രണ്ട് ദിവസം മുന്നേ ഷറഫിയയിൽ പ്രിയ സ്നേഹിതൻ ഗായകൻ ഷമീർ കോതമംഗലത്തോടൊപ്പം സൗഹൃദ സംഭാഷണത്തിലിരിക്കുമ്പോൾ ഹാര്മോണിസ്ററ് അബുട്ടിക്ക അരീക്കോട് അതിലെ നടന്നു പോവുന്നുണ്ടായിരുന്നു.
എനിക്ക് അബുട്ടിക്കയെ പരിചയം ഇല്ല ശമീരിനാണ് പരിചയം.
അദ്ദേഹത്തെ അടുത്തു വിളിച്ചു എനിക്ക് പരിചയപ്പെടുത്തി തന്നു.
സംസാരത്തിനിടെ ഷമീർ എന്നെ പാറ്റി ഒരപരാധം അബുട്ടിക്കയോട് പറഞ്ഞു.
അവനു കവിതയും പാട്ടും എഴുതുന്ന അസുഖമുണ്ട്ന്ന്.
പരസ്പര പരിചയപ്പെടലിന് ശേഷം
പത്രത്തിൽ പ്രസിദ്ധീകരിച്ച ഒന്ന് രണ്ട് കവിത കാണിച്ചു കൊടുത്തു ഞാൻ ഞ്യാനായി നിന്നു.
പത്രത്തിൽ പ്രസിദ്ധീകരിച്ച ഒന്ന് രണ്ട് കവിത കാണിച്ചു കൊടുത്തു ഞാൻ ഞ്യാനായി നിന്നു.
കവിത പുള്ളിക്കിഷ്ട്ടായി
അങ്ങനെയിരിക്കെ ഈയടുത്തു എഴുതിയ ഉമ്മയെ കുറിച്ചുള്ള വരികൾ അദ്ദേഹത്തെ കാണിച്ചപ്പോൾ അബുട്ടിക്കാക്ക് വല്ലാത്ത താല്പര്യമായി.
പുള്ളി ഒരു പേപ്പറും പെന്നും സംഘടിപ്പിച്ചു അതെഴുതിയെടുത്തു കൊണ്ട് പോയി.
ഉമ്മയെ കുറി ച്ചാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം അത് എഴുതി എടുക്കാൻ വന്നപ്പോഴുള്ള അദ്ദേഹത്തിന്റെ താല്പര്യഭാവം അത് വല്ലാത്ത അനുഭവം തന്നെയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ