശിവല്‍ക്കരണം മൂലം പല പ്രവാസികളും വലിയ പ്രതിസന്ധിയിലാണ്. മുൻ കാല സംഭവ വികാസങ്ങളില്‍ വളരെ വിഭിന്നമായാണ് നിയമങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത്.

നിയമങ്ങൾ വല്ലാതെ ഞെരിക്കികൊണ്ടിരിക്കുന്നു‍.
കാര്യങ്ങളിപ്പോള്‍ പോകുന്നത് വളരെ പ്രയാസത്തിലേക്കാണ് പ്രത്യേകിച്ചും ഗള്‍ഫിനെ ആശ്രയിക്കുന്ന മലബാർ മേഘലയിലുള്ളവര്‍ ഇതിന്‍െറ കൈപ്പ് നീര് രുചിക്കാന്‍ തുടങ്ങിയിരിക്കുന്നു അത് കൂടുതലായി രുചിക്കേണ്ടി വരുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്കെന്നാര്‍ത്ത് കരുതലുണ്ടായാല്‍ നന്ന്.
സഹ യാത്രികരായ കുടുംബക്കാര്‍ പ്രവാസികളാകുന്ന ഡ്രൈവറുടെ വാക്കുകൾക്ക് കാര്യമായ പരിഗണന കൊടുത്ത് അവര്‍ നിര്‍ദ്ദേശിച്ച അല്ലെന്കില്‍ ഉപദേശിച്ച വഴിയിലേക്ക് മനസ്സ് അനുകൂലമാക്കാന്‍ ശ്രദ്ദിച്ചാല്‍ പ്രത്യാഘാതങ്ങളുടെ ശക്തി കുറക്കാനും മനസ്സിനെ പാകപ്പെടുത്താനും സാധിക്കും.
By
Suhail pt
Eathachira

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ